നുണപറയുന്ന ചുമരെഴുത്തുകള്‍
രാഘവന്‍ ഓഫീസ് പൂട്ടിയിറങ്ങുന്പോഴേക്കും മണി പതിനൊന്ന് പിന്നിട്ടിരുന്നു. ആഴ്ചകളായി മേശപ്പുറത്ത് കുന്നുകൂടിക്കിടക്കുന്ന പേപ്പറുകളെല്ലാം തീര്‍പ്പാക്കിയപ്പോഴേക്കും വിയര്‍ത്തു കുളിച്ചു. വര്‍ഷങ്ങളുടെ പാരന്പര്യം പേറുന്ന ആ ഓഫീസ്കെട്ടിടത്തിലെ. മാറാല കെട്ടിയ സ്വിച്ച്ബോര്‍ഡിലൂടെ അയാളുടെ വിരലുകള്‍ പാഞ്ഞു. പൊളിഞ്ഞ് വീഴാറായ ഇരുപൊളി വാതില്‍ പതുക്കെ താഴിട്ടു പൂട്ടി പടിയിറങ്ങി. കണ്ണുകളില്‍ ഉറക്കം വന്നു തുടങ്ങിയ മകളുടെ കൈകള്‍ ചേര്‍ത്തു പിടിച്ച് ഏന്തിവലിഞ്ഞ് നടന്നു. നഗരം ശാന്തമാണ്. ഏതോ കയറ്റം കയറിപ്പോകുന്ന ചരക്കുലോറിയുടെ ഞരക്കം മാത്രം അവ്യക്തമായി കേള്‍ക്കുന്നുണ്ട്. തൊട്ടപ്പുറത്തുള്ള റെയില്‍വെ സ്റ്റേഷനും […]