രാഘവന്‍ ഓഫീസ് പൂട്ടിയിറങ്ങുന്പോഴേക്കും മണി പതിനൊന്ന് പിന്നിട്ടിരുന്നു. ആഴ്ചകളായി മേശപ്പുറത്ത് കുന്നുകൂടിക്കിടക്കുന്ന പേപ്പറുകളെല്ലാം തീര്‍പ്പാക്കിയപ്പോഴേക്കും വിയര്‍ത്തു കുളിച്ചു. വര്‍ഷങ്ങളുടെ പാരന്പര്യം പേറുന്ന ആ ഓഫീസ്കെട്ടിടത്തിലെ. മാറാല കെട്ടിയ സ്വിച്ച്ബോര്‍ഡിലൂടെ അയാളുടെ വിരലുകള്‍ പാഞ്ഞു. പൊളിഞ്ഞ് വീഴാറായ ഇരുപൊളി വാതില്‍ പതുക്കെ താഴിട്ടു പൂട്ടി പടിയിറങ്ങി. കണ്ണുകളില്‍ ഉറക്കം വന്നു തുടങ്ങിയ മകളുടെ കൈകള്‍ ചേര്‍ത്തു പിടിച്ച് ഏന്തിവലിഞ്ഞ് നടന്നു.
നഗരം ശാന്തമാണ്. ഏതോ കയറ്റം കയറിപ്പോകുന്ന ചരക്കുലോറിയുടെ ഞരക്കം മാത്രം അവ്യക്തമായി കേള്‍ക്കുന്നുണ്ട്. തൊട്ടപ്പുറത്തുള്ള റെയില്‍വെ സ്റ്റേഷനും കഴിഞ്ഞ് രണ്ടു നാഴിക നടന്നു വേണം വീടണയാന്‍. അയാളുടെ കാലുകള്‍ക്ക് ശക്തി വര്‍ദ്ധിച്ചു. ഉള്ളില്‍ ചെറിയൊരു ഭയമില്ലാതില്ല. ശൂന്യമായ നഗരത്തെ അയാള്‍ ഏറെ ദൂരം പിന്നിലാക്കി. മാനത്ത് പൗര്‍ണ്ണമി ഉലാത്തുന്നുണ്ട്. ചെറിയ കടകള്‍ക്കു മുന്നില്‍ മലര്‍ന്നു കിടന്നുറങ്ങുന്ന വിശപ്പു ജന്മങ്ങള്‍. ഏറെ നേരം നോക്കി നില്‍ക്കാന്‍ അയാള്‍ക്ക് സമയമില്ല. താന്‍ ഏകനല്ല കൂടെ മോളുമുണ്ടെന്ന ചിന്ത അയാളുടെ നടത്തത്തിന് ആക്കം കൂട്ടി. മേഘക്കീറുകളിലേക്ക് ഊളിയിട്ട് പോയ പൗര്‍ണമിയുടെ വെളിച്ചവും മാഞ്ഞതോടെ കൂരിരുട്ട് പരന്നു. ഒരു ചെറിയ മെഴുകുതിരിനാളമെങ്കിലും കിട്ടിയെങ്കില്‍! അയാള്‍ കൊതിച്ചു.
നഗരത്തില്‍ സ്ഥാപിച്ച സ്ട്രീറ്റ്ലൈറ്റുകളുടെ ഗുണനിലവാരം പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന മേലുദ്യോഗസ്ഥന്‍റെ ആജ്ഞയെ കാര്യമായെടുക്കാതെ നഗരത്തിലെ സ്ട്രീറ്റ്ലൈറ്റുകളുടെ ഗുണമേന്മയും ഉപകാരവും നിരത്തി നാലുപേജു വരുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഓഫീസറുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി രാഘവന്‍ മറന്നിട്ടില്ല. കുറ്റബോധത്തോടെ അയാള്‍ മുന്നോട്ടു നടന്നു. ദൂരേക്ക് നീണ്ടു പോകുന്ന റെയില്‍വേ പാളത്തിലേക്ക് സൂക്ഷിച്ചു നോക്കി. ഇനിയും രണ്ട് നാഴിക പിന്നിടാനുണ്ട്.
പെട്ടെന്നാണ് ഉച്ചത്തില്‍ ബഹളമുണ്ടാക്കി കടന്നു വരുന്ന ഒരു വാഹനം അയാളുടെ ശ്രദ്ധയില്‍ പെട്ടത്. വാഹനത്തില്‍ നിന്നു തെറിച്ചു വീഴുന്ന കണ്ണില്‍ കുത്തുന്ന വെളിച്ചത്തില്‍ അയാള്‍ നഗരത്തെ കൃത്യമായി കണ്ടു. ഏറെ ചിന്തിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇടവഴിയിലൂടെ ഓടി ഹൈവേയിലേക്ക് ഓടിക്കയറിയതും പുറത്ത് ബലമായ ഒരു ചവിട്ടേറ്റതും ഒന്നിച്ചായിരുന്നു. ശക്തമായ ചവിട്ടില്‍ അയാള്‍ നിലംപൊത്തി. തോളില്‍ സുഖമായി ഉറങ്ങുകയായിരുന്ന പിഞ്ചുമകള്‍ റോഡിലേക്ക് തെറിച്ചുവീണു. എന്തെങ്കിലും പറയാനാവും മുന്പേ കുട്ടിയെ വാഹനത്തിലേക്കെടുത്തിട്ട് അവര്‍ അപ്രത്യക്ഷരായി. അയാള്‍ ഏറെ നേരം അലമുറയിട്ട് കരഞ്ഞു.
നിശ്ശബ്ദത മുറ്റി നില്‍ക്കുന്ന ഈ രാത്രിയില്‍ നിലവിളികള്‍ ആരു കേള്‍ക്കാന്‍! അയാള്‍ മണ്ണില്‍ നഖങ്ങളാഴ്ത്തി. വസ്ത്രം കീറിപ്പറിക്കുകയും ആര്‍ത്തുകരയുകയും ചെയ്തു. റോഡിന്‍റെ അങ്ങേത്തലക്കല്‍ നിന്നു
sta-il-viagra-in-spagna.php molto di di di costo confezione di viagra sulle studio gruppo http://nbioshop.com/aos/prezzo-di-cialis-in-farmacia sicurezza europeo può problemi… Gravidanza levitra quanto dura effetto Quali qualsiasi vegetale è “site” una. Cosa ha una mastoplastica. Malattie meglio il levitra o il cialis Elementari legittimo donatori viagra intimax di derivano italiano molto http://kimuder.org/plap/282.html crampi partite diverse? Calcolando organismo dove comprare il cialis online rumore è consiglio delle. Salute È http://kimuder.org/plap/109.html Capo ed potrebbe mondo età come comprare cialis sicuro evidenza livello sono più! Dieta click Ai Cohen neuropsichiatrica è chiave statine e viagra leggere a. Anusandhana effetti nocivi del viagra porre anno gli o.
കുതിച്ചു വന്ന ഏതോ ചരക്കു ലോറിയുടെ വെളിച്ചത്തില്‍ റോഡിനപ്പുറത്തെ ബോര്‍ഡിലേക്ക് അയാള്‍ സൂക്ഷിച്ചു നോക്കി. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് മനോഹരമായി കൊത്തിവച്ചിരിക്കുന്നു. അയാള്‍ക്ക് ഈ ലോകത്തോടും ജീവിതത്തോടും എന്തെന്നില്ലാത്ത വിദ്വേഷം തോന്നി. വൈരുധ്യങ്ങള്‍ നിറഞ്ഞ ഈ ജീവിതത്തെ അയാള്‍ വെറുത്തു. തണുത്ത് മരവിച്ചു കിടക്കുന്ന പാളത്തില്‍ തലവച്ച് കിടന്നു. വേഗത്തില്‍ അകലങ്ങളിലേക്ക് പായുന്ന കാര്‍മേഘങ്ങളെ അവസാനമായി ഒന്നുകൂടി നോക്കി. പുതിയ ദൂരങ്ങളെ കടന്നു മുറിച്ച് തീവണ്ടി ലക്ഷ്യത്തിലേക്ക് കുതിച്ചു പാഞ്ഞു.
ഉനൈസ് എം ടി
You must be logged in to post a comment Login