കല്യാണപ്പന്തലില്‍ ഭേദ്യം ചെയ്യപ്പെടുന്ന മുസ്ലിം സമുദായം

കല്യാണപ്പന്തലില്‍  ഭേദ്യം ചെയ്യപ്പെടുന്ന മുസ്ലിം സമുദായം

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ  കേരളീയ മുസ്ലിം സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരമായ ഉണര്‍വി കുറിച്ചോ സാമൂഹികോല്‍ക്കര്‍ഷപരമായ ഉദ്യമങ്ങളെക്കുറിച്ചോ ഒരക്ഷരം ഉരിയാടാത്ത മീഡിയ സമുദായത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്ന അഭിപ്രായ പ്രകടങ്ങള്‍ക്ക് ല്‍കുന്ന പ്രാമുഖ്യം ഏത് രോഗത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല.
ശാഹിദ്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുകയും മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തപ്പോള്‍ ഡോ. എം.കെ. മുീറി ദി ഹിന്ദു ദിപത്രം വിശേഷിപ്പിച്ചത് ‘കേരള മുസ്ലിംകളുടെ പുതിയമുഖം’ എന്നാണ്. ഏതര്‍ത്ഥത്തിലാണ് അദ്ദേഹം മുസ്ലിംകളുടെ പുതിയൊരു മുഖമായി പ്രകീര്‍ത്തിക്കപ്പെട്ടതെന്ന് വിശദീകരിച്ചില്ലെങ്കിലും മുസ്ലിം ലീഗ് തോക്കളില്‍ പൊതുസമൂഹത്ത്ി പലതുകൊണ്ടും സ്വീകാര്യാണ് അദ്ദേഹം. മുന്‍മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ പുത്രന്‍, ഉന്നത വിദ്യാഭ്യാസം ടിേയ അപൂര്‍വം ലീഗ് തോക്കളിലൊരാള്‍, വശ്യമായ പെരുമാറ്റം എന്നീ പോസിറ്റീവ് ക്വാളിറ്റി മുീറി പലപ്പോഴും മറ്റു ലീഗ് തോക്കളില്‍ ിന്ന് വ്യത്യസ്താക്കാറുണ്ട്. എന്നാല്‍, ഈ കുറിപ്പെഴുതുമ്പോള്‍ മന്ത്രി മുീര്‍ കേരളീയ സമൂഹത്തിന്റെ പൊതുബോധത്തില്‍ പ്രതിക്കൂട്ടിലാണ്. മുസ്ലിംകളില്‍ ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കുലര്‍ അദ്ദേഹം അമരത്തിരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂണ്‍ 14 ് പുറത്തിറക്കി എന്ന പേരില്‍ രണ്ടാം ശരീഅത്ത് വിവാദത്തിന്റെ കോപ്പു കൂട്ടുകയാണ് ദൃശ്യ-അച്ചടി മാധ്യമങ്ങളും ഏതാും മുസ്ലിം-മുസ്ലിമേതര ബുദ്ധിജീവികളും. 1985 കാലഘട്ടത്തില്‍ ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ രംഗത്തുണ്ടായിരുന്ന വ്യക്തികളും മാധ്യമങ്ങളും തന്നെയാണ് വിഷയം ഏറ്റെടുത്തിരിക്കുന്നത്. സര്‍ക്കുലറിാടുള്ള എതിര്‍പ്പിന്റെ കാഠ്യിം അളക്കാന്‍ ഈ വിഷയത്തില്‍ ചിലര്‍ ടത്തുന്ന വികാര പ്രകടത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി.

“ഈ കളിയൊക്കെ കളിച്ചത് ഇന്നാട്ടിലെ മുസ്ലിം പെണ്‍കുട്ടികളുടെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും ഒരുപോലെ ‘ഹലാക്കിലാ’ക്കാാണെന്ന് ഓര്‍ക്കണം. ഞാന്‍ ആവര്‍ത്തിക്കുന്നു. ഈ സര്‍ക്കുലര്‍ ഭരണഘടാ വരുദ്ധമാണ്. രാഷ്ട്രത്തിന്റെ മതേതര സ്വഭാവത്ത്ി എതിരാണ്. സ്ത്രീ വിരുദ്ധമാണ്. മുസ്ലിം വിരുദ്ധമാണ്.” (മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം-എം എന്‍ കാരശ്ശേരി, മാതൃഭൂമി 2013 ജൂണ്‍ 26).

“മന്ത്രി മുീറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊക്കെ ചേര്‍ന്ന് ഇത്തരമൊരു ഉത്തരവിറക്കിയെങ്കിലത് ചില ദുരുദ്ദേശ്യങ്ങള്‍ മുന്‍ിര്‍ത്തിയാകാ തരമുള്ളൂ. കേരളത്തിലെ മതിരപേക്ഷ സമൂഹത്തില്‍ ജാതിമത വേര്‍തിരിവ് വര്‍ധിപ്പിച്ച് രാഷ്ട്രീയമായി മുതലെടുക്കുക എന്നതാണ് അതില്‍ പ്രധാപ്പെട്ടത്. ഇങ്ങയാൈരു ഉത്തരവിറങ്ങുമ്പോള്‍ ഇതരസമുദായങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരും. അങ്ങ സമുദായമൈത്രിയുടെ അന്തരീക്ഷം കലങ്ങും. ഈ കലക്കുവെള്ളത്തില്‍ രാഷ്ട്രീയ മീന്‍പിടിത്തം ടത്താന്‍ തങ്ങള്‍ക്ക് കഴിയും. ഈ വക ചിന്തകളാവണം ഈ സര്‍ക്കുലറിറക്കിയവരെ യിക്കുന്നത്. അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഇങ്ങ ഒരു ഉത്തരവിറക്കിയത് തങ്ങള്‍ മുസ്ലിം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുസ്ലിം ജസാമ്യാത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യം മുന്‍ിര്‍ത്തി കൂടിയാണ്. മുസ്ലിം സമുദായത്തില്‍പെട്ടവരുടെ പിന്നാക്കാവസ്ഥ ീക്കാാ അവര്‍ക്ക് അവസര സമത്വമുറപ്പിക്കാാ ഒന്നും ഉള്ള ഒരു ീക്കവുമില്ല. ീക്കം, ഇത്തരം മുതലെടുപ്പ് താത്പര്യങ്ങള്‍ മുന്‍ിര്‍ത്തി മാത്രമാണ്!” (ദേശാഭിമാി മുഖപ്രസംഗം, ജൂണ്‍ 25, 2013).

അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഒരു സര്‍ക്കുലറിന്റെ പേരില്‍ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിവിട്ടിരിക്കുന്നതെന്ന് ഉപര്യുക്ത ഉദ്ധരണികള്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ ജീവിതം തന്നെ ഹലാക്കാക്കാന്‍ പോക്കുന്ന ഒരു ീക്കം സി എച്ചിന്റെ പുത്രന്റെ ഭാഗത്തു ിന്ന് എന്തുകൊണ്ട് ഉണ്ടായി എന്ന് സ്വാഭാവികമായും ചോദിച്ചുപോകാം. അതുപോലെ, കേരളീയ സമൂഹത്തില്‍ മതജാതി വിഭാഗീയതകള്‍ മൂര്‍ഛിപ്പിച്ച് അതില്‍ ിന്ന് രാഷ്ട്രീയ മുതലെടുപ്പ് ടത്താന്‍ മാത്രം ലീഗ്തൃേത്വം ഗൂഢപദ്ധതികള്‍ ആവിഷ്കരിക്കുന്നുവെന്ന ആരോപണത്തെ ിസ്സാരമായി തള്ളാുമാവില്ല. യാഥാര്‍ത്ഥ്യം എന്തെന്ന് മസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് എത്ര പക്ഷപാതപരമായും വൈകാരികമായുമാണ് ാം വിഷയത്തെ സമീപിക്കുന്നതെന്ന് ബോധ്യപ്പെടുക.

കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ രിേടുന്ന ഗൌരവമുള്ള ഒരു പ്രതിസന്ധിയെ തരണം ചെയ്യാാണ് തദ്ദേശസ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് പ്രാഥമിക അ്വഷണത്തില്‍ കണ്ടെത്താാവും. ശൈശവ വിവാഹം തടയുന്ന ിയമം 1929 ല്‍ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്നതാണ്. ഠവല ഇവശഹറ ങമൃൃശമഴല ഞലൃമശി അര, 1929 എന്ന ിയമം 18 വയസ്സ്ി താഴെയുള്ള ആണ്‍കുട്ടികളുടെയും 14 വയസ്സ്ി താഴെയുള്ള പെണ്‍കുട്ടികളുടെയും വിവാഹം തടയാന്‍ ചില വ്യവസ്ഥകള്‍ കൊണ്ടുവന്നു. 1978ല്‍ ിയമം ഭേദഗതി ചെയ്തതോടെ ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയും പെണ്‍കുട്ടിയുടേത് 18 ആയും ിജപ്പെടുത്തി. എന്നിട്ടും രാജ്യത്തിന്റെ ാാഭാഗങ്ങളില്‍ ശൈശവ വിവാഹങ്ങള്‍ വ്യാപകമായി ടന്നുവെങ്കിലും അവയൊന്നും ഔദ്യോഗികമായി രേഖപ്പെടുത്താത്തതു കൊണ്ട് ിയമടപടിക്ക് വിധേയമായില്ല. ിയമം അുശാസിക്കുന്ന വിധം ആരും ശിക്ഷിക്കപ്പെട്ടുമില്ല. 2006 ഫെബ്രുവരി 14് പരമോന്നത ീതിപീഠം സുപ്രധാമായ ഒരു തീര്‍പ്പിലൂടെ(സീമ അഭി അശ്വിികുമാര്‍) മുഴുവന്‍ സംസ്ഥാങ്ങളും വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തണമെന്ന് ിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാത്തില്‍ 2008ല്‍ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടം പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാത്ത് ടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ രജിസ്റര്‍ ചെയ്യാന്‍ തുടങ്ങി. ചട്ടത്ത്ി മുന്‍കാല പ്രാബല്യം ഉള്ളതുകൊണ്ട് 2008് മുമ്പ് ടന്ന വിവാഹങ്ങളും രജിസ്റര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. പാസ്പോര്‍ട്ട് ലഭിക്കുന്നതിും വിദേശയാത്ര ടത്തുന്നതിും ഹജ്ജ് ിര്‍വഹിക്കുന്നതിുമെല്ലാം വിവാഹസര്‍ട്ടിഫിക്കറ്റ് അിവാര്യമായി വന്നതോടെ പഞ്ചായത്ത്/മുിസിപ്പാലിറ്റി ല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഒഴിച്ചുകൂടാന്‍ പറ്റാത്ത രേഖയായി. ഇങ്ങ വിവാഹ സര്‍ട്ടിഫിക്കറ്റ് ശേഖരിക്കാുള്ള ട്ടാെേട്ടം തുടങ്ങിയപ്പോഴാണ് പതിഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടേത് ശൈശവ വിവാഹമായിരുന്നെന്ന് പലരും അറിയുന്നത്. ഇത് വിവാഹ രജിസ്ട്രേഷു മുന്നില്‍ കടമ്പകള്‍ കൊണ്ടിട്ടു. ഈ പ്രശ്ം പഞ്ചായത്ത് അധികൃതരുടെ മുന്നിലെത്തിയപ്പോഴാണ് പരിഹാര ിര്‍ദേശവുമായി വിവാദ സര്‍ക്കുലര്‍ ഇറക്കുന്നത്. എന്നാല്‍ ടപടി ക്രമത്തിലെ ഒരു കടമ്പ മറികടക്കാുള്ള ഉപായം എന്നതിു പകരം ശൈശവവിവാഹത്തെ ്യായീകരിക്കുകയാണെന്ന് തോന്നുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ അതില്‍ കയറിക്കൂടിയതാണ് ഒട്ടേറെ തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാത്തിും പഴുത് ല്‍കിയിരിക്കുന്നത്. 1957ലെ മുസ്ലിം വിവാഹ ിയമത്തില്‍ വിവാഹസമയം പുരുഷ് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും തികയണമെന്ന് ിഷ്കര്‍ഷിക്കുന്നില്ല എന്നും 2006ലെ ശൈശവ വിവാഹ ിരോധ ിയമപ്രകാരം 21 വയസ് തികയാത്ത പുരുഷും 18 വയസ് തികയാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറയുന്നില്ലെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി 1957ല്‍ മുസ്ലിം വിവാഹിയമം പാസാക്കിയിട്ടില്ല. ഇല്ലാത്ത ഒരു ിയമത്തിന്റെ മറ പിടിച്ചാണ് ശൈശവ വിവാഹത്ത്ി ്യായീകരണം കണ്ടെത്തുന്നത്. 1937ലെ ശരീഅത്ത് ആക്റ്റോ 39ലെ മുസ്ലിം വിവാഹ റദ്ദാക്കല്‍ ിയമമോ(ഠവല ഉശീഹൌശീിേ ീള ങൌഹെശാ ങമൃൃശമഴല അര, 1939)ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവിടെയൊന്നും വിവാഹപ്രായത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഇസ്ലാമിക കാഴ്ചപ്പാടില്‍ പെണ്‍കുട്ടി പുഷ്പിണിയാകുന്നതോടെ വിവാഹത്ത്ി സജ്ജയാണ്. എന്നാല്‍ 2006ലെ ശൈശവ വിവാഹ ിരോധ ിയമം രാജ്യത്തെ എല്ലാ പൌര•ാര്‍ക്കും ബാധകമാണെന്നിരിക്കെ 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചുവിടുന്നത് കുറ്റകരമാണ്. വരും മാതാപിതാക്കളും വിവാഹത്ത്ി കാര്‍മികത്വം വഹിച്ചവരും ഒത്താശ ചെയ്തുകൊടുത്തവരുമെല്ലാം തടവിും പിഴക്കും അര്‍ഹരാണ്.

ിയമത്തിന്റെ അതിലോലമായ വ്യവസ്ഥകളിലൂടെയല്ല, മറിച്ച് മാുഷിക പരിഗണയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഒരു കാലത്ത്, ശൈശവ വിവാഹം മ്മുടെ ാട്ടില്‍ സര്‍വസാധാരണമായിരുന്നു. ഇത് ഏതെങ്കിലും സമുദായത്തില്‍ മാത്രം ഒതുങ്ങിില്‍ക്കുന്ന ശീലമായിരുന്നില്ല. ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ ടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്സവച്ഛായയോടെ കൂട്ട ശൈശവ വിവാഹങ്ങള്‍ അധികൃതരുടെ കണ്ണിു മുന്നില്‍ കൊണ്ടാടപ്പെട്ടാലും ിയമപാലകര്‍ ചെറുവിരല്‍ അക്കാറില്ല. ബ്രിട്ടീഷ് ഭരണാധികാരികളും ഹിന്ദു സാമൂഹിക പരിഷ്കര്‍ത്താക്കളും പലവഴിക്ക് അവബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും ശൈശവവിവാഹം ഇന്നും ഒരു സാമൂഹിക ആചാരമായി പല വിഭാഗങ്ങള്‍ക്കിടയിലും ിര്‍വിഘ്ം തുടരുന്നുണ്ട്. കേരളത്തില്‍ രേത്തെയുള്ള വിവാഹം ഒരു വേള സര്‍വസാധാരണമായിരുന്നു. കാലം മാറുകയും വിദ്യാഭ്യാസപരമായി ബഹുദൂരം മുന്നോട്ടുീങ്ങുകയും ചെയ്തതോടെ പെണ്‍കുട്ടികള്‍ പതിട്ട്െ തികഞ്ഞ ശേഷമാണ് കെട്ടിച്ചയക്കപ്പെടാറ്. എന്നാല്‍, മുസ്ലിംകള്‍ ഇന്നും മൂന്നും ാലും കെട്ടി ടക്കുന്നവരാണെന്നും പിഞ്ചുകുഞ്ഞുങ്ങള്‍ പോലും പുരുഷ•ാരുടെ ‘പീഡങ്ങള്‍ക്ക്’ ഇരയാവുകയാണെന്നുമുള്ള ദുഷ്പ്രചാരണം വ്യാപകമായി ടക്കുന്നുണ്ട്. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട് ഏതു ചര്‍ച്ചയും മാപ്പിള സമൂഹത്തെ, വിശിഷ്യാ മലപ്പുറത്തെ മുസ്ലിംകളെ പ്രതിക്കൂട്ടിലാക്കുന്നത് ഈവക ദുഷ്പ്രചാരണങ്ങളുടെ ഫലമായാണ്. വിവാദ സര്‍ക്കുലറിതിെരെ ഹൈക്കോടതിയെ സമീപിച്ച കോഴിക്കാട് ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന പുര്‍ജി ചാരിറ്റബിള്‍ ട്രസ്റ് ല്‍കുന്ന കണക്കു പ്രകാരം 2001-2002 വര്‍ഷത്തില്‍ പതിമൂന്നിും പതിട്ടിുെം ഇടക്ക് പ്രായമുള്ള 26,442 പെണ്‍കുട്ടികളുടെ വിവാഹം ടന്നിട്ടുണ്ടത്രെ; 2002-03ല്‍ 17,026 വിവാഹങ്ങളും. സാമൂഹികക്ഷേമ വകുപ്പിന്റെ കൈയിലുള്ള കണക്കാണിതെന്ന് ട്രസ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒട്ടും വിശ്വസീയമല്ല. മലപ്പുറത്തേക്ക് കണ്ണും കാതും ട്ടിരിക്കുന്ന സംഘ്പരിവാര്‍ കൂട്ടായ്മകള്‍ ദേശവ്യാപകമായി മുസ്ലിം വിരുദ്ധ പ്രചരണങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല.

ഒരു പ്രശ്ം എങ്ങ മോശമായി കൈകാര്യം ചെയ്യാം എന്നതിന്റെ ഉദാഹരണമാണ് മുീറിന്റെ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍. എന്നോ ടന്ന ശൈശവ വിവാഹത്തെ ബാലിശമായ വാദങ്ങള്‍ ിരത്തി ്യായീകരിക്കുന്നതിു പകരം, എല്ലാ വിവാഹങ്ങളും രജിസ്റര്‍ ചെയ്യേണ്ട അിവാര്യ സാഹചര്യത്തെ പൊതുമാദണ്ഡം വച്ച് വിശദീകരിക്കുകയാണ് വേണ്ടിയിരുന്നത്. ഇത് മുസ്ലിംകള്‍ മാത്രം രിേടുന്ന പ്രശ്മായി ചിത്രീകരിച്ചതും ശരിയായില്ല. സംഘ്പരിവാറിന്റെ കൈയില്‍ വടി കൊടുത്ത് അടി വാങ്ങലായി അത്.

കേരളീയ സമൂഹം വിദ്യാഭ്യസപരമായും സാമൂഹികമായും ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞതായി പലരും അവകാശപ്പെടാറുണ്ടെങ്കിലും വിചാരപരമായി ഇപ്പോഴും സങ്കുചിതത്വത്തിന്റെ കുടുസ്സായ ലോകത്താണ് സമൂഹം ജീവിക്കുന്നതെന്ന് സമ്മതിക്കുന്നതാവും സത്യസന്ധത. സമുദായങ്ങള്‍ പരസ്പരം സംശയ ദൃഷ്ടിയോടെയാണ് ാക്കിക്കാണുന്നത്. മുസ്ലിം ലീഗ് മന്ത്രിമാര്‍ അവര്‍ പ്രതിിധാം ചെയ്യുന്ന സമുദായത്തിു വേണ്ടി അവിഹിതമായ എന്തൊക്കെയോ ചെയ്തുകൊടുക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ രാഷ്ട്രീയ തൃേത്വവും മാധ്യമങ്ങളും ിരന്തരം തങ്ങളാലാവുന്നത് ചെയ്യുന്നു. കഴിഞ്ഞ കാല്‍ ൂറ്റാണ്ടിിടയില്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരമായ ഉണര്‍വി കുറിച്ചോ സാമൂഹികോല്‍ക്കര്‍ഷപരമായ ഉദ്യമങ്ങളെക്കുറിച്ചോ ഒരക്ഷരം ഉരിയാടാത്ത മീഡിയ സമുദായത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്ന അഭിപ്രായ പ്രകടങ്ങള്‍ക്ക് ല്‍കുന്ന പ്രാമുഖ്യം ഏത് രോഗത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. ഇപ്പോള്‍ കല്യാണപ്പന്തലില്‍ എല്ലാവരും കൂടി വളഞ്ഞുവെച്ച് ഭേദ്യം ചെയ്യുമ്പോള്‍ പ്രബുദ്ധ കേരളം, ശരീഅത്ത് വിവാദത്ത്ി ശേഷമുള്ള കഴിഞ്ഞ മൂന്നര പതിറ്റാണ്ടിിടയില്‍ ഒരിഞ്ച് മുന്നോട്ട് ചലിച്ചിട്ടില്ല എന്ന ദു:ഖസത്യമാണ് ഓര്‍മപ്പെടുത്തുന്നത്. എം എന്‍ കാരശ്ശേരിമാര്‍ ‘ഹലാക്കാ’ക്കാന്‍ ശ്രമിക്കുന്നത് ഒരു സമൂഹത്തെ ഒന്നടങ്കമാണ്. അപ്പോഴേ ശുദ്ധ മതേതരത്വം കറന്നെടുക്കാാവൂ എന്ന് പശുമാര്‍ക്ക് ദേശീയവാദികള്‍ മുമ്പേ പഠിപ്പിച്ചു കൊടുത്തിട്ടുണ്ടല്ലോ.

You must be logged in to post a comment Login