ഒരു മഴത്തുള്ളിയുടെ ഓര്‍മക്കുറിപ്പുകള്‍

Rainകവിത
റഹീം പൊന്നാട്

കോണ്‍ക്രീറ്റ് മേല്‍പ്പുരകളിലും
ഇന്റര്‍ലോക്കിട്ട മുറ്റത്തും
തലതല്ലി വീഴുമ്പോഴോര്‍ത്തു പോകും
പെയ്തു തീര്‍ന്നുപോയ ഇന്നലെകളെ.

പ്രതീക്ഷകളുടെ ഗന്ധം പരത്തി
പുതുമണ്ണിലേക്കാഴ്ന്നിറങ്ങിയത്
ഊര്‍ച്ചകഴിഞ്ഞ് തെളിഞ്ഞ പാടത്ത്
പരല്‍മീുകളോടൊപ്പം തുള്ളിത്തിമര്‍ത്തത്
കുളിര്‍കാറ്റിലാടുന്ന
തെങ്ങോലത്തുമ്പിലൂഞ്ഞാലാടിയത്
ഇടവഴിയിലെ ചേമ്പിലകളില്‍
തുള്ളിത്തുളുമ്പിയത്
പുല്‍ാമ്പുകളില്‍ തൂങ്ങിക്കിടന്ന്
ഇളവെയിലില്‍ വെട്ടിത്തിളങ്ങിയത്
വയലിലെ കര്‍ഷകന്റെ
വിയര്‍പ്പിാടൊപ്പം ഒലിച്ചിറങ്ങിയത്
പുഴക്കരയിലെ പെണ്‍കുട്ടിയുടെ
മുടിയിലൂടെയൂര്‍ന്നിറങ്ങിയത്
പിന്നെ, കത്തിയെരിഞ്ഞ വേലില്‍
പ്രാര്‍ത്ഥകളുമായിക്കഴിഞ്ഞ ിങ്ങളുടെ
കരളിലേക്ക് കുളിരായ്പെയ്തത്…

You must be logged in to post a comment Login