പി ജെ എല്‍ ഫ്രാങ്ക്
വിവ. യാസര്‍ അറഫാത്ത് ചേളന്നൂര്‍
കിഴക്കെ ആഫ്രിക്കയിലെ തീരദേശങ്ങളില്‍ പാര്‍ക്കുന്ന സ്വാഹിലി ജങ്ങളുടെ റമളാന്‍ വിശേഷങ്ങള്‍ ഏറെ രസകരമാണ്.
റമളാന്‍ തുടങ്ങിയാല്‍ പ്രഭാതസമയത്ത് വളരെ ശാന്തമായിരിക്കും സ്വാഹിലി. രാവിലെ പത്തു മണിയാവുമ്പോഴാണ് മാര്‍ക്കറ്റുകള്‍ ഉണര്‍ന്നു തുടങ്ങുന്നത്. ഉച്ചക്കു ശേഷം അവശ്യസാധങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുകയായി. മൊമ്പാസയിലെ മുിസിപ്പല് മാര്‍ക്കറ്റില്‍ സ്ത്രീകളെ കാണാ കഴിയില്ല. സ്ത്രീകള്‍ക്ക് മാത്രമായി അീസ മസ്ജിദ്ി സമീപത്തെ സോകോവന്ഗാ മാര്‍ക്കറ്റില്‍ എല്ലാ സാധങ്ങളും വില്പക്ക് വെച്ചിട്ടുണ്ട്. ഫ്രഷായി ചുട്ടെടുത്ത സ്വാഹിലി ബ്രഡ് അടക്കം എല്ലാ വിഭവങ്ങളും വിവിധ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കും.
മധ്യാഹ്നം കഴിയുന്നതോടെ വീടകങ്ങളില്‍ പാചകത്തിരക്ക് തുടങ്ങും. സ്വാഹിലി സ്ത്രീകള്‍ റമളാില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഇതര മാസങ്ങളില്‍ ഇവിടത്തുകാര്‍ രുചിക്കാറില്ല. വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുന്ന തമ്പിസാമപായും തെമ്പോ, ലതാമു എന്നിവയും റമളാില്‍ മാത്രം കാണാവുന്ന ഭക്ഷണവിഭവങ്ങളാണ്. പൊതുവെ ഓരോ ഇസ്ലാമിക സമൂഹത്തിലും അവരുടേതായ റമളാന്‍ ഭക്ഷണവിഭവങ്ങള്‍ ഉണ്ടാവാറുള്ളതു പോലെ സ്വാഹിലിയിലെ വിശ്വാസികള്‍ക്കും ിരവധി റമളാന്‍ വിഭവങ്ങളുണ്ട്. മൊമ്പാസയുടെ ഇടവഴികളില്‍ ാമ്പ് വിഭവങ്ങള്‍ വില്‍ക്കുന്ന പ്രാദേശിക കച്ചവടക്കാര്‍ രസകരമായ കാഴ്ചയാണ്.
കിഴക്കന്‍ ആഫ്രിക്കയിലെ തീരദേശ പ്രദേശങ്ങളില്‍ ജീവിക്കുന്ന ബാണ്ടു പാരമ്പര്യ സമൂഹമാണ് സ്വാഹിലിയിലെ ജങ്ങള്‍. ഈ ഗ്രൂപ്പിലെ ആളുകള്‍ കിെയയുടെ തീരദേശ പ്രദേശങ്ങള്‍, താന്സാിയയുടെ സമുദ്രതീരങ്ങള്‍, വടക്കന്‍ മൊസാംബിക് എന്നിവിടങ്ങളിലായി ജീവിക്കുന്നവരാണ്. ഈ പ്രദേശങ്ങളെ സംയോജിപ്പിച്ചു വിളിക്കുന്ന ഭൂമിശാസ്ത്ര ാമമാണ് സ്വാഹിലി. പതിമൂന്ന് ലക്ഷം സ്വാഹിലി ജങ്ങളില്‍ മിക്കപേരും മുസ്ലിംകളാണ്. സംസാര ഭാഷയും സ്വാഹിലി തന്നെ.
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള വ്യാപാരത്തിലൂടെ ബാണ്ടു വ്യാപാരികള്‍ കാത്തുസൂക്ഷിച്ച കച്ചവട ബന്ധങ്ങള്‍ വഴി ഒമ്പതാം ൂറ്റാണ്ടില്‍ തന്നെ സ്വാഹിലിയില്‍ ഇസ്ലാം മതമെത്തിയിട്ടുണ്ട്. അറബികളും സൊമാലിയന്‍ കച്ചവടക്കാരും തമ്മിലുള്ള സൌഹാര്‍ദവും ഇസ്ലാമിക സംസ്കാരം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
കണിശമായ യാഥാസ്ഥിതിക ഇസ്ലാം മത വിശ്വാസാചാരങ്ങള്‍ പിന്തുടരുന്നവരാണ് സ്വാഹിലിയിലെ മുസ്ലിംകള്. താന്സാിയ, കിെയ, മൊസാംബിക് എന്നിവിടങ്ങളില്‍ ിന്ന് ഹജ്ജ്ി പോകുന്നവരിലും റമളാന്‍, ഈദ് ആഘോഷങ്ങള്‍ തുടങ്ങിയ വിശേഷാവസരങ്ങളിലും ഈ യാഥാസ്ഥിതികത പ്രകടമായി കാണാം. സ്ത്രീകളുടെ ഹിജാബടക്കം ഇസ്ലാമിക വസ്ത്രധാരണം ഇവിടെ സര്‍വ്വസാധാരണമാണ്. ഖുര്‍ആന്‍ ഓതി മന്ത്രിക്കല്‍, മൌലിദ് പാരായണം തുടങ്ങിയവയും സ്വാഹിലിയില്‍ ജകീയ മതാചാരങ്ങളായി കൊണ്ടാടുന്നു. രോഗശാന്തിക്കു വേണ്ടിയുള്ള മന്ത്രോച്ചാരണങ്ങള്‍ ഇവിടുത്തുകാര്‍ ഉപയോഗിക്കുന്നു. ആത്മീയ ചികിത്സ പ്രദാം ചെയ്യുന്ന ഖുര്‍ആന്‍ വചങ്ങളും മന്ത്രങ്ങളും ഊതിയ വെള്ളം കുടിച്ചും ഇവര്‍ ആത്മശാന്തി കണ്ടെത്തുന്നു.
റമളാന്‍ ജീവിതത്തിലേക്കു വരാം. സ്വാഹിലി വിശ്വാസികള്‍ക്ക് റമളാന്‍ ആരംഭിക്കുന്നത്ി തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങള്‍ വലിയ ആഘോഷ ദിങ്ങളാണ്. ‘കുലാഫുംഗോ’ എന്നാണ് ഈ ആഘോഷ പരിപാടി അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി ടക്കുന്ന ‘കവുണ്ട ജംഗു’ എന്ന പേരിലുള്ള ഭക്ഷണ സ്വീകരണ പരിപാടി ആവേശകരമാണ്. കുടുംബങ്ങളില്‍ ിന്നും അടുത്ത സുഹൃത്
തുക്കളില്‍ ിന്നും മണ്കലങ്ങളില് ിറച്ചുവെച്ചിരിക്കുന്ന മധുരപലഹാരങ്ങള്‍ ഏറ്റുവാങ്ങുന്ന യ മാഹരമായ പരിപാടിയാണിത്. റമളാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്വാഹിലികള്‍ കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര പോവും. ഇപ്പോള്‍ കിെയയുടെ വേല് ബേസ് സ്ഥിതി ചെയ്യുന്ന ടോങ്ങ്വേ, ജങ്ങള്‍ തിങ്ങിക്കൂടുന്ന വടക്ക് ഭാഗത്തെ കിസാി, വ്യവസായ ഗരമായ പടിഞ്ഞാറ് ഭാഗത്തെ ചാങ്ങ്വേ എന്നിവിടങ്ങളിലേക്കാണ് ഈ യാത്ര. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമടക്കം റമളാില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇത്തരം യാത്രകളില്‍ ചര്‍ച്ച ചെയ്യുന്നത്.
റമളാന്‍ കിാവുകളെക്കുറിച്ച് മസ്സ് തുറന്ന് സംസാരിക്കാും ഇത് വഴിയൊരുക്കുന്നു.
1960 കളുടെ അവസാ കാലഘട്ടത്തില്‍ വടക്കന്‍ സ്വാഹിലിയിലെ ലമു പ്രവിശ്യയെക്കുറിച്ച് അബ്ദുല്‍ ഹാമിദ് അല്‍-സൈന്‍(1935-1979) ടത്തിയ ഗവേഷണ പഠത്തില്‍ ഹള്റമി ശരീഫുകളാണ് (പ്രവാചകന് മുഹമ്മദ് ബിയുടെ കുടുംബപരമ്പരയില്‍പെട്ടവര്‍) സ്വാഹിലി ജതയുടെ സംസ്കാരം രൂപപ്പെടുത്തിയതില്‍ സ്വാധീം ചെലുത്തിയതെന്ന പരാമര്‍ശമുണ്ട്. പ്രസ്തുത പഠത്തില്‍ റമളാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇവിടത്തുകാര്‍ ടത്തുന്ന ഉല്ലാസയാത്രയെക്കുറിച്ചും പറയുന്നതു കാണാം. മദ്റസകളൊക്കെ രേത്തെ അടച്ചിട്ടുണ്ടാവും. ശഅബാന്‍ അവസാ ദിമാണ് ഏറെ ആകര്‍ഷണീയമായ യാത്ര. അന്ന്, പ്രഭാത ഭക്ഷണത്ത്ി മുമ്പ് കൊച്ചുകുട്ടികള്‍ റിയാദ മസ്ജിദ്ി മുമ്പില്‍ ശുഭ്രവസ്ത്രമണിഞ്ഞു ില്ക്കും. പള്ളിയില്‍ ിന്നിറങ്ങുന്ന യുവാക്കളായ ശരീഫുകളെ കാത്ത് ില്‍ക്കുന്ന കുട്ടികള്‍ കോഫിയ എന്ന പ്രത്യേക തരം തൊപ്പിയിട്ടിട്ടുണ്ടാവും. ഒരു പച്ചക്കൊടി പിടിച്ചാണ് മുതിര്‍ന്നവര്‍ പള്ളിയില്‍ ിന്നിറങ്ങുക. ശേഷം ഓരോ കുട്ടിയും ഈ കൊടി കൈമാറിക്കൈമാറി യാത്ര ആരംഭിക്കുന്നു. ബീച്ചിലെ മണല്പരപ്പിലെത്തുന്നതു വരെ പ്രവാചക പ്രകീര്‍ത്ത ഗാങ്ങളാണ് യാത്രയിലൂടീളം കേള്ക്കാാവുക. പ്രവാചക കുടുംബങ്ങളെ പ്രത്യേകം ആദരിക്കുന്ന ഈ യാത്രയില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ആഹരിക്കും. സന്ധ്യയാവുമ്പോള്‍ മസ്ജിദിലേക്ക് തിരിക്കും. അതിിടയില്‍ കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങി യാത്രയിലുള്ളവരെല്ലാം പരസ്പരം റമളാന്‍ ആശംസകള്‍ കൈമാറിയിട്ടുണ്ടാവും.
അന്നേദിവസം മാസം കാണാന്‍ വേണ്ടി പള്ളിയുടെ മുകളിലും റോഡരികിലുമായി ജങ്ങള്‍ തടിച്ചുകൂടും. അപ്പോള്‍ സ
്വാഹിലി ജങ്ങളുടെ ാവില്‍ ിന്ന് അറിയാതെ ഉയരുന്ന ഒരു ഗാമുണ്ട്.
“കോംഗോ, കോംഗോ ഗിെവേതു” (ഓ അതിഥി, ഹൃദ്യമായ സ്വാഗതം). ഈ മാഹരമായ സംഗമം ‘വെന്ത കുരുവ മേഡി’ (പുതിയ ചന്ദ്ര പിടിച്ചു കൊണ്ടുവരല്‍) എന്നറിയപ്പെടുന്നു.
ശഅബാന്‍ 24, 25 തിയതികളില്‍ മതപാഠശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉസ്താദുമാര്‍ക്ക് ‘ഫുംഗോ’ (ദക്ഷിണ) ല്കുന്ന ഒരു ചടങ്ങുണ്ട്. കുറഞ്ഞ വേതത്ത്ി സേവമുഷ്ഠിക്കുന്ന സ്വാഹിലിയിലെ അധ്യാപകര്‍ക്ക് റമളാന്‍ പത്തു വരെ ഫുംഗോ ല്കുന്ന പതിവും ചിലയിടങ്ങളില്‍ കാണാം.
മൊമ്പാസയിലെ ഖാളി ശൈഖുല്‍ ആമീന്‍ അലി അല്‍-മസ്റുഈ മാസം കണ്ടതായി പ്രഖ്യാപിക്കുന്നതോടു കൂടി കിെയ വിേയിലുള്ള, പോര്‍ച്ചുഗീസുകാര്‍ ിര്‍മിച്ച കോട്ടയില്‍ ിന്ന് ഗംഭീര ശബ്ദത്തില്‍ പീരങ്കി പൊട്ടും. അങ്ങ പുണ്യങ്ങളുടെ മാസമായ റമളാന്‍ ആരംഭിക്കുന്നു.
വീട്ടിലേക്കാവശ്യമായ സാധങ്ങളെല്ലാം റമളാന്‍ തുടങ്ങുന്നതിു മാസങ്ങള്‍ക്ക് മുമ്പു തന്നെ സ്വാഹിലിയിലെ സ്ത്രീകള്‍ ശേഖരിച്ചു വെക്കുന്നു. പാവപ്പെട്ടവര്‍ പോലും ഭക്ഷണ വിഭവ സമാഹാരത്തില്‍ ഏറെ മുന്നിലാണ് റമളാില്‍. ഭക്ഷണകാര്യത്തിലുള്ള ഈ സവിശേഷതയെക്കുറിച്ച് ഇവിടുത്തെ സാധാരണക്കാര്‍ പറയുന്നതിങ്ങയൊണ്: ‘മഹാത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു ശൈഖ് അവതരിക്കുന്നതു പോലെയാണ് ഭക്ഷണവുമായി റമളാന്‍ ആഗതമാവുന്നത്.’
മുസ്ലിം ഭൂവുടമകളും കടയുടമകളും റമളാില്‍ വാടക വാങ്ങാറില്ല. സ്വാഹിലിയിലെ പണക്കാര് സകാത് ല്കുന്നതും ഈ പുണ്യമാസത്തിലാണ്. വളരെ രസകരമായ തമാശകളും ഇവിടെ ടക്കാറുണ്ട്. മുതിര്‍ന്ന ഒരാളെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പകല്‍ സമയം ാമ്പു മുറിച്ചത്ി ‘പിടിക്കപ്പെട്ടാല്‍’ കുട്ടികളൊക്കെ ചുറ്റും കൂടി ഇങ്ങ പാടും:
“കൊബേ! കൊബേ! ലാമുതാ!
ാകിതാവേ ിപിയ വജാ!!”
(ആമ! ആമ! പകല്‍ സമയത്ത് ഭക്ഷിക്കുന്ന ആമ!
ഇന്നലെ ഒരു എലിയെ ആസ്വദിച്ചു തിന്ന ആമ!!)
അപ്പോള്‍ ാമ്പ് മുറിച്ച ആള് സ്വാഹിലികള്ക്ക് ആമയാണ്. കടപ്പുറത്തെ മണല്‍പ്പരപ്പില്‍ പകല്‍ സമയം മുഴുവന്‍ ചവച്ചു ടക്കുന്ന ആമകളോടാണ് ഈ ഉപമ. പ്രാര്‍ത്ഥിക്കാതെ ാമ്പുഷ്ഠിക്കുന്നവരുടെ വ്രതം ാഥന്‍ സ്വീകരിക്കില്ല എന്നും സ്വാഹിലികള്‍ വിശ്വസിക്കുന്നു.
സന്ധ്യയായാല്‍ പള്ളിയില്‍ മുഅദിന് മഗ്രിബ് ിസ്കാരത്തിു വേണ്ടി വിളിക്കുന്നതോടെ ഇഫ്താര്‍ ആരംഭിക്കുകയായി. മസ്ജിദ് ിറഞ്ഞു കവിയുന്ന വിശ്വാസികള്‍ ആഹ്ളാദത്തോടെയാണ് ാമ്പ് തുറക്കുന്നത്. ഈത്തപ്പഴം, എണ്ണയില്‍ പൊരിച്ചെടുത്ത ഒട്ടവധി വിഭവങ്ങള്‍, ജ്യൂസ്, കോഫി തുടങ്ങിയവയാണ് അപ്പോഴുണ്ടാവുക.
സന്ധ്യാ പ്രാര്ത്ഥ കഴിഞ്ഞാണ് ‘ഫുതാരി.’ യാത്രക്കാരായ വിദേശികളെ പോലും ഈ വിരുന്നിലേക്ക് സ്വാഹിലികള്‍ ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു. 1996 ലെ റമളാില്‍ ഞാന്‍ മൊമ്പാസയില്‍ താമസിച്ചിരുന്നപ്പോള്‍ അടുത്തുള്ള സ്വാഹിലി കുടുംബത്തില്‍ ഫുതാരിക്ക് അതിഥിയായി പോയിട്ടുണ്ട്. മഗ്രിബ് ിസ്കാരാന്തരം അതുവരെ വിജമായിക്കിടന്ന വഴിയിടങ്ങളിലൊക്കെ ആളുകള്‍ ിറയാന് തുടങ്ങും. അങ്ങ അവര്‍ വീടണയുമ്പോഴാണ് ഫുതാരി ആരംഭിക്കുന്നത്. അങ്ങ ഞാന്‍ വിരുന്നുകാരായി ചെന്നപ്പോള്‍ ഈത്തപ്പഴവും ഫ്രഷ്ജ്യൂസുമാണ് എന്നെ വരവേറ്റത്. പിന്നീട് കുറച്ചുരേം വീട്ടുകാരുടെ വിശേഷങ്ങള്‍ കേട്ടിരുന്നു. പതിവുപോലെ കുട്ടികള്‍ ആരെങ്കിലും വന്ന് ഭക്ഷണം റെഡിയായി എന്നറിയിക്കും. പിന്നെ ഒരു തീറ്റയാണ്. എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍ ഉണ്ടാവുമെങ്കിലും ഭക്ഷണ സാധങ്ങള്‍ വേസ്റ് ആക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല.
സ്വാഹിലിയിലെ അത്താഴം ‘ദാകു’ എന്നപേരില്‍ ഏറെ പ്രശസ്തമാണ്. അത്താഴ സമയത്ത് പുലര്‍ച്ചെ വീടുകള്‍ തോറും വിളിച്ചുണര്ത്താായി ചെറിയ ചെണ്ട കൊട്ടിവരുന്ന ‘വിഗോമകള്ക്ക്’ വീട്ടുകാരികള്‍ സഞ്ചി ിറയെ അരിയ
ും ഭക്ഷണ വിഭവങ്ങളും കൊടുത്താണ് പറഞ്ഞയക്കാറുള്ളത്.
ഫുതാരിയുടെയും ദാകുവിന്റെയും ഇടയില്‍ സ്വാദിഷ്ടങ്ങളായ മധുരപലഹാരങ്ങള്‍ കഴിക്കുന്ന ‘ബെംബെ’യുമുണ്ടിവിടെ. ഈ സമയം ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്ന പതിവുണ്ട്. ഏറ്റവും പ്രിയപ്പെട്ടയാളുകള്ക്കാണ് ഇത് കൊടുക്കുക. അവരോടുള്ള ഇഷ്ടത്തിന്റെയും സ്ഹേത്തിന്റെയും ഭാഗമാണിത്. ദമ്പതികള്‍ തമ്മില്‍ സ്ഹേത്തോടെ കൈമാറുന്ന മധുരപലഹാരങ്ങള്‍ക്കും ബെംബെ എന്നാണിവിടെ പറയുക. പ്രിയതമു വേണ്ടി റമളാില്‍ തിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരമുണ്ടാക്കി കാത്തിരിക്കുന്ന ഭാര്യയാണ് ബെംബെ ഒരാഘോഷമാക്കി മാറ്റുന്നത്.
അതേ സമയം മതപണ്ഡിതര്‍ ധൂര്ത്തിതിെരെ എപ്പോഴും ഉദ്ബോധം ടത്തുന്നത് കാണാം. ‘സഹീഫ’ എന്ന പത്രത്തില്‍ മൊമ്പാസയിലെ ഖാളി ശൈഖുല്‍ അമീന് ബിന്‍ അലി ഇക്കാര്യം ഉണര്ത്തിയതോര്ക്കുന്നു: ‘പ്രഭാതഭക്ഷണത്ത്ി കേവലം ഒരു കപ്പ് കോഫിയും രണ്ട് കഷ്ണം ബ്രഡും തിന്ന് തൃപ്തിപ്പെടുന്നവര്‍ റമളാായാല് വാരിവലിച്ചു തിന്നുന്ന പ്രവണത കാണുന്നുണ്ട്. ാമ്പ് തുറക്കുമ്പോള്‍ ഷേഖ് കബാബ്, പാല്, ചിക്കന്‍ വിഭവങ്ങള്‍, വിവിധയിം ബ്രഡുകള്‍ തുടങ്ങിയവ കഴിച്ച അതേ ആള് തന്നെ ദാകുവ്ി ചോറും എണ്ണിയാലൊടുങ്ങാത്ത കറികളും അകത്താക്കുന്നു. അതേ ആള് തന്നെ ബെംബെക്ക് ഫലൂദയും മധുര പലഹാരങ്ങളും കഴിക്കുന്നു.’
മസ്ജിദുകളില്‍ ഓരോ ിസ്കാര ശേഷവും മതപണ്ഡിതര്‍ തൃേത്വം ല്കുന്ന ആത്മീയ പ്രഭാഷണങ്ങള്‍ ഉണ്ടാവും. ശാഫിഈ മദ്ഹബ് പിന്തുടരുന്ന ഇവിടത്തുകാരുടെ ആചാരാുഷ്ഠാ ിയമങ്ങള്‍ പോലും ഇത്തരം ക്ളാസുകളില്‍ ചര്‍ച്ച ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാങ്ങള്‍ പഠിക്കാും ജങ്ങള്‍ ഏറെ ആവേശം കാണിക്കുന്നു. ഉച്ചയ്ക്കു ശേഷം പള്ളികളില്‍ ടക്കുന്ന പഠ ക്ളാസുകളില്‍ പങ്കെടുക്കുന്നവരില്‍ കൂടുതല്‍ യുവാക്കളാണ്. തറാവീഹ്, ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം എന്നിവക്കു വേണ്ടി പള്ളിയില്‍ തന്നെ കൂടുന്നവരുണ്ട്. ദിക്റുകള്‍ ചൊല്ലാന്‍ മത്സരിക്കുന്ന വിശ്വാസികള്‍ ആവേശകരമായ കാഴ്ചയാണ്. റമളാിലെ അവസാ ദിങ്ങളില്‍ വിശിഷ്ടമായ ലൈലതുല്‍ ഖദ്റി പ്രതീക്ഷിച്ച് ആരാധകളില്‍ മുഴുകുന്ന സ്വാഹിലി വിശ്വാസികള്‍ ഒരു പ്രത്യേക ആത്മീയാുഭൂതിയിലായിരിക്കും.
റമളാിലെ അവസാ ദിവസം ഫിത്ര് സകാത്തിന്റെ ആഘോഷമയമാണ്. ഒരു വീട്ടിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വേണ്ടി പാവപ്പെട്ടവര്‍ക്കായി ിര്‍ബന്ധമായും ല്കുന്നതാണ് ഫിത്ര് സകാത്. സ്വാഹിലിയിലെ സാധാരണ ഭക്ഷണം അരിയായതിാല് അതാണ് ല്‍കാറുള്ളത്. പിറ്റേന്ന് ഈദാഘോഷിക്കുമ്പോള് ഒരു വീട്ടില്‍ പോലും പട്ടിണിയുണ്ടാവരുത് എന്ന ഉന്നതമായ ചിന്തയാണ് ഫിത്ര് സകാത്ി പിന്നിലുള്ളത്. അങ്ങ രേം പുലരുമ്പോള്‍ റമള്ാ പരിസമാപ്തി കുറിച്ച് പെരുന്നാള്‍ ആഘോഷം വരവായി.
You must be logged in to post a comment Login