ചന്ദ്രനിലെ പാറപൊട്ടിച്ച് ഭൂമിയില്‍ വീടുണ്ടാക്കാമോ? ചൊവ്വയിലോ ബുധനിലോ വെള്ളം കണ്ടെത്തി ഭൂമിയിലെത്തിച്ച് ശുദ്ധജലക്ഷാമം തീര്‍ക്കാനാവുമോ? എന്നൊക്കെ ചിന്തിക്കുന്നിടത്തെത്തിയിരിക്കുന്നു ശാസ്ത്രം.
ഉയര്‍ന്ന വേഗതയിലാണ് ശാസ്ത്ര, സാങ്കേതിക വിദ്യാവളര്‍ച്ച. അറിയേണ്ടതും അറിയരുതാത്തതുമൊക്കെ അറിയിച്ചു സകലരെയും വിജ്ഞാനികളാക്കുന്നു വിവര സാങ്കേതികത. വിരല്‍തുന്പിലെ നെറ്റിലൂടെ എന്താണ് കിട്ടാത്തത്?
കാര്യമൊക്കെ ശരി.
പക്ഷേ, ഇതിന്‍റെയൊക്കെ കൂടെ കുതിച്ചു വളരുന്ന ഒന്നുകൂടിയുണ്ട് അന്ധവിശ്വാസം.
വെയിലും ചൂടുമേറ്റു വിയര്‍ത്തു കുളിച്ചധ്വാനിക്കുന്ന, വിദ്യാഭ്യാസം കുറഞ്ഞ പാവങ്ങള്‍ മാത്രമല്ല, ശീതീകരിച്ച വീട്ടില്‍ നിന്നു ശീതീകരിച്ച കാറില്‍ ശീതോഫീസിലെത്തി “വര്‍ക്കുചെയ്ത് അങ്ങനെ തിരിച്ചുമെത്തുന്ന, പ്രകൃതിയിലെ കാറ്റും ചൂടുമൊന്നും സ്പര്‍ശിക്കാത്ത “അത്യുന്നതന്മാര്‍വരെ അന്ധവിശ്വാസത്തിന്‍റെ കളിപ്പാവകളായിരിക്കുന്നു.
അമേരിക്കയിലാണ് അന്ധവിശ്വാസികള്‍ ഏറെയെന്ന് അടുത്തിടെ ഒരു കൗതുക വാര്‍ത്ത വായിച്ചില്ലേ?
എന്തിനേറെ, നമ്മുടെ മഹാരാജ്യം തന്നെ നാണം കെട്ടില്ലേ ദിവസങ്ങള്‍ക്കു മുന്പ്. ശോഭന്‍സ്വാമി എന്നയാള്‍ സ്വപ്നം കണ്ടെന്നു പറഞ്ഞ് ടണ്‍കണക്കിനു സ്വര്‍ണം കണ്ടെത്താന്‍ മണ്ണുകുഴിച്ചു വഷളായത് ആര്‍ക്കിയോളിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ!
പോകട്ടെ, നമുക്ക് നമ്മുടെ നാടന്‍ അന്ധവിശ്വാസികളിലേക്ക് കടക്കാം.
ആള്‍ദൈവങ്ങളും അറബി, സംസ്കൃതം തുടങ്ങിയ ഭാഷാമാന്ത്രികരും ഏര്‍വാടിയില്‍ നിന്നു “കിട്ടിയവരും അജ്മീരില്‍ നിന്നു കോഴ്സ് പാസ്സായവരും പലവിധ സേവക്കാരും മഠങ്ങളും നാടുനിറഞ്ഞിരിക്കുന്നു. എല്ലാവരും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നവര്‍. നല്ല തിരക്കാണ് എല്ലായിടത്തും. തിക്കിത്തിരക്കുന്നവര്‍ ആരാണെന്നു ചോദിക്കണോ? ഭൂരിഭാഗവും “നമ്മുടെ പെണ്ണുങ്ങള്‍. അന്ധവിശ്വാസികളുടെയും അറിവില്ലാത്ത പാവങ്ങളുടെയും പണം പിടുങ്ങാന്‍ നല്ല സിദ്ധിയുള്ളവരാണ് “പല സിദ്ധന്മാരും.
പണം മാത്രമല്ല മറ്റുപല വിധ ചൂഷണങ്ങള്‍ വേറെയും. ഒരു സിദ്ധന്‍റെ “ചികിത്സ ഇങ്ങനെ ഉദ്ദ്യേം സഫലമാകാനും പ്രശ്നപരിഹാരത്തിനും രോഗം സുഖപ്പെടാനുമെത്തുന്ന സ്ത്രീകളോട് കുളിച്ച് കനം കുറഞ്ഞൊരു വസ്ത്രം ധരിക്കാനാവശ്യപ്പെടും. പിന്നെ സിദ്ധന്‍റെ വീടു ചുറ്റണം. ഒരു ചുറ്റ് പൂര്‍ത്തിയാവുന്പോള്‍ കാലില്‍ ഒരു നൂല്‍കെട്ടിക്കൊടുക്കും. പിന്നെ ഓരോ ചുറ്റും പൂര്‍ത്തിയാവുന്നതിനനുസരിച്ച് നൂല്‍ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കും. പോരേ?
ഇതിനൊക്കെ നിന്നു കൊടുക്കുന്ന “അന്തം കമ്മികള്‍ ഉള്ളപ്പോള്‍ സിദ്ധന്മാരുടെ മുറാദ് ഹാസ്വിലാവുക തന്നെ ചെയ്യും. വീട്ടുകാരന് പണിയില്ലാതാകുന്നതു മുതല്‍ വീട്ടുകാരിയുടെ തലവേദന വരെ. മകള്‍ക്ക് വിവാഹം ശരിയാകാത്തതു മുതല്‍ മകന്‍ പരീക്ഷയില്‍ തോറ്റതു വരെ. എല്ലാം കൂടോത്രമാണെന്നു ധരിക്കുന്നവരും ധരിപ്പിക്കുന്നവരുമുണ്ട്.
സിഹ്റ് സത്യമാണ്. അതിന്‍റെ ചികിത്സയും സത്യം. പക്ഷേ, അനുഭവിക്കുന്ന എല്ലാ പരീക്ഷണങ്ങളും സിഹ്റാണെന്നു വിശ്വസിച്ചാല്‍, നേരും നെറിയും ദീനുമൊന്നുമില്ലാത്ത ചികിത്സക്കാരെ സമീപിച്ചാല്‍ പണവും മാനവും മനസ്സമാധാനവും പോകും.
തട്ടിപ്പുകാര്‍ക്ക് ജാതിമതഭേദമൊന്നുമില്ല. എല്ലാവരുമുണ്ട് വല വിരിച്ചു കാത്തിരിക്കുന്നവരില്‍. പക്ഷേ, എല്ലാ വലയിലും കുടുങ്ങുന്ന ഒരു വിഭാഗമാണ് നമ്മുടെ സോദരിമാര്‍.
വ്യാജന്മാരുടെ കെണിയില്‍ കുടുങ്ങി പണം പോയവരും കുടുംബം തകര്‍ന്നവരും ഈമാന്‍ നഷ്ടമായവരും എന്പാടുമുണ്ട്. ഒരു ഇസ്മും അറിയാത്ത അസ്മാഉകാരെയും വ്യാജവൈദ്യന്മാരെയും സമീപിച്ചാല്‍ പണവും ആരോഗ്യവുമാണ് നഷ്ടമാവുന്നതെങ്കില്‍ ആശ്രമങ്ങളിലും മഠങ്ങളിലുമെത്തുന്ന മുസ്ലിമിന് നഷ്ടം ദീന്‍ കൂടിയാണ്.
ആഭരണം വീണുപോയാലും മോഷണം നടന്നാലും ജ്യോത്സ്യരെ സമീപിക്കുന്നവരുണ്ട്.
അങ്ങനെ സന്ദര്‍ശിച്ച് ഒരുകാര്യമന്വേഷിക്കുകയും അവന്‍റെ വാക്ക് വിശ്വസിക്കുകയും ചെയ്താല്‍ നാല്പതു ദിവസത്തെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല എന്നു നബി(സ്വ).
(തീര്‍ന്നില്ല)
സ്വാദിഖ് അന്‍വരി
You must be logged in to post a comment Login