തടവുചാടിയ കവിത

തടവുചാടിയ കവിത

തടവുചാടിയ കവിത ഗ്വാണ്ടനാമോയില്‍ നിന്ന്

തടവുചാടിപ്പോയിട്ടുണ്ട്,

തീവ്രവാദബന്ധമുള്ള ഒരു കവിത

താടിവച്ചിട്ടുണ്ട്, തലപ്പാവുമുണ്ട്,

ചോരതെറിക്കുന്ന പ്രായം

കണ്ണുകളില്‍ അഗ്നി

രക്തം കണ്ട് മരവിച്ചവന്‍റെ രൂപം സ്നേഹം,

സമാധാനമെന്നൊക്കെ ഇടക്കിടെ പുലമ്പിക്കൊണ്ടിരിക്കും.

അടുത്തു പോകരുത്,

അക്ഷരങ്ങള്‍ക്കിടയില്‍ തിരുകി വച്ചിട്ടുണ്ട് തോക്കുകള്‍,

ബോംബുകള്‍, സര്‍വ സംഹാരായുധങ്ങള്‍ സൂക്ഷിക്കണം കുട്ടികള്‍

കണ്ടുപോവരുത് പാഠപുസ്തകങ്ങളില്‍ കയറ്റരുത്

സര്‍വകലാശാലകളുടെ പടിക്കലേക്കു പോലും അടുപ്പിക്കരുത്.

കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത അമേരിക്കന്‍ എംബസിയിലറിയിക്കുക.

റഹീം പൊന്നാട്

You must be logged in to post a comment Login