രാജ്യത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചേര്‍ന്ന് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണവസരം
യാസര്‍ അറഫാത്ത് ചേളന്നൂര്‍
ജെ എന്‍ യു (ഡല്‍ഹി)
ഇന്റര്‍നാഷണല്‍ സ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചര്‍ സ്റഡീസ്, ലൈഫ് സയന്‍സ്, പരിസ്ഥിതി പഠനം, കമ്പ്യൂട്ടര്‍ ആന്റ് സിസ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ആര്‍ട്സ് ആന്റ് ഇസ്തറ്റിക്സ്, കമ്പ്യൂട്ടേഷന്‍ ആന്റ് ഇന്റഗ്രേറ്റീവ് സയന്‍സ്, ബയോ ടെക്നോളജി, സംസ്കൃത പഠനം, മോലിക്യുലര്‍ മെഡിസിന്, ലോ ആന്റ് ഗവേര്‍ണന്‍സ് എന്നീ ഫാക്കല്‍റ്റികളിലെ ബി എ ഓണേഴ്സ്, എം എസ് സി, എം സി എ, എം എ, എം ഫില്‍, പി എച്ച് ഡി കോഴ്സുകളിലേക്കാണ് ജെ എന്‍ യു ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷിക്കുന്നവരുടെ സൌകര്യത്തിനു വേണ്ടി www.jnu.ac.in എന്ന യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ‘യൂസര്‍ ഫ്രണ്ട്ലി’ ആയി സജ്ജീകരിച്ചിട്ടുള്ള സ്റെപ്പുകള്‍ പിന്തുടരണം. മാര്‍ച്ച് 23 വൈകീട്ട് 5 മണിക്കു മുമ്പായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓഫ്ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 28 ആണ്. ഫോം വിതരണം മാര്‍ച്ച് 11 വരെ മാത്രം. സ്വന്തം മേല്‍വിലാസം എഴുതിയ കവറിനൊപ്പം Jawaharlal Nehru Univercity യുടെ പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന 300 രൂപയുടെ ഡി ഡിSection Officer(Admission), Roon No.28, Administrative Block, Jawaharlal Nehru Univercity, Newdelhi-110067 എന്ന വിലാസത്തില്‍ അയച്ചാല്‍ അപേക്ഷാ ഫോമും പ്രോസ്പെക്ടസും പോസ്റ് വഴി ലഭിക്കും. പൂരിപ്പിച്ച് നേരിട്ടോ പോസ്റ് വഴിയോ സമര്‍പ്പിക്കാം. ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സ്വന്തം പേരുള്ള റേഷന്‍ കാര്‍ഡിന്റെ കോപ്പി സമര്‍പ്പിച്ചാല്‍ ഒരു അപേക്ഷാ ഫോമും പ്രോസ്പെക്ടസും സൌജന്യമായി ലഭിക്കും. അപേക്ഷകള്‍ പ്രൈവറ്റ് കൊറിയര്‍ വഴി അയക്കരുത്.
കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 51 നഗരങ്ങളിലായി മെയ് 18, 19, 20, 21 തിയതികളില്‍ പ്രവേശന പരീക്ഷ നടക്കും. പാസായവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജെ ആര് എഫ് കിട്ടിയവര്‍ക്ക് സയന്‍സ് വിഷയങ്ങളിലെ എം ഫില്‍ കോഴ്സുകളിലേക്ക് (കാറ്റഗറി-സി) പ്രവേശന പരീക്ഷയില്ല. വിശാലമായ ഹോസ്റല്‍ സൌകര്യവും കാമ്പസിലുണ്ട്.
ഡല്‍ഹിക്ക് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കും. കോഴ്സുകള്‍ക്ക് നിസാരമായ ഫീസ് നല്കിയാല് മതി. ഉദാഹരണത്തിന് എം എ, എം എസ് സി, എം സി എ പ്രോഗ്രാമുകളുടെ വാര്‍ഷിക ട്യൂഷന് ഫീ 216 രൂപയാണ്. കൂടുതലറിയാന്‍ ജെ എന്‍ യു വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ജാമിഅ ഹംദര്‍ദ് ഡല്‍ഹി
ജാമിഅ ഹംദര്‍ദിലെ എം ബി എ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകള്‍ മാര്‍ച്ച് ഒന്നിന് വിതരണം തുടങ്ങി. സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 30. എം ബി എ കോഴ്സിന് അപേക്ഷിക്കുന്നവര്‍ AICTE നടത്തുന്ന CMAT പാസായിരിക്കണം. ഏപ്രില്‍ 15 ന് ഷോര്‍ട്ട് ലിസ്റ് www.jamiahamdard.edu എന്ന യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജാമിഅ ഹംദര്‍ദ് സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും ഏപ്രില്‍ 25-28നുള്ളിലായി നടക്കും. സെലക്ഷന് ലിസ്റ് മെയ് 8 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 28 ന് അഡ്മിഷന് അവസാനിക്കും. ജൂലൈ 1ന് പ്രോഗ്രാം ആരംഭിക്കും. ബാക്കിയുള്ള കോഴ്സുകളിലേക്കുള്ള (യു ജി, പി ജി, എം ഫില്‍, പി എച്ച് ഡി) അപേക്ഷാ ഫോമുകള്‍ മെയ് 1 മുതല്‍ വിതരണം ആരംഭിക്കും.
യൂണിവേഴ്സിറ്റി ഓഫ് ലക്നൌ
മാനേജ്മെന്റ് കോഴ്സുകള്‍ക്ക് അറിയപ്പെട്ട ലക്നൌ യൂണിവേഴ്സിറ്റിയിലെ മുഴുവന്‍ കോഴ്സുകളിലേക്കുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഡിഗ്രിക്ക് 50% (പട്ടിക ജാതി/വര്‍ഗ വദ്യാര്‍ത്ഥികള്‍ക്ക് 45%)മാര്‍ക്ക് നേടിയിരിക്കണം. ഡിഗ്രി അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തിയതി മാര്‍ച്ച്15. കൂടുതല്‍ വിവരങ്ങള്‍ www.lkouniv.ac.in എന്ന വെബ്സൈറ്റില്‍..
ഇന്ദിരാഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ച് മുംബൈ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1987 ല്‍ സ്ഥാപിച്ച ഇന്ദിരാഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ച് സാമ്പത്തിക ശാസ്ത്രത്തിലും വികസന പഠനത്തിലും രാജ്യത്തെ മുന്‍പന്തിയിലുള്ള സര്‍വകലാശാലയാണ് M.sc Economics, M.Phil/Phd എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്. അപേക്ഷാ ഫോം വിതരണം മാര്‍ച്ച് 18 ന് അവസാനിക്കും. സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 22. ഏഷ്യയിലെ ഏറ്റവും വലിയ സാമൂഹ്യ ശാസ്ത്ര ലൈബ്രറികളിലൊന്ന് IGIDR ലൈബ്രറിയാണ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് കാമ്പസ്. പ്രവേശന പരീക്ഷ ഏപ്രില്‍ 28 ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്. അഹമ്മദാബാദ്, അലഹാബാദ്, ചണ്ഡീഗഢ്, ഭുവനേശ്വര്‍, ബാംഗ്ളൂര്‍, ചെന്നൈ, ഗ്വാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കട്ട, ലക്നൌ, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും പരീക്ഷ എഴുതാം. ഇന്റര്‍വ്യൂ ജൂണ്‍ മൂന്നാം വാരം. നല്ല മത്സരമുള്ള, രാജ്യത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാത്തമാറ്റിക്സില്‍ നൈപുണ്യമുള്ളവര്‍ക്ക് എളുപ്പമായിരിക്കും. എം ഫില്‍ കോഴ്സിന് ആദ്യ രണ്ട് വര്‍ഷം മാസത്തില്‍ 12000 രൂപയും ശേഷം മൂന്നാം വര്‍ഷം ആരംഭിക്കുന്ന പി എച്ച് ഡിക്ക് മാസം 18000 രൂപയും സ്റൈപന്റ് ലഭിക്കും.
ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് (കൊല്‍ക്കട്ട)
സ്റാറ്റിസ്റിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ക്വാന്റിറ്റേറ്റീവ് ഇക്കണോമിക്സ്, ഓപറേഷന്‍സ് റിസര്‍ച്ച്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് രാജ്യത്തെ പ്രശസ്തമായ സ്ഥാപനമാണ് ഐ സ് ഐ. കൊല്‍ക്കട്ട, ചെന്നൈ, ബാംഗ്ളൂര്‍, തേസ്പൂര് എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ കാമ്പസുകള്‍ ഉള്ളത്. B stat(Hons), B Math(Hons), M stat, M Math, MS (Quantitative Economics). MS(LIS), M Tech(CS), M Tech(QROR) research Fellowships എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 6. സെലക്ഷന് ടെസ്റ് മെയ് 12 ന് നടക്കും.
അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ
എം ബി എ, എം സി എ, എം ഇ/എം ടെക്/എം ആര്‍ക്ക്, എം പ്ളാന്‍ എന്നീ കോഴ്സുകളിലേക്കാണ് ഏപ്രില്‍ 6, 7 തിയതികളിലായി അണ്ണാ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന തമിഴ്നാട് കോമണ്‍ എന്‍ട്രന്‍സ് ടെസ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. മൂന്ന് എന്‍ട്രന്‍സുകള്‍ക്കും കൂടി ഒരു അപേക്ഷാ ഫോം സമര്‍പ്പിച്ചാല്‍ മതി.
സൌത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റി ഡല്‍ഹി
ബയോ ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, ലോ, സോഷ്യോളജി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, അപ്ളൈഡ് മാത്തമാറ്റിക്സ് എന്നീ പ്രോഗ്രാമുകള്‍ക്ക് പ്രശസ്തമായ അന്താരാഷ്ട്ര സര്‍വകലാശാലയാണ് എസ് എ യു. യൂണിവേഴ്സിറ്റിയിലെ വിവിധ എം എ, പി എച്ച് ഡി കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ത്യക്കകത്തും പുറത്തും പ്രവേശന പരീക്ഷ കേന്ദ്രങ്ങളുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി മാര്‍ച്ച് 4. പ്രവേശന പരീക്ഷാ മാര്‍ച്ച് 24 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sau.ac.in സന്ദര്‍ശിക്കുക.
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി
ഡല്‍ഹിയില്‍ നിന്ന് 4-5 മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന ദൂരത്ത് ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി. മലപ്പുറത്തും വെസ്റ് ബംഗാളിലെ മുര്ശിദാബിദിലും ഓഫ് കാമ്പസുകളുണ്ട്. മുഴുവന്‍ കാമ്പസുകളിലേക്കും ഒരേ പ്രവേശന പരീക്ഷയാണുള്ളത്. 12 ഫാക്കല്‍റ്റികളിലെ വിവിധ കോഴ്സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി എ എല്‍ എല്‍ ബി, എം ബി എ കോഴ്സുകളാണ് മലപ്പുറം ഓഫ് കാമ്പസിലുള്ളത്. പ്രവേശന പരീക്ഷകള്‍ അലിഗഢ് മെയിന്‍ കാമ്പസില്‍ എഴുതണം. ബി ടെക്, എം ബി എ, എം ബി എ(ഇസ്ലാമിക് ബാങ്കിംഗ്), ബി എ എല്‍ എല്‍ ബി, എം ബി ബി എസ്, ബി ഡി എസ് കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് ടെസ്റുകള്‍ക്ക് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രമുണ്ട്.
യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് പരിഗണിച്ചാണ് അലിഗഢില്‍ പ്രവേശനം ലഭിക്കുക. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പായിരിക്കും. വ്യത്യസ്ത തിയതികളിലാണ് വ്യത്യസ്ത കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി നിശ്ചയിച്ചിരിക്കുന്നത്. മിക്ക കോഴ്സുകളിലേക്കുമുള്ള അപേക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി സമര്‍പ്പിക്കണം. ചില കോഴ്സുകള്‍ക്ക് ജൂണ്‍ വരെ സമയമുണ്ട്. വിശദ വിവരങ്ങള്‍ക്ക www.controllerexams.com എന്ന വെബ്സൈറ്റ് കാണുക. കാരന്തൂര്‍ മര്‍കസില്‍ നിന്ന് സഖാഫി ബിരുദമെടുത്തവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളിലേക്കൊഴികെ മുഴുവന്‍ പി ജി കോഴ്സുകളിലേക്കും പ്രവേശനം നേടാം.
You must be logged in to post a comment Login