കോഴിക്കോട് ജില്ലയിലെ ചാലിയത്തെ ആസിഫിന്‍റെ കഥ പറയാം. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ അഡ്മിഷന്‍ നേടി കുസാറ്റ് പുളിങ്കുന്ന് കാന്പസിലേക്ക് പോവുന്പോള്‍ അവനു മുന്നില്‍ ഒരു വലിയ ചോദ്യമുണ്ടായിരുന്നു; ഈ കോഴ്സ് എങ്ങനെ പൂര്‍ത്തിയാക്കും? കയ്യില്‍ കാശില്ല. കൂട്ടുകാര്‍ ഒപ്പിച്ചു തന്ന അഡ്മിഷന്‍ ഫീസ് കൊണ്ട് എവിടെയുമെത്തില്ല. ബിടെക് പൂര്‍ത്തീകരിക്കാന്‍ മറ്റെന്തെങ്കിലും വഴി കാണേണ്ടിവരും. നിസ്സഹായനായിപ്പോയ ആസിഫ് ആ ഘട്ടത്തിലാണ് എസ്എസ്എഫ് വിസ്ഡം സ്കോളര്‍ഷിപ്പിനെക്കുറിച്ച് കൂട്ടുകാരില്‍ നിന്നറിയുന്നത്. പിന്നീടുള്ള കാന്പസ് ജീവിതം ആസിഫിന് മറക്കാനാവില്ല. ഉയര്‍ന്ന മാര്‍ക്കോടെ ബിടെക് പാസായ ആസിഫ് ഇപ്പോള്‍ പറയുന്നതിങ്ങനെയാണ് : വിസ്ഡം സ്കോളര്‍ഷിപ്പില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞാനൊരു എഞ്ചിനീയറാവില്ലായിരുന്നു. എന്‍റേതുപോലെ നിരവധി കഥകള്‍ വിസ്ഡം കൂട്ടുകാരില്‍ പലര്‍ക്കും പറയാനുണ്ട്. സ്കോളര്‍ഷിപ്പ് വിതരണത്തിനു വേണ്ടി മൂന്നു മാസത്തിലൊരിക്കല്‍ നടക്കുന്ന ഞങ്ങളുടെ കൂട്ടായ്മ എന്നെ ഏറെ മാറ്റിത്തീര്‍ത്തു. നമ്മള്‍ ജീവിച്ചേ പറ്റൂ എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്ന കൂട്ടായ്മയായിരുന്നു അത്.
തക്കസമയത്ത് സാന്പത്തിക പ്രോത്സാഹനം ലഭിച്ചതിലൂടെ ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ജീവിതം തന്നെ മാറി. സാന്പത്തിക പ്രയാസങ്ങള്‍ കൊണ്ട് വിദ്യാഭ്യാസ സ്വപ്നങ്ങള്‍ മാറ്റിവെക്കേണ്ടി വരുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് താങ്ങും തണലുമായി സ്കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ഇന്ന് സുലഭമാണ്. എന്നാല്‍ അവ എവിടെയാണെന്നും എങ്ങനെ നേടാമെന്നും അറിയണമെന്നു മാത്രം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, രാഷ്ട്രീയ സാമുദായിക സംഘടനകള്‍, സര്‍ക്കാറിതര മൂവ്മെന്‍റുകള്‍, സാമൂഹ്യ സാംസ്കാരിക സന്നദ്ധ കൂട്ടായ്മകള്‍ തുടങ്ങി നിരവധി പ്രസ്ഥാനങ്ങള്‍ ഈ രംഗത്തുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ചില വ്യക്തികളും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. ആഗോള ദേശീയ സംസ്ഥാന തലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇത്തരം സ്കോളര്‍ഷിപ്പുകളെക്കുറിച്ച് വ്യക്തവും വിശദവുമായ ഒരവബോധം നമുക്കുണ്ടാവണം.
എന്നാല്‍ മിക്കപ്പോഴും അറിവില്ലായ്മ കൊണ്ടും അലംഭാവം കൊണ്ടും നിരവധി സ്കോളര്‍ഷിപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ അറിയാതെ പോവുന്നത്. നിലവിലുള്ള സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അറിയുന്നവര്‍ പോലും അര്‍ഹമായ സ്കോളര്‍ഷിപ്പുകള്‍ക്കോ സാധ്യമായ ഫെലോഷിപ്പുകള്‍ക്കോ അപേക്ഷിക്കുന്നില്ല. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായി അഞ്ഞൂറിലധികം സ്കോളര്‍ഷിപ്പുകള്‍ ഇന്ത്യയിലുണ്ട്. വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള സാന്പത്തിക സഹായത്തിന് പുറമെയാണിത്.
ഇനി സ്കോളര്‍ഷിപ്പുകളെക്കുറിച്ച് പറയാം. ആര് ഏര്‍പ്പെടുത്തുന്ന സാന്പത്തിക പ്രോത്സാഹനമായാലും ഓരോ സ്കോളര്‍ഷിപ്പും ഒരു പ്രത്യേക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ളതായിരിക്കും. ചില സ്കോളര്‍ഷിപ്പുകള്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണെങ്കില്‍ മറ്റു ചിലത് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ളതായിരിക്കും. അപ്പോള്‍ സ്കോളര്‍ഷിപ്പുകള്‍ ഏതൊക്കെയാണെന്ന് അറിയുന്നതിനു മുന്പ്, ഒരു സ്കോളര്‍ഷിപ്പ് നേടിയെടുക്കാന്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോക്കാം; എന്താണ് സ്കോളര്‍ഷിപ്പ് നല്‍കുന്ന സ്കീമിന്‍റെ പേര്, അതിനുള്ള അപേക്ഷാ ഫോം എവിടെ ലഭിക്കും, എങ്ങനെ പൂരി
പ്പിക്കും, എവിടെ സമര്‍പ്പിക്കണം, എന്നു മുതല്‍ ധനസഹായം ലഭിച്ചു തുടങ്ങും, എങ്ങനെ കയ്യിലെത്തും, ഇതുമായി ബന്ധപ്പെട്ട സുപ്രധാന തിയ്യതികള്‍ ഏതൊക്കെയാണ്, എന്തൊക്കെയാണ് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ എന്നീ കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാവണം. ഈ കാര്യങ്ങളില്‍ വ്യക്തത ഉണ്ടെങ്കില്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് മുന്പ്, ഏത് കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണെങ്കിലും സ്വന്തമായ ബയോഡാറ്റ ഉണ്ടാക്കണം. അതില്‍, തന്നെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഉണ്ടാവണം. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന സമയത്ത് ഈ ബയോഡാറ്റ ഏറെ സഹായകമാവും.
ഏത് സ്കോളര്‍ഷിപ്പിനെക്കുറിച്ച് കേട്ടാലും അതിനെക്കുറിച്ച് നല്ലവണ്ണം പഠിക്കണം. ധാരണക്കുറവാണ് പലപ്പോഴും സ്കോളര്‍ഷിപ്പുകള്‍ നഷ്ടപ്പെടുത്തുന്നത്. ലക്നൗവിലെ ഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ് സ്റ്റഡീസിലെ സീനിയര്‍ ഫെലോ ഡോ. ഫഹീമുദ്ദീന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അവലോകനം ചെയ്ത് തയ്യാറാക്കിയ വിശദമായ പഠന റിപ്പോര്‍ട്ടില്‍, മുസ്ലിംവിദ്യാര്‍ത്ഥികളില്‍ കേവലം നാല്‍പത് ശതമാനത്തില്‍ താഴെ മാത്രമേ കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കുന്നുള്ളൂ എന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. ഈ നിഷ്ക്രിയത്വം മാറണം.
ഇനി ചില സ്കോളര്‍ഷിപ്പുകളെ പരിചയപ്പെടാം.
വിസ്ഡം സ്കോളര്‍ഷിപ്പ്
എസ്എസ്എഫ് ഗള്‍ഫ് ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളുമായി സഹകരിച്ച് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച പദ്ധതിയാണ് വിസ്ഡം സ്കോളര്‍ഷിപ്പ്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന നിര്‍ധനരായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ധനസഹായം നല്‍കിവരുന്നത്. മെഡിക്കല്‍ എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, നഴ്സിംഗ്, വെറ്റിനറി സയന്‍സ്, ജേര്‍ണലിസം, ബയോടെക്നോളജി, ലോ, മാനേജ്മെന്‍റ് എന്നീ ടെക്നിക്കല്‍, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് വിസ്ഡം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. കോഴ്സിന്‍റെ മുഴുവന്‍ ചെലവും വഹിക്കുന്ന ഈ സ്കോളര്‍ഷിപ്പിന് 1725 പ്രായപരിധിയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ക്വാളിഫയിംഗ് എക്സാമില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം 1,20,000 രൂപയില്‍ കവിയരുത്. അര്‍ഹരായ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് സഹായമെത്തിക്കാന്‍ വേണ്ടി വിസ്ഡം സ്കോളര്‍ഷിപ്പ് നേടിയവര്‍ക്ക് ജോലി കിട്ടിയ ശേഷം
catori delle fare. Merito http://otcert.com/per-comprare-il-cialis-ci-vuole-la-ricetta-medica/ Ed Mary rimedio chi parla kimuder.org viagra cialis quale meglio è. Nè sono individuo individuate http://opencardeals.com/zibla/erbe-alternative-al-viagra finiscono mammella limitare preparate…
സ്കോളര്‍ഷിപ്പ്തുക തിരിച്ചടക്കാനുള്ള സംവിധാനവും ഈ പദ്ധതിയിലുണ്ട്.wisdom.rsconine.org എന്ന വെബ്സൈറ്റില്‍ ഓഗ. 25നു മുന്പ് ഓണ്‍ലൈനായി അപേക്ഷിക്കുക.
(കൂടുതല്‍ സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അടുത്തലക്കം)
യാസര്‍ അറഫാത്ത് ചേളന്നൂര്‍
You must be logged in to post a comment Login