ഹൈദരാബാദ്, അസിംപ്രേംജി യൂണിവേഴ്സിറ്റികളില്‍
പ്രശസ്തമായ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോം, പ്രോസ്പക്ടസ്, മറ്റു വിശദവിവരങ്ങള്‍ എന്നിവ www.uohyd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 3.
ജനുവരി 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്രവേശനപരീക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഏഴുവരെ നടക്കും. ഈ വര്‍ഷം കോഴിക്കോട്ട് പരീക്ഷാ കേന്ദ്രമുണ്ട്. കൂടാതെ കൊച്ചി, അഹ്മദാബാദ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, ചെന്നൈ, ഭുവനേശ്വര്‍, കോയന്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, ജമ്മു, കൊല്‍ക്കത്ത, ലക്നൗ, മുംബൈ, പട്ന, പൂനെ, ശ്രീനഗര്‍, വിജയവാഡ, വിശാഖ പട്ടണം തുടങ്ങി 35 കേന്ദ്രങ്ങളില്‍ ടെസ്റ്റ് എഴുതാം. മുഴുവന്‍ കോഴ്സുകളിലും ഒബിസി വിഭാഗത്തിന് ഇരുപത്തിയേഴ് ശതമാനം സീറ്റ് സംവരണമുണ്ട്. പ്രവേശന പരീക്ഷയുടെ ഫീ 350 രൂപ.
പ്രവേശന പരീക്ഷ പാസായവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റിലൂടെ മാത്രമേ അറിയിക്കുകയുള്ളൂ. ഹാള്‍ടിക്കറ്റ്, ഇന്റര്‍വ്യൂ എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ അറിയിപ്പുകളും ലഭിക്കാന്‍ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് (2014 ജൂലൈക്ക് മുന്‍പ് റിസള്‍ട്ട് പ്രതീക്ഷിക്കുന്നവര്‍ക്കും) സയന്‍സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് എന്നീ സ്ട്രീമുകളിലായി പതിനഞ്ച് ഇന്റര്‍ഗ്രേറ്റഡ് എം എ, എംഎസ്സി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് മിനിമം അറുപത് ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അഞ്ച് വര്‍ഷത്തെ കോഴ്സ് കഴിയുന്നതോടെ മാസ്റ്റര്‍ ബിരുദം ലഭിക്കുന്ന ഏറ്റവും നൂതനമായ കോഴ്സുകളാണിവ. മാതമാറ്റിക്കല്‍ സയന്‍സ്, ഫിസിക്സ്, കെമിക്കല്‍ സയന്‍സ്, ബയോളജി, തെലുങ്ക്, ഹിന്ദി, ഉര്‍ദു, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, അന്ത്രോപ്പോളജി, ഒപ്റ്റോമെട്രി ആന്റ് വിഷന്‍ സയന്‍സ്, ഹെല്‍ത്ത് സൈക്കോളജി, എര്ത് സയന്‍സ് എന്നീ ഇന്റര്‍ഗ്രേറ്റഡ് പി ജി കോഴ്സുകളാണുള്ളത്. ഡിഗ്രി കഴിഞ്ഞവര്‍ക്ക് (മിനിമം അറുപത് ശതമാനം മാര്‍ക്ക് വേണം) രണ്ട്, മൂന്ന് വര്‍ഷത്തെ അന്‍പതോളം പി ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
കൂടാതെ, ഇരുപത് എംഎഫില്‍ കോഴ്സുകളിലേക്കും അന്‍പത് പിഎച്ച്ഡി കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. മാസ്റ്റര്‍ ബിരുദം 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്പോള് അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. യുജിസി നെറ്റ്, എംടെക്, എംഫില്‍ യോഗ്യതയുള്ളവരും പിഎച്ച്ഡി പ്രവേശന പരീക്ഷ എഴുതണം. വിശദ വിവരങ്ങള്‍ക്ക് 04023132102, 23132103 എന്നീ നന്പറുകളില് വിളിക്കാം.
അസിം പ്രേംജി യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍
ബാംഗ്ലൂരിലെ പ്രശസ്തമായ അസീം പ്രേംജി യൂണിവേഴ്സിറ്റിയിലെ പി ജി കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എംഎ എജ്യുക്കേഷന്‍, എംഎ ഡവലപ്മെന്റ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. അവസാന തിയ്യതി ഫെബ്രുവരി 7. ദേശീയ പ്രവേശന പരീക്ഷ ഫെബ്രുവരി 16നാണ്. മാര്‍ച്ച് ആദ്യവാരം പ്രവേശന പരീക്ഷാഫലം പുറത്തുവിടും. ഇന്റര്‍വ്യൂ മാര്‍ച്ച് 1022നുള്ളിലായി നടക്കും. ഏപ്രില്‍ മൂന്നാം വാരം പ്രവേശനം ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 4 മുതല്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കും.
യുജിസി അംഗീകാരമുള്ള ഈ കോഴ്സുകള്‍ പഠിപ്പിക്കുന്നത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രഗത്ഭരായ അധ്യാപകരാണ്. സമഗ്രമായ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വിധ സംവിധാനങ്ങളും ഇവിടെയുണ്ട്. കോഴ്സ്, ഭക്ഷണ താമസ സൗകര്യങ്ങളടക്കം, രണ്ട് വര്‍ഷത്തെ ഫീസ് 2,50,000 രൂപയാണ്. അതേ സമയം രണ്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂറുശതമാനം സ്കോളര്‍ഷിപ്പും ഇവിടെയുണ്ട്. സന്പൂര്‍ണ കാന്പസ് പ്ലേസ്മെന്റും യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യൂണിവേഴ്സിററി ഫീല്‍ഡ് സെന്ററുകളിലൂടെയുള്ള പ്രാക്ടിക്കല്‍ പഠനം, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹ്യപ്രതിബദ്ധതയുള്ള സിലബസ്, കരിക്കുലം ആക്ടിവിറ്റികള്‍, നോബല്‍സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ നയിക്കുന്ന സെമിനാറുകള്‍, സിന്പോസിയം, കൊളോക്കിയം, കാന്പസ് ആക്ടിവിസം തുടങ്ങിയവ അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പ്രത്യേകതകളാണ്.www.azimpremjiuniversity.edu.inല്‍ അപേക്ഷാ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അറാശശൈീി ഇലഹഹ, അ്വശാ Admission Cell, Azim Premji University, PES Institute of Technology Campus, Pixel Park, B Block, Electronics City, Hosur Road, Beside NICE Road, Bangalor – 560 100 എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 266 2001 എന്ന ടോള്‍ഫ്രീ നന്പറില്‍ വിളിക്കാം. admissions@apu.edu.in എന്ന ഇമെയിലില്‍ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ www.youtube.com/azim premji university, www.facebook.com/azimpremjiuniversityകാണുക.
You must be logged in to post a comment Login