By vistarbpo on December 16, 2013
Article, Articles, Issue, Issue 1067
ഹറമൈനി സന്ദര്‍ശിച്ചപ്പോള്‍ മനസ്സിനെ ഏറെ വേദനിപ്പിച്ചത് നജ്ദികള്‍ ചരിത്രത്തോട് ചെയ്ത തുല്യതയില്ലാത്ത ക്രൂരതകളായിരുന്നു. മുന്‍പൊക്കെ വഹാബി അധിനിവേശ കാലത്തെ സഊദിയുടെ ചരിത്രം വായിക്കുന്പോള് ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന ഒരു തോന്നല്‍ അവശേഷിച്ചിരുന്നു. എന്നാല്‍ നജ്ദിയന് ചിന്ത, ഒരു ആദര്‍ശം ഒരു വിഭാഗത്തെ എത്രമേല്‍ ഹൃദയ ശൂന്യരാക്കുമെന്ന് ഈ സന്ദര്‍ശനം ത്യെപ്പെടുത്തി. പുണ്യ സമയങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ജനങ്ങളെ അകറ്റിനിര്‍ത്തുവാന്‍ പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും നിയമങ്ങളുടെയും അധികാരത്തിന്റെയും ബലത്തില്കൂടിയും ശ്രമിക്കുകയായിരുന്നു മുന്‍പ് നജ്ദികള്‍. വിശുദ്ധഖുര്‍ആനിലെ ഇന്ന സൂക്തപ്രകാരം […]
By vistarbpo on December 16, 2013
Article, Articles, Issue, Issue 1067
നന്മയുടെ വെളിച്ചം കെടുത്താന്‍ എക്കാലത്തും ആളുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സത്യത്തിനായി സമര്‍പ്പിച്ച മനുഷ്യര്‍ പീഡിപ്പിക്കപ്പെട്ടതും ശഹീദായതും ഇസ്ലാമിന് പുതുമയല്ല. പ്രവാചകന്മാര് പോലും ഇരയായതിന്റെ നേര്‍ക്കാഴ്ചകള്‍ വിശുദ്ധവേദഗ്രന്ഥം തന്നെയാണ് വിശ്വാസികള്‍ക്ക് തന്നത്. മുത്തുനബിക്ക് പോലും പീഡാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. “കാലം കെട്ടുപുഴുക്കുന്ന കാലത്ത് അല്ലാഹുവിന്റെ കലിമത്തിനായി ജീവിക്കുന്നത് കൈവെള്ളയില്‍ തീക്കട്ട പിടിക്കുന്നതിലേറെ പൊള്ളുമെ’ന്ന് മുത്തുനബി ദീര്‍ഘദര്‍ശനം ചെയ്തു. ആ വാക്കുകള്‍ ചരിത്രം പൊള്ളലോടെ വാങ്ങി. ഇസ്ലാമിനെ യഥാവിധി കൈമാറുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാലപ്പകര്‍ച്ചകളില്‍ അരികുവെട്ടിയും അകം […]
By vistarbpo on December 16, 2013
Article, Articles, Issue, Issue 1067
പതിനാലാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി നില്‍ക്കെ, എങ്ങനെയും ഡല്‍ഹി കീഴടക്കിയേപറ്റൂ എന്ന പിടിവാശിയിലാണ് ബിജെപി. നരേന്ദ്രമോഡിയെന്ന വലതുപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ ഏറ്റവും വിപണന മൂല്യമുള്ള താരത്തെ തന്നെ രംഗത്തിറക്കിയിട്ടുള്ള അങ്കത്തട്ടില്‍ തോറ്റുപോവുകയെന്നത് ബിജെപിക്ക് അചിന്തനീയമാണ്. അതുകൊണ്ടു തന്നെ ആവനാഴിയിലെ എല്ലാ അന്പുകളും എടുത്തുകൊണ്ടാണ് സംഘപരിവാര്‍ ഗോദയിലിറങ്ങിയിരിക്കുന്നത്. തങ്ങളുടെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് മികച്ച ഒരു ചരിത്രം ചികഞ്ഞെടുക്കാനാവുമോ എന്ന ബിജെപിയുടെയും മോഡിയുടെയും അന്വേഷണം ഈ രാഷ്ട്രീയ യുദ്ധത്തിന്റെ മര്‍മ്മപ്രധാന ഭാഗമാണ്. അങ്ങനെയാണ് വല്ലഭായ് പട്ടേലില്‍ തന്റെ രാഷ്ട്രീയ […]
By vistarbpo on December 13, 2013
Articles, Issue, Issue 1067, വീടകം
ചന്ദ്രനിലെ പാറപൊട്ടിച്ച് ഭൂമിയില്‍ വീടുണ്ടാക്കാമോ? ചൊവ്വയിലോ ബുധനിലോ വെള്ളം കണ്ടെത്തി ഭൂമിയിലെത്തിച്ച് ശുദ്ധജലക്ഷാമം തീര്‍ക്കാനാവുമോ? എന്നൊക്കെ ചിന്തിക്കുന്നിടത്തെത്തിയിരിക്കുന്നു ശാസ്ത്രം. ഉയര്‍ന്ന വേഗതയിലാണ് ശാസ്ത്ര, സാങ്കേതിക വിദ്യാവളര്ച്ച. അറിയേണ്ടതും അറിയരുതാത്തതുമൊക്കെ അറിയിച്ചു സകലരെയും വിജ്ഞാനികളാക്കുന്നു വിവര സാങ്കേതികത. വിരല്തുന്പിലെ നെറ്റിലൂടെ എന്താണ് കിട്ടാത്തത്? കാര്യമൊക്കെ ശരി. പക്ഷേ, ഇതിന്റെയൊക്കെ കൂടെ കുതിച്ചു വളരുന്ന ഒന്നുകൂടിയുണ്ട് അന്ധവിശ്വാസം. വെയിലും ചൂടുമേറ്റു വിയര്‍ത്തു കുളിച്ചധ്വാനിക്കുന്ന, വിദ്യാഭ്യാസം കുറഞ്ഞ പാവങ്ങള്‍ മാത്രമല്ല, ശീതീകരിച്ച വീട്ടില്‍ നിന്നു ശീതീകരിച്ച കാറില്‍ ശീതോഫീസിലെത്തി “വര്‍ക്കുചെയ്ത് അങ്ങനെ […]
By vistarbpo on December 13, 2013
Articles, Issue, Issue 1067, തളിരിലകള്‍
ഉം കണക്കായി! ഇന്നത്തെ ദിവസം പോയതുതന്നെ!! പുലരാന്‍കാലത്ത് അതാ, അവന് കയറിവരുന്നു. എന്തൊക്കെ മാലക്കെട്ടുകളാണ് ഇന്നിവന് അഴിച്ചിടുക? പടച്ചവനറിയാം. കഴിഞ്ഞയാഴ്ച ഞാന്‍ കയറിച്ചെന്നപ്പോള്‍ മാനേജര്‍ മുഖംവെട്ടിച്ച് വാച്ചിലേക്കാണ് നോക്കിയത്. അഞ്ചുമിനുട്ട് വൈകിയതിന്റെ ശിക്ഷയായിരുന്നു, അര്‍ത്ഥം വച്ചുള്ള ആ വാച്ചുനോട്ടം. മിനിഞ്ഞാന്ന് വൈകിച്ചെന്നപ്പോള്‍ ആദ്യം കാണുന്ന കണ്ണുകളാലെ, അയാള്‍ എന്നെത്തന്നെ തുറിച്ചുനോക്കി. ആറരമിനുട്ട് വൈകിയതിനായിരുന്നു, ആ ചുട്ടനോട്ടം.” അതിന് നിനക്ക് നേരത്തിനങ്ങ് ചെന്നാല്‍ പോരേ? നീ എന്തിനാണിങ്ങനെ വൈകാന്‍ നില്‍ക്കുന്നത്?” ഞാന്‍ ഇടക്കു കയറിയിടപെട്ടു.” ഇനി ഒരിക്കലും വൈകില്ലെന്ന് […]