മഖ്ദൂം പണ്ഡിതന്മാര്‍ പരാമര്‍ശിക്കാതെ പോയ വിഷയങ്ങളുണ്ടോ? ഇസ്ലാമിക സമൂഹത്തിന് വേണ്ടി ഇസ്ലാമിനെ ഏറ്റവും ലളിതമായ വിശദീകരിച്ചവരാണിവര്‍. അവരുടെ ഫിഖ്ഹും തസവ്വുഫും സര്‍ഗാത്മക ഭാവനകളും നിറവേറ്റിയ ദൌത്യം ഇതൊന്നുമാത്രമായിരുന്നു. പണ്ഡിതകേരളം – പഠനം
സ്വാലിഹ് പുതുപൊന്നാനി
മഖ്ദൂമുമാര്‍ ആചാരങ്ങളെ അനുകൂലിച്ചു നില്‍ക്കുക മാത്രമല്ല, വേണ്ടാത്തവ വെട്ടിനിരത്താനും അവര്‍ മറന്നിട്ടില്ല.തെളിവായുദ്ധരിക്കുന്ന ഹദീസുകള്‍ വ്യാജമായതു കൊണ്ടാണ് അവരിക്കാര്യം തള്ളിക്കളഞ്ഞത്. അതിന്ന്, ചില ഉദാഹരണങ്ങള്‍ കാണുക:
1. റഗാഇബ് നിസ്കാരം : റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ പന്ത്രണ്ടു റക്അത്ത് നിസ്കരിക്കുന്ന അനാചാരം.
2. ബറാഅത്ത് രാവില്‍ നൂറ് റക്അത്ത് നിസ്കരിക്കുന്ന അനാചാരം.
3. അശൂറാഅ്ദിനം (മുഹര്‍റം 10) ളുഹ്ര്‍ നിസ്കാരശേഷം നാലോ അതിലേറെയോ റക്അത്ത് നിസ്കരിക്കുന്ന അനാചാരം.
4. റമളാന്‍ അവസാന വെള്ളിയാഴ്ച പതിനേഴ് റക്അത്ത് നിസ്കരിക്കുന്ന അനാചാരം. മേല്‍പറഞ്ഞവയേക്കാള്‍ വൃത്തികെട്ട അനാചാരമെന്നാണ് ഫത്ഹുല്‍ മുഈന്‍ ഇതേകുറിച്ച് പരിചയപ്പെടുത്തുന്നത്. ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഫര്‍ളു നിസ്കാരം പരിഹരിക്കുകയാണത്രെ ഇതു ചെയ്യുന്നവരുടെ ഉദ്ദേശ്യം. ഈ കാഴ്ചപ്പാട് തന്നെ
ചെയ്യല്‍ ഹറാമാണെന്നാണ് മഖ്ദൂമുമാരുടെ പക്ഷം.
5. ആഴ്ചയിലെ ഓരോ ദിവസത്തേക്കുമുള്ള പ്രത്യേക നിസ്കാരം. ഇപ്പറഞ്ഞ അഞ്ച് ദുര്‍നടപ്പുകളെക്കുറിച്ചും പ്രചരിപ്പിച്ചിട്ടുള്ള ഹദീസുകള്‍ വ്യാജമാണ്. അവയുദ്ധരിച്ചവരെ നോക്കി നീ വഞ്ചിതനാകരുത്; മഖ്ദൂം സ്വഗീര്‍ വെട്ടിത്തുറന്നു പറഞ്ഞു.
6. തറാവീഹ് നിസ്കാരത്തിലെ അന്ത്യ റക്അത്തില്‍ സൂറത്തുല്‍ ഇഖ്ലാസ് മൂന്നുതവണ ആവര്‍ത്തിക്കുന്ന രീതി. ഇത് ഇസ്ലാമിക ചര്യക്ക് ഭംഗം വരുത്തുന്ന ദുഷിച്ച ദുരാചാരമാണെന്ന് ഫത്ഹുല്‍ മുഈന്‍.7. അഖീഖ അറുക്കുന്ന സമയത്ത് വിശുദ്ധ ഖുര്‍ആനിലെ ആറാം സൂറ: അന്‍ആം അതിലെ അമ്പത്തൊമ്പതാം സൂക്തം വരെ പാരായണം ചെയ്യുന്ന വഴികേട്. ഇത് വിവരമില്ലാത്തവരുടെ നിര്‍മ്മിതിയാണെന്നും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും തടയുകയും വേണമെന്നും ഫത്ഹുല്‍ മുഈന്‍.
8. ആശുറാ ദിനം പ്രത്യേകം കുളിച്ചു പുതുവസ്ത്രം ധരിച്ച്, സുറുമയിട്ട്, മൈലാഞ്ചിയിട്ട്, കൊതിയേറിയ ഭക്ഷണങ്ങളുണ്ടാക്കി ആഘോഷിക്കുന്ന നടപ്പുരീതി. അവ നിന്ദ്യമായ ബിദ്അത്താകുന്നു. യഥാര്‍ത്ഥ ഇസ്ലാമിക ചര്യ അത്തരം കാര്യങ്ങള്‍ ഒഴിവാക്കലാണ്. കാരണം അല്ലാഹുവിന്റെ ദൂതരോ (സ്വ) അവിടുത്തെ അനുചര•ാരോ ഏതെങ്കിലുമൊരു ഇമാമോ മറ്റു മാതൃകാ പണ്ഡിത•ാരോ അവ ചെയ്തിട്ടില്ല. തത്സംബന്ധമായ ഹദീസുകള്‍ പെരുങ്ക
ള്ള•ാരുടെ നിര്‍മ്മിതിയാണെന്ന് സൈനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ തുറന്നടിച്ചു.
9. വിശിഷ്ട ദിനങ്ങളില്‍ അമിതമായി പള്ളികളില്‍ ദീപാലങ്കാരം ചെയ്യല്‍. മഖ്ദൂം ഒന്നാമന്‍ പറയുന്നു : മിക്ക നാടുകളിലും ചെയ്തുവരുന്ന നിഷിദ്ധമായ ഒരു ബിദ്അത്തുണ്ട്; വര്‍ഷത്തിലെ ചില സവിശേഷ രാത്രികളില്‍ ധൂര്‍ത്തില്‍, പരിധിവിട്ട നിലയില്‍ അധികമായി തൂക്കുവിളക്കുകള്‍ കത്തിക്കുന്ന നടപ്പാണത്. ഇതു ഒട്ടേറെ അധര്‍മത്തിനു കാരണമാകുന്നുണ്ട്. അഗ്നിയാരാധകരെപ്പോലെ അഗ്നിയെ അമിത പ്രാമുഖ്യത്തിലെടുക്കുകയാണതിലൊന്ന്. കാര്യമില്ലാതെ ധനം ദുര്‍വ്യയം ചെയ്യുന്നുവെന്നത് മറ്റൊരു കാര്യം. ധാരാളം മസ്ജിദുകളില്‍ ഇതേ തുടര്‍ന്ന് കുട്ടികളും അധര്‍മ്മകാരികളും ഒത്തുകൂടാനും മസ്ജിദുകളുടെ ബഹുമാന്യത നഷ്ടപ്പെടുത്താനും അവമതിക്കാനും മസ്ജിദില്‍ കളിക്കാനും ശബ്ദമുയ
ര്‍ത്താനും കോലാഹലങ്ങളുണ്ടാക്കാനും മറ്റും ഇടയാക്കുന്നുവെന്നതാണ് വേറൊരു പ്രശ്നം.
പ്രമാണം അസ്വീകാര്യമായതിനാല്‍ ഒട്ടേറെ ദുരാചാരങ്ങളെ തള്ളിയ മഖ്ദൂമുമാര്‍ പ്രമാണം തള്ളിക്കളയേണ്ടതല്ലാത്തതിനാല്‍ ഒട്ടേറെ പുണ്യങ്ങള്‍ കേരളത്തില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇശാ-മഗ്രിബിനിടയില്‍ അനുഷ്ഠിക്കുന്ന സ്വലാതുല്‍ അവ്വാബീല്‍ എന്ന സുന്നത്തു നിസ്കാരം, തലപ്പാവു ധരിക്കല്‍, ശവ്വാലിലെ ആറുനോമ്പ് തുടങ്ങിയവ ഉദാഹരണം. ത
സ്ബീഹു നിസ്കാരത്തെക്കുറിച്ചു വിശദമായി അപഗ്രഥിക്കുന്നുണ്ട് ഇര്‍ശാദുല്‍ ഇബാദില്‍. അബൂദാവൂദ്, ഹാകിം എന്നിവര്‍ ഇബ്നു അബ്ബാസ് (റ)ല്‍ നിന്നുദ്ധരിക്കുകയും ഇബ്നു ഖുസൈമ സ്വഹീഹെന്നും ഹാഫിള് ഇബ്നു ഹജര്‍ ഹസനെന്നും വിധിക്കുകയും ചെയ്ത ഹദീസാണ് തസ്ബീഹ് നിസ്കാരത്തിന് തെളിവായി മഖ്ദൂം സഗീര്‍ മുന്നോട്ടു വെച്ചത്. ഖബ്ര്‍ സിയാറത്തിനു പോവുന്നതില്‍ അഹിതമായൊന്നും കാണുന്നില്ല മഖ്ദൂം സ്വഗീര്‍. സ്വഹാബിവര്യന്‍ അബൂസിനാന്‍(റ)യെ സിയാറത്തു ചെയ്യാന്‍ താബിഈ സംഘം പുറപ്പെട്ട സംഭവം ഗുരുവര്യര്‍ ഇബ്നുഹജറിനെ ഉദ്ധരിച്ചുകൊണ്ട് അനുസ്മരിക്കുന്ന ഇര്‍ശാദില്‍, തിരുദൂതരെ സന്ദര്‍ശിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ഏഴുഹദീസുകള്‍ എടുത്തു പറഞ്ഞതിനു പുറമെ, തിരുഖബ്ര്‍ സന്ദര്‍ശിച്ച ഹാതിം അല്‍ അസ്വമ്മിനുണ്ടായ അനുഭവം ഓര്‍ക്കുക കൂടി ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്‍. ഹാതിം തിരുസവിധത്തില്‍ പറഞ്ഞു : “എന്റെ നാഥാ, ഞങ്ങള്‍ നിന്റെ നബിയുടെ ഖബ്റിടമാണ് സന്ദര്‍ശിച്ചിട്ടുള്ളത്. ഞങ്ങളെ നിരാശരായി തിരിച്ചയക്കരുതേ.” അപ്പോള്‍ ഒരു വിളിനാദം : “ഹേ മനുഷ്യാ, നബിയുടെ സവിധത്തിലെത്താന്‍ നിങ്ങള്‍ക്ക് നാം അവസരം നല്‍കിയതു തന്നെ നിങ്ങളെയൊന്ന് വൃത്തിയാക്കാനല്ലേ. പൊയ്ക്കോളൂ. താങ്കളും സഹസന്ദ
ര്‍ശകരും പൊറുക്കപ്പെട്ടവരായിത്തീര്‍ന്നിരിക്കുന്നു. നിശ്ചയം താങ്കളെയും തിരുസവിധം സന്ദര്‍ശിച്ച മറ്റുള്ളവരെയും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു.” അതോടൊപ്പം ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍, വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള എളുപ്പഭാഗം ഓതുന്നത് പ്രമാണ നിര്‍ദ്ദേശമുള്ളതിനാല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ മുഈന്‍ പഠിപ്പിച്ചു.
ഖബ്റിങ്കല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക വഴി ഖബ്റാളിക്കു ഗുണം ലഭിക്കുമെന്ന വീക്ഷണമാണ് മഖ്ദൂം സ്വഗീറിന്. ഒരു മഹതി മരണപ്പെട്ടു. അവളെ തന്റെ പരിചയക്കാരി സ്വപ്നം കണ്ടു. അവളുടെ കട്ടിലിനു ചുവട്ടില്‍ പ്രകാശം നിറഞ്ഞ പാത്രങ്ങള്‍ മൂടിവെച്ചിരിക്കുന്നു. ‘എന്താണി പാത്രങ്ങള്‍?’
‘എന്റെ മകളുടെ ഉപ്പ ഇന്നലെ രാത്രി ഹദ്യ ചെയ്തവയാണവയിലുള്ളത്. പരിചയക്കാരി മരണപ്പെട്ട
സ്ത്രീയുടെ ഭര്‍ത്താവിനോട് സ്വപ്നാനുഭവം പങ്കുവച്ചു. അദ്ദേഹം പറഞ്ഞു : ‘ഇന്നലെ രാത്രി അല്പം ഖുര്‍ആന്‍ ഓതി അവള്‍ക്ക് ഹദ്യ ചെയ്തിട്ടുണ്ടായിരുന്നു.’ ഇര്‍ശാദിന്റെ ഇക്കഥ ഫത്ഹുല്‍ മുഈനിലെ തദ്വിഷയകമായ വരികള്‍ക്കു കൂടുതല്‍ വ്യക്തത നല്‍കുന്നു. ഇമാം നവവിയുടെ ഇവ്വിഷയകമായ അഭിപ്രായത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നുണ്ട് മഖ്ദൂം സ്വഗീര്‍ ഫത്ഹുല്‍ മുഈനില്‍. പുതുഖബ്റിങ്കല്‍ പച്ചപ്പുള്ള വൃക്ഷക്കൊമ്പ് നാട്ടുന്ന രീതിയുണ്ട്. അതു പച്ചയായി നില്‍ക്കുന്ന കാലമത്രയും തസ്ബീഹ് ചെയ്യുമെന്നും ആ തസ്ബീഹിന്റെ ബറകത്തു കൊണ്ട് ഖബ്റാളിക്ക് ആശ്വാസം ലഭിക്കുമെന്നും ഈ ന്യായപ്രകാരം ഖബ്റിങ്കല്‍ വച്ചുള്ള ഖുര്‍ആന്‍ പാരായണം ഉദ്ദേശിച്ചയാള്‍ക്ക് ലഭിക്കുമെന്നും (തസ്ബീഹിനേക്കാള്‍ മഹത്തരമാണല്ലോ ഖുര്‍ആന്‍ വചനങ്ങള്‍) ചില പണ്ഡിത•ാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മഖ്ദൂം അവ്വല്‍ ശുഅബുല്‍ ഈമാനില്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ധാരാളം സ്വലാത്തു ചൊല്ലാന്‍ പ്രേരിപ്പിക്കുന്ന മഖ്ദൂം സ്വഗീര്‍ ‘നബി(സ്വ)ക്കുമേല്‍ സ്വലാത്തും സലാമും വര്‍ദ്ധി
പ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. പ്രേരണയുണ്ട്. അതിനാല്‍ ഏതു സമയത്തും സ്വലാത്തു ചൊല്ലാന്‍ ആര്‍ത്തി കാണിക്കണം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വആലിഹി വസ്വഹ്ബിഹി വസല്ലിം എന്നതാണ് ചുരുക്ക രൂപം. സ്വലാത്തിന്റെ മഹിമ കേട്ടിട്ടും അതുപേക്ഷിക്കുവാന്‍ മതത്തെ നിസ്സാരപ്പെടുത്തുന്നവനേ ആകൂ. ഏറ്റവും സുന്ദരവാചകത്തില്‍ സ്വലാത്തു ചെല്ലാന്‍ മതനിര്‍ദ്ദേശമുണ്ട്. ഇബ്നു മസ്ഊദ് (റ) നബി(സ്വ)യില്‍ നിന്നും ഉദ്ധരിച്ചു : ‘നിങ്ങള്‍ എനിക്ക് സ്വലാത്ത് ആശംസിക്കുമ്പോള്‍ അതു ഭംഗിയുള്ളതാക്കുക. നിങ്ങള്‍ക്കറിയില്ലേ, എനിക്ക് സ്വലാത്ത് പ്രദര്‍ശിപ്പിക്കപ്പെടുമെന്ന്!’ ഭംഗിവരുത്തുകയെന്നാല്‍ സ്വലാത്ത് അതിന്റെ പൂര്‍ണവും മികച്ചതുമായ പദങ്ങളെ കൊണ്ടു നിര്‍വ്വഹിക്കുകയെന്നര്‍ത്ഥം. സ്വ
ലാത്ത് ആശംസിക്കാനുള്ള വാചക രൂപങ്ങളില്‍ ഏറ്റവും ഉത്തമമായത് നമ്മുടെ ശൈഖുനാ ഇബ്നു ഹജര്‍ ക്രോഡീകരിച്ച വാചകങ്ങളാണ്. നമ്മുടെ ഗുരുവര്യര്‍ പറഞ്ഞു : “തശഹ്ഹുദില്‍ ചൊല്ലുന്ന (അത്തഹിയ്യാത്ത്) ഒട്ടുമിക്ക സ്വലാത്തു വചനങ്ങളും ഞാന്‍ ക്രോഡീകരിച്ചു. പുറമെ ഉലമാക്കള്‍ ആവിഷ്കരിച്ച മറ്റു രൂപങ്ങളും. അവയിലെ ആശയം സമഗ്രമായി സംഗ്രഹിക്കുകയും അര്‍ത്ഥവത്തായ ചില കൈവെപ്പുകള്‍ നടത്തുകയുമാണ് ഞാന്‍ ചെയ്തത്. അതിനാല്‍ നിരുപാധികം എന്റെ ഈ ക്രോഡീകരണം ഏറ്റവും ഉത്തമ രൂപമായിരിക്കട്ടെ.” അല്ലാമാ ഇബ്നു ഹജ്ര്‍ ക്രോഡീകരിച്ച സ്വലാത്തുരൂപം മഖ്ദൂം സഗീര്‍ ഇവിടെ പകര്‍ത്തുന്നുണ്ട്. തശഹ്ഹുദില്‍ ചൊല്ലാന്‍ നിര്‍ദ്ദേശിച്ച വകഭേദങ്ങളുള്ള ഒറ്റരൂപമേ സ്വലാത്തിനുള്ളൂ എന്ന ദുര്‍വാശി മഖ്ദൂമുമാര്‍ക്കില്ലായിരുന്നു.
മഖ്ദൂമുമാര്‍ പ്രബോധനം ചെയ്ത ഈമാനും ഇസ്ലാമും ഇഹ്സാനും പ്രമാണ നിബദ്ധവും അഹ്ലുസ്സുന്നയുടെ വൃത്തത്തിനകത്തുള്ളതുമായിരുന്നുവെന്ന് ചുരുക്കം. ബിദ്അത്തിനോടും ബിദ്അത്തുകാരോടും ശരിയായ ഇസ്ലാമിക നിലപാടായിരുന്നു മഖ്ദൂമുമാരുടേത്. സത്യവിശ്വാസത്തിന്റെ അറുപതാം ശാഖ- പുത്രകളത്രാദികളുടെ അവകാശം – വിശദീകരിക്കുന്ന മഖ്ദൂം അവ്വല്‍ അവകാശങ്ങളില്‍ പ്രഥമമായത് അവര്‍ക്ക് അഹ്ലുസുന്നയുടെ വിശ്വാസകാര്യങ്ങള്‍ പഠിപ്പിക്കലാണെന്ന് ഉണര്‍ത്തുന്നു. ഒരു മുസ്ലിം സമ്പാദിക്കേണ്ട അനിവാര്യമായ മൂന്നിനം ജ്ഞാനങ്ങളി
ലൊന്ന് തന്റെ വിശ്വാസം ശരിപ്പെടുത്തുന്ന അറിവുകളാണെന്ന് അദ്കിയാഇല്‍ അദ്ദേഹം ഉപദേശിച്ചു. പ്രസ്തുത വരി മകന്‍ അബ്ദുല്‍ അസീസ് മഖ്ദൂം മസ്ലകില്‍ വ്യാഖ്യാനിക്കുന്നു. “അതായത് അഹ്ലുസ്സുന്നതി വല്‍ ജമാഅത്തിന്റെ വിശ്വാസം ശരിപ്പെടുത്താനുള്ള ജ്ഞാനം നേടുക. അതുവഴി മുജസ്സിമത്ത്, മുഅഥ്ഥിലത്ത്, ജബരിയ്യത്ത്, വുജുദിയ്യത്ത്, തനാസുഖിയ്യത്ത്, ഖദ്രിയ്യത്ത്, റാഫിളത്ത്, ഖാരിജിയ്യത്ത്, തുടങ്ങിയ പുത്തന്‍വാദികളുടെ സത്യാസത്യമിശ്രിതമായ വാദഗതികളില്‍ നിന്നും നിനക്കു രക്ഷ പ്രാപിക്കാനാണിത്. നിശ്ചയം, വിശ്വാസപരമായ ബിദ്അത്തുകളുടെ ഇരുട്ടു പടര്‍ന്നു മൂടപ്പെട്ട ഹൃദയത്തെ ആരാധനാ കാര്യങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുകയില്ല… ഇമാം ഖുശൈരിയുടെ രിസാലയില്‍ കാണാം : “സമ്പൂര്‍ണ്ണതയുടെ മഹാപദവി പ്രാപിച്ച ഏതെങ്കിലുമൊരു മുബ്തദിഇനെ നീ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?
ജ്ഞാനികളായ ഗുരുശ്രേഷ്ഠരഖിലവും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പാതയിലായിരുന്നു; ഗവേഷണ പടുക്കളായ പണ്ഡിത•ാരോട് യോജിച്ചു നില്‍ക്കുന്നവരായിരുന്നു.” അഹ്ലുസ്സുന്നത്ത് വിട്ടു കളിക്കാന്‍ മഖ്ദൂമുമാര്‍ ഒട്ടും ഇട നല്‍കിയില്ല. അല്ലാഹുവിന്റെ ദൂതരും സഹാബത്തും മാതൃകായോഗ്യരായ ഇമാമുകളും ഉലമാക്കളും കാണിക്കാത്ത ആചാരമെന്നു
പറഞ്ഞാണ് ആശൂറാഇലെ പരാമൃഷ്ട ആഘോഷത്തെ മഖ്ദൂം സ്വഗീര്‍ ചോദ്യം ചെയ്തതെന്നോര്‍ക്കുക. വിശ്വാസത്തിന്റെ ശാഖകളില്‍ അറുപതാമത് മുസ്ലിം മുഖ്യധാരയുടെ നിലപാടു മുരുകെ പിടിക്കുക എന്ന തത്ത്വമാണ്. അല്‍ജമാഅത്ത് വിശദീകരിക്കുന്നു മഖ്ദൂം അവ്വല്‍ : “അറിയുക, സമുദായത്തിന്റെ ഇജ്മാഅ് സത്യമാണ്. അത് പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിനു തഖ്വ ചെയ്യാനും നേതൃത്വത്തെ അനുസരിക്കാനും നിങ്ങളോടു ഞാന്‍ ഒസ്യത്ത് ചെയ്യുന്നു. നേതാവ് ഒരു നീഗ്രോ അടിമയായ മുസ്ലിമാണെങ്കിലും ശരി. മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു : നമ്മുടെ ഈ ദീന്‍ കാര്യത്തില്‍ അതില്‍ പെടാത്തത് പടച്ചുണ്ടാക്കിയാല്‍ അവന്‍ തള്ളപ്പെടേണ്ടവനാണ്. ഇസ്ലാമിന്റെ അനുവാദമില്ലാതെ ദിനില്‍ പുതുതായുണ്ടാക്കുന്നവയെല്ലാം തള്ളപ്പെടണമെന്ന് ഈ ഹദീസില്‍ വ്യക്തമായ നിര്‍ദ്ദേശമുണ്ട്.”
ഇബാദത്തുകള്‍ സ്വീകാര്യമാകാന്‍ രണ്ടു നിബന്ധനകളുണ്ട്. അവയിലൊന്നു പാളിയാല്‍ യാതൊരു പ്രതിഫല
വും ലഭിക്കില്ല. പരലോകത്ത് ഗുണം ചെയ്യില്ല. അവ രണ്ടും മഖ്ദൂം അവ്വല്‍ പറയട്ടെ: “ഒന്ന്, കര്‍മ്മം അല്ലാഹുവിന് തൃപ്തി കാംക്ഷിച്ച്, ശിക്ഷ ഭയന്ന്, പ്രതിഫലം കൊതിച്ചായിരിക്കണം. ബഹുമതി, ആദരവ്, ഉപകാല ലബ്ധി, ഉപദ്രവമുക്തി തുടങ്ങിയ ഭൌതിക താല്‍പര്യങ്ങളൊന്നും കര്‍മ്മം കൊണ്ട് ലക്ഷ്യമാക്കരുത്. എന്നാല്‍ ധനസമ്പാദനത്തിന് അനുഗ്രഹം ലഭിക്കാന്‍, പ്രശസ്തിനേടാന്‍, ബഹുമാനം ആര്‍ജിക്കാന്‍ ആരെങ്കിലും കര്‍മം ചെയ്താല്‍ പരലോകത്ത് അത് ഫലം ചെയ്യില്ല. എന്നാല്‍ ശിക്ഷക്കും കഷ്ടപ്പാടിനും കാരണമായി ഭവിക്കുകയും ചെയ്യും. രണ്ട്: കര്‍മ്മം നിര്‍ദ്ദേശമുള്ളതായിരിക്കണം; മതം നിര്‍ദ്ദേശിക്കുന്ന രൂപത്തിലായിരിക്കണം. അല്ലാഹുവിന്റെയും റസൂലിന്റെയും കല്പന ബാധിക്കാത്ത വല്ല കര്‍മ്മവും ചെയ്താല്‍ അതു തള്ളപ്പെടും.” മഖ്ദൂം കബീറിന്റെ നയം എത്ര വ്യക്തമാണ്.
തബൂക്ക് യുദ്ധത്തില്‍ കൃത്യനിഷ്ഠ പാലിക്കാത്തതിനാല്‍ നബി(സ്വ)യുടെ കടുത്ത ബഹിഷ്കരണ നട
പടികള്‍ക്കു വിധേയനായ കഅ്ബ്ബ്നു മാലിക് (റ)ന്റെ സംഭവം രേഖയാക്കി മഖ്ദൂം കബീര്‍ പറഞ്ഞു: “മുബ്തദിഇന്നും വന്‍ പാപം സ്ഥിരമായി ചെയ്യുന്നവനും സലാം ചൊല്ലരുത്; അവര്‍ സലാം ചൊല്ലിയായില്‍ സലാം മടക്കുകയുമരുത്. ശക്തമായ പ്രതിഷേധവും തരം താഴ്ത്തലും മുന്‍നിര്‍ത്തിയായിരിക്കണം ഈ നിരാകരണം. മുബ്തദിഇനെ തുടര്‍ന്ന് നിസ്കരിക്കാനാകില്ലെന്ന് മഖ്ദൂം സ്വഗീര്‍ ഫത്ഹുല്‍ മുഈനിലും ഇര്‍ശാദിലും പഠിപ്പിച്ചു. ഭൂമിയിലെ വിശ്വാസികള്‍ മാത്രമല്ല, പരലോകത്തു വന്നാലും മുബ്തദിഉകളുടെ ഗതികേടു ഇതു തന്നെ. മുര്‍ത്തദ്ദുകളും റാഫിളത്ത്, മുഅ്തസിലത്ത് പോലുള്ള മുബ്തദിഉകളും പരിധിവിട്ടു അക്രമം ചെയ്യുന്നവരും സത്യം മറച്ചു വെക്കുന്നവരും പരസ്യമായി പാപം ചെയ്യുന്നവരും പാപങ്ങളെ നിസ്സാരമായി കാണുന്നവരും ഹൌളുല്‍ കൌസര്‍ വിതരണ സ്ഥലത്ത് ആട്ടിയകറ്റപ്പെടുന്നവരുമായിരിക്കും.”
മഖ്ദൂം കബീര്‍ തന്റെ സിറാജുല്‍ ഖുലൂബില്‍ താക്കീതു ചെയ്ത, ഹൌളുല്‍ കൌസര്‍ കോരിക്കൊടുക്കുമ്പോള്‍ പുത്തന്‍ വാദികളെ ആടിയകറ്റുന്ന ബീഭത്സരംഗം സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുദ്ധരിച്ച് ദിക്റുല്‍ മൌത്തില്‍ മഖ്ദൂം വിശദീകരിക്കുന്നുണ്ട്. അതിനാല്‍ മഹാനുഭാവന്‍ തന്റെ മുര്‍ശിദില്‍ ഗുണദോഷിക്കുന്നു: “നിങ്ങള്‍ സലഫുസ്വാലിഹുകളെ മാതൃകയാക്കുവീന്‍. മതകാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന നിങ്ങളുടെ സമകാലികരെയല്ല മാതൃകയാക്കേണ്ടത്. അവര്‍ ഉലമാക്കളുടെ നാമം ധരിച്ചവരാണെങ്കിലും സജ്ജനങ്ങളായ സ്വൂഫികളിലേക്ക് ചേര്‍ത്തു പറയപ്പെടുന്നവരാണെങ്കില്‍ പോലും. അവര്‍ മതത്തിലെ കള്ളന്മാരാണ്; മുസ്ലിം ബഹുജനത്തെ വഴിതെറ്റിക്കുന്നവരാണ്. മുര്‍സലുകളുടെ നേതാവ് വ്യക്തമായ ഭാഷയില്‍ താക്കീതുചെയ്തുവല്ലോ; എന്റെ സമുദായത്തിന്റെ നാശം രണ്ടു വിഭാഗക്കാരുടെ കരങ്ങളിലൂടെയാണ്. ദുര്‍വൃത്തനായ പണ്ഡിതനും ജ്ഞാനശൂന്യനായ ഭക്തനും.”
മഖ്ദൂം പണ്ഡിതന്മാരെ നവോത്ഥാന നായകരെന്നു വെറുതെ വിളിക്കുകയല്ല; നവോത്ഥാനത്തിന്റെ രീതിശാസ്ത്രവും ജ്ഞാനശക്തിയും അവര്‍ക്കു സ്വന്തമായിരുന്നു.
You must be logged in to post a comment Login