By vistarbpo on August 28, 2013
Articles, Issue, Issue 1052, വീടകം
ആളറിയാത്തൊരു കോള്‍ വന്നോ ഫോണില്‍? ഒരു മിസ്കോള്‍? എന്നാല്‍ ശ്രദ്ധിക്കൂ, അതു നാശത്തിന്‍റെ റിങ്ടോണായിരുന്നു. തിരിച്ചു വിളിക്കാത്ത നിന്‍റെ വിവേകത്തിന് സോദരീ, അഭിനന്ദനം. ഫോണ്‍ അലങ്കാരമല്ലിന്ന്. അവശ്യവസ്തുക്കളുടെ പട്ടികയിലാണ് മൊബൈലിന് സ്ഥാനം. അതുകൊണ്ട് ഫോണ്‍ വിരുദ്ധരാവുക വയ്യ. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ അപായം. വിവേകമില്ലാത്ത പ്രായത്തില്‍ ഫോണ്‍ ഇല്ലാതിരിക്കലാണ് നല്ലത്, ആണിനും പെണ്ണിനും. കാരണം ഫോണിനുമില്ല വിവേകം. വിവേകമില്ലാത്ത രണ്ടെണ്ണം ചേര്‍ന്നാല്‍ ഫലം ഭീമമായ അവിവേകം. ഖുര്‍ആന്‍ മുന്തിരിക്കള്ളിനെക്കുറിച്ചു പറഞ്ഞത് മൊബൈലിനും ചേരും; അതില്‍ ഉപകാരവും ഉപദ്രവവമുണ്ടെന്ന്. എന്നാല്‍ […]
By vistarbpo on August 28, 2013
Article, Articles, Issue, Issue 1052
തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിക്കുന്പോള്‍, അത് മേഖലയിലെ മുസ്ലിംകളില്‍ പ്രതീക്ഷകളെക്കാള്‍ ആശങ്ക പകരുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ മേഖലയിലെ പ്രബല മുസ്ലിം സംഘടനയായ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എംഐഎം) പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ ഈ ആശങ്കകളുടെ പ്രകടമായ ആവിഷ്കാരങ്ങളായിരുന്നു. ആന്ധ്രപ്രദേശിനെ തെലങ്കാന, ആന്ധ്രറായലസീമ എന്നിങ്ങനെ രണ്ടായി വിഭജിക്കാനുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം നഗര കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം പത്രാധിപരുള്‍പ്പെടെയുള്ള ചില മേല്‍തട്ട് മുസ്ലിംകളുടെയും […]
By vistarbpo on August 28, 2013
Articles, Issue, Issue 1052, കവര്‍ സ്റ്റോറി
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭ മെന്ന് കുഞ്ചന്‍ നന്പ്യാരെഴുതുന്പോള്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകളെക്കുറിച്ച് അസാമാന്യമായ ദീര്‍ഘവീക്ഷണമുണ്ടായിട്ടുണ്ടാകണം. സൗരോര്‍ജ പദ്ധതി, കാറ്റാടിപ്പാടം എന്നിവ വാഗ്ദാനം ചെയ്ത് കേരളത്തില്‍ നടന്ന് പണം പിരിച്ച സംഘവും അതിലുള്‍പ്പെട്ട കാമിനിമാരും ഉയര്‍ത്തിവിട്ട കലഹത്തിന്‍റെ പൊടിപടലങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ തത്കാലത്തേക്കെങ്കിലും അടങ്ങിയത്. തട്ടിപ്പുകാരെന്ന് പറയുന്ന ഈ സംഘത്തിലെ അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും തമ്മിലുള്ള ടെലിഫോണ്‍ ബന്ധം, അവരുടെ പുറത്താക്കലും അതിലൊരാളുടെ അറസ്റ്റും തുടര്‍ന്ന് നിയമസഭയിലുണ്ടായ തര്‍ക്കങ്ങളുമായിരുന്നു ആദ്യ രംഗത്തില്‍. […]
By vistarbpo on August 23, 2013
Articles, Issue, Issue 1052, കവിത
തടവുചാടിയ കവിത ഗ്വാണ്ടനാമോയില്‍ നിന്ന് തടവുചാടിപ്പോയിട്ടുണ്ട്, തീവ്രവാദബന്ധമുള്ള ഒരു കവിത താടിവച്ചിട്ടുണ്ട്, തലപ്പാവുമുണ്ട്, ചോരതെറിക്കുന്ന പ്രായം കണ്ണുകളില്‍ അഗ്നി രക്തം കണ്ട് മരവിച്ചവന്‍റെ രൂപം സ്നേഹം, സമാധാനമെന്നൊക്കെ ഇടക്കിടെ പുലമ്പിക്കൊണ്ടിരിക്കും. അടുത്തു പോകരുത്, അക്ഷരങ്ങള്‍ക്കിടയില്‍ തിരുകി വച്ചിട്ടുണ്ട് തോക്കുകള്‍, ബോംബുകള്‍, സര്‍വ സംഹാരായുധങ്ങള്‍ സൂക്ഷിക്കണം കുട്ടികള്‍ കണ്ടുപോവരുത് പാഠപുസ്തകങ്ങളില്‍ കയറ്റരുത് സര്‍വകലാശാലകളുടെ പടിക്കലേക്കു പോലും അടുപ്പിക്കരുത്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത അമേരിക്കന്‍ എംബസിയിലറിയിക്കുക. റഹീം പൊന്നാട്
By vistarbpo on August 23, 2013
Articles, Issue, Issue 1052, കരിയര്‍ ക്യൂസ്
കോഴിക്കോട് ജില്ലയിലെ ചാലിയത്തെ ആസിഫിന്‍റെ കഥ പറയാം. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ അഡ്മിഷന്‍ നേടി കുസാറ്റ് പുളിങ്കുന്ന് കാന്പസിലേക്ക് പോവുന്പോള്‍ അവനു മുന്നില്‍ ഒരു വലിയ ചോദ്യമുണ്ടായിരുന്നു; ഈ കോഴ്സ് എങ്ങനെ പൂര്‍ത്തിയാക്കും? കയ്യില്‍ കാശില്ല. കൂട്ടുകാര്‍ ഒപ്പിച്ചു തന്ന അഡ്മിഷന്‍ ഫീസ് കൊണ്ട് എവിടെയുമെത്തില്ല. ബിടെക് പൂര്‍ത്തീകരിക്കാന്‍ മറ്റെന്തെങ്കിലും വഴി കാണേണ്ടിവരും. നിസ്സഹായനായിപ്പോയ ആസിഫ് ആ ഘട്ടത്തിലാണ് എസ്എസ്എഫ് വിസ്ഡം സ്കോളര്‍ഷിപ്പിനെക്കുറിച്ച് കൂട്ടുകാരില്‍ നിന്നറിയുന്നത്. പിന്നീടുള്ള കാന്പസ് ജീവിതം ആസിഫിന് മറക്കാനാവില്ല. ഉയര്‍ന്ന മാര്‍ക്കോടെ ബിടെക് പാസായ […]