അധികാരത്തിലേക്ക് ആയിരം വഴികള്‍ തേടുകയാണിപ്പോള്‍ മൗദൂദികള്‍. അതിന്ന് സാന്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലെ റോഡ്ഷോയും നാടകവുമൊക്കെ അവരും നടത്തുകയുണ്ടായി. വോട്ട് പിടിക്കാന്‍ വേണ്ടി മുന്പേ ഗമിക്കുന്ന ഗോവര്‍ക്കഴുതകള്‍ ചെയ്യുന്നതെല്ലാം മൗദൂദികളും ചെയ്തു കഴിഞ്ഞു.
അധികാരത്തില്‍ എങ്ങനെയും ഒരു കടി കിട്ടാനുള്ള ഈ കുതിച്ചുപായലില്‍ പ്രമാണങ്ങളുദ്ധരിച്ച് വിശദീകരിച്ചിട്ടുള്ള പഴയ കാര്യങ്ങളൊക്കെ അവര്‍ വഴിവക്കിലെ കുപ്പത്തൊട്ടികള്‍ക്ക് കൊടുത്തു. അങ്ങനെ മതത്തിന്‍റെ പശിമ പെട്ടെന്നാര്‍ക്കും തോന്നാത്ത വിധം, എന്നാല്‍ മതത്തിന്‍റെ പേരില്‍ തന്നെ അവര്‍ അധികാരത്തിലേക്കുള്ള വഴിവെട്ടിക്കൊണ്ടിരിക്കുന്നു. ഫാഷിസത്തിന്ന് ഇസ്ലാമിന്‍റെ കുപ്പായം ധരിപ്പിച്ചാണ് ഈ വഴിയൊരുക്കല്‍.
മൗദൂദികള്‍ക്കിത് പുതുമയുള്ള വേഷമല്ല. തുടക്കത്തിലേ അവരിങ്ങനെയാണ്. ആചാര്യന്‍ മുതല്‍ തന്നെ. ആധുനിക മതേതരവാദികളെയും കമ്യൂണിസ്റ്റുകളെയും കണ്ടും പഠിച്ചും പകര്‍ത്തിയും തന്നെയാണ് മൗദൂദി ഹുകൂമത്തെ ഇലാഹി എന്ന് ഉറക്കെ വിളിച്ചത്. ഇന്നും കമ്യൂണിസ്റ്റുകളെ നോക്കിയാണ് ഈ വെള്ളക്കമ്മ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
മൗദൂദിയുടെ ചെറുപ്പക്കാലത്തേയുള്ള ശരീരഭാഷ കാണുന്പോള്‍ ഇതേ നിരീക്ഷിക്കാനാവുന്നുള്ളൂ. എന്തായിരുന്നു മൗദൂദിയുടെ ആ ചെറുപ്പകാലം. ആരായിരുന്നു ഗുരുവര്യന്മാര്‍, ഗാര്‍ഹിക പശ്ചാത്തലം എങ്ങനെയായിരുന്നു, പതിമൂന്നാംവയസ്സില്‍ മൗലവി ബിരുദം വാങ്ങിയ മൗദൂദിയെ പിന്നെ ഏതൊക്കെ വരാന്തകളിലും ചായ്പ്പുകളിലുമാണ് ചരിത്രം കണ്ടത് എന്നൊക്കെ ചികയുന്പോഴാണ് ചിലരെങ്കിലും ഇവരെ വെള്ളക്കമ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചതിന്‍റെ പൊരുളറിയുന്നത്. മൗദൂദിയുടെ ബാപ്പ അഹ്മദ് ഹസനില്‍ നിന്ന് തന്നെ മാറ്റത്തിന്‍റെ മണം മൗദൂദിക്ക് കിട്ടി.
ഭൗതികവാദപ്രചാരകനായ സര്‍സയ്യിദായിരുന്നു ബാപ്പയുടെ ഗുരു. മൗദൂദിയുടെ പിതാമഹന്‍റെ എതിര്‍പ്പവഗണിച്ചായിരുന്നു ഈ ഊഷ്മള ബന്ധം. കാഫിര്‍ വസ്ത്രധാരണം ശീലിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യുന്ന അഹ്മദ് ഹസന്‍റെ പോക്കില്‍ ബാപ്പക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ, അഹ്മദ് ഹസന്‍ ബാപ്പയെ അവഗണിച്ചു. അയാള്‍ പഠിച്ചു വളര്‍ന്നു. ആ വളര്‍ച്ച മൗദൂദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പാശ്ചാത്യചിന്തയിലും ജീവിതശൈലിയിലും അഭിരമിച്ചു തന്നെയായിരുന്നു. ഔറംഗാബാദില്‍ അഭിഭാഷകവൃത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പണി.
പരിഷ്ക്കാരിയായ ബാപ്പ അഹ്മദ് ഹസന്‍റെ ശിക്ഷണത്തിലായിരുന്നു മൗദൂദിയുടെ ബാല്യം. ആദ്യത്തെ ഗുരു ബാപ്പ തന്നെ. മൗദൂദിയെ അദ്ദേഹം ഔറംഗാബാദിലെ ഓറിയന്‍റല്‍ ഹൈസ്കൂളില്‍ ചേര്‍ത്തു. ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണന്‍ മി.ഹ്യൂം ആയിരുന്നു ഈ സ്കൂളിന്‍റെ സ്ഥാപകന്‍. ഓറിയന്‍റലിസ്റ്റ് പണ്ഡിതനായ തോമസ് അര്‍നോള്‍ഡില്‍ നിന്ന് വെസ്റ്റേണ്‍ ഫിലോസഫി പഠിച്ച, സര്‍സയ്യിദിന്‍റെ ഭൗതിക ആധുനികവാദികളായ ശിഷ്യന്മാരായ ശിബ്ലി നുഅ്മാനിയും ശിഷ്യന്‍ ഹമീദുദ്ദീന്‍ ഫറാഹിയും ചേര്‍ന്നു തയ്യാറാക്കിയതായിരുന്നു അവിടുത്തെ പാഠ്യപദ്ധതി. ദര്‍സേനിസാമിയെ ആക്ഷേപിക്കുന്ന ഈ പുതിയ രീതി, മൗദൂദിയുടെ വാക്ക് കടമെടുത്തു പറഞ്ഞാല്‍, തന്‍റെ ചിന്താചക്രവാളത്തില്‍ വികാസമുണ്ടാക്കി. മൗദൂദി പഠിച്ച ഈ സ്കൂളിനെപ്പറ്റി മൗദൂദികള്‍ എപ്പോഴും പറയാറുള്ളത് മദ്രസതുല്‍ഫൗഖാനിയ്യ എന്നാണ്. ഇതില്‍ നിന്ന് ഓറിയന്‍റല്‍ എന്നര്‍ത്ഥമുള്ള ശര്‍ഖിയ്യ എന്തിനാണ് മൗദൂദികള്‍ വെട്ടിമാറ്റുന്നത്? ഇവിടെ നിന്നാണ് പതിമൂന്നാം വയസ്സില്‍ മൗദൂദി മൗലവി ബിരുദം നേടുന്നത്.
പിന്നീട് ബാപ്പ ഹൈദ്രാബാദിലേക്ക് പോയപ്പോള്‍. മൗദൂദിയെ ദാറുല്‍ഉലൂമില്‍ ചേര്‍ത്തു. നേരത്തെ പറഞ്ഞ ഫറാഹിയായിരുന്നു ഇവിടെ പ്രിന്‍സിപ്പല്‍. പഠനം തുടങ്ങിയപ്പോഴേക്ക് ബാപ്പ രോഗിയായി. ഭോപ്പാലില്‍ ചികിത്സയിലായി. ഭോപ്പാലില്‍വെച്ചാണ് മൗദൂദി നിരീശ്വരവാദിയും കമ്യൂണിസ്റ്റുമായ നിയാസ് ഫത്ഹ്പൂരിയുമായി പരിചയപ്പെടുന്നത്. നിയാസ് മൗദൂദിയെ എഴുതാന്‍ പ്രേരിപ്പിച്ചതോടെ മൗദൂദിക്കയാളോട് സ്നേഹം കലശലായി. ഉപജീവനത്തിന് വഴിതുറന്ന ഈ മനുഷ്യനെ മൗദൂദി നന്നായി ഓര്‍ക്കുന്നുണ്ട്.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന മതനിരാസ ചിന്തയായിരുന്നു ഫത്ഹ്പൂരിക്കുണ്ടായിരുന്നത്. പിതാവിന്‍റെ ആകസ്മികമരണം മൗദൂദിയെ ഒരു തൊഴില്‍തേടുവാന്‍ നിര്‍ബന്ധിച്ചു. അദ്ദേഹം ഡല്‍ഹിയിലെത്തി. വിവിധ പത്രങ്ങളില്‍ ഓഫീസ് സഹായത്തിന് നിന്നു. ഇതിനിടയില്‍ സര്‍സയ്യിദിന്‍റെ രചനകള്‍ ആവര്‍ത്തിച്ചു വായിച്ചു. ഇംഗ്ലീഷ് ഭാഷ വശത്താക്കി. ജര്‍മന്‍ പഠിക്കാന്‍ ശ്രമിച്ചു. അറബിഭാഷ പഠിക്കാന്‍ ത്യാഗോജ്ജ്വലമായി പണിയെടുത്തെങ്കിലും വേണ്ടതുപോലെ ആയില്ല. അക്കഥ ഇങ്ങനെ വായിക്കാം അബ്ദുസ്സലാം നിയാസി. താമസം ഡല്‍ഹിയിലായിരുന്നെന്നും മീറത്തിലായിരുന്നെന്നും അഭിപ്രായമുണ്ട്. കുടുംബത്തിന്‍റെ പേരോ പിതാവിന്‍റെ പേരോ വ്യക്തമല്ല. അദ്ദേഹത്തിന് സ്വന്തമായി ചില സിദ്ധികളുണ്ടായിരുന്നതായും ഈജിപ്തിലെ അല്‍അസ്ഹറില്‍ പഠിച്ചിരുന്നതായും പറയപ്പെടുന്നു. ഹിന്ദുമതം പഠിക്കുന്നതിന് സന്യാസിവേഷം ധരിച്ച് പത്തുപന്ത്രണ്ട് കൊല്ലം ഹൈന്ദവ ക്ഷേത്രങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. സയ്യിദ് അബുല്‍അഅ്ലാ മൗദൂദി നിയാസിയില്‍ നിന്ന് അറബിസാഹിത്യം പഠിച്ചിരുന്നു. അത്യുത്സാഹികളായ വിദ്യാര്‍ത്ഥികളെ മാത്രമേ നിയാസി പഠിപ്പിച്ചിരുന്നുള്ളൂ. പ്രഭാതോദയത്തിനു മുന്പാണ് മൗദൂദിക്ക് അദ്ദേഹം ക്ലാസെടുത്തിരുന്നത്. (ഐപിഎച്ച് വിജ്ഞാനകോശം 2/269) അറബി സാഹിത്യം മാത്രമേ പഠിച്ചിരുന്നുള്ളൂ എന്ന് സമാധാനിക്കാം.
അബുല്‍ഹഖ് അന്‍സ്വാരി, മൗദൂദിയുടെ ഇക്കാലത്തെ വായനയെക്കുറിച്ച് ഓര്‍ക്കുന്നു പാശ്ചാത്യന്‍ ചിന്തകളിലേക്ക് അദ്ദേഹം തിരിഞ്ഞു. ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി എന്നിവയിലെ മികച്ച രചനകള്‍ പഠിക്കാന്‍ അദ്ദേഹം തികഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ ഉഴിഞ്ഞുവച്ചു. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയുടെ ഒരു മുഴുസെറ്റ് സ്വന്തമാക്കി. ചരിത്രം അപഗ്രഥിച്ച് പാശ്ചാത്യര്‍ക്കെതിരെ മുസ്ലിംകള്‍ നയിച്ച പൂര്‍വ്വകാല ജിഹാദുകള്‍ പരാജയപ്പെടാന്‍ കാരണം, പാശ്ചാത്യരുടെ ജ്ഞാനശക്തിയാണെന്ന അഭിപ്രായത്തിലെത്തി. ശാഹ്വലിയ്യുല്ലാഹിയും പുത്രന്‍ അബ്ദുല്‍അസീസും പാശ്ചാത്യന്‍ ജ്ഞാനശാസ്ത്രങ്ങള്‍ ആര്‍ജിക്കാന്‍ യൂറോപ്പിലേക്ക് ആളെ വിടാതിരുന്നത് വലിയ അപരാധമായി വിലയിരുത്തി. യൂറോപ്പിനെ ലോകശക്തിയാക്കിയ പാശ്ചാത്യ ചിന്തകരുടെ വന്‍നിര മൗദൂദിയെ ഹഠാദാകര്‍ഷിച്ചു. ഫിഷെ, ഹെഗല്‍, കോംതെ, ആദംസ്മിത്ത്, മാത്യൂസ്, വോള്‍ട്ടെയര്‍, മോണ്ടസ്ക്യു, ഡാര്‍വിന്‍, ഗോയ്ഥെ തുടങ്ങിയവര്‍ ലോകത്തിന് സംഭാവന ചെയ്ത വിജ്ഞാനത്തിന്‍റെ ഒരു ശതമാനം പോലും മുസ്ലിംകള്‍ക്ക് നല്‍കാനായില്ലെന്ന് മൗദൂദി പരിതപിച്ചു. അതിനാല്‍ പാശ്ചാത്യന്‍ സാഹിത്യങ്ങളില്‍ മികവുനേടണമെന്ന് മൗദൂദി വിചാരിച്ചു.
റഷ്യന്‍ വിപ്ലവത്തില്‍ ആകൃഷ്ടരായി പലരും ഇന്ത്യയില്‍ ഇടതുബുദ്ധിജീവി ചമയുന്ന കാലമായിരുന്നുവത്. പുരോഗമന പ്രസ്ഥാനങ്ങളും സാഹിത്യങ്ങളും വേഷച്ചമയങ്ങളും പ്രത്യക്ഷപ്പെട്ടു. 1930ല്‍ സജ്ജാദ് സഹീറിന്‍റെ നേതൃത്വത്തില്‍ ആള്‍ ഇന്ത്യാ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ രൂപീകൃതമായി. അവര്‍ക്കിടയിലെ അബ്ദുല്‍സത്താര്‍ ഖൈരിയെ മൗദൂദിക്ക് നന്നേപിടിച്ചു. 1920കളിലെ ഡല്‍ഹിയിലെ ബുദ്ധിജീവിയായിരുന്ന അദ്ദേഹം മോസ്കോയിലെ ബോള്‍ഷെവിക് പ്രോപഗണ്ട ബ്യൂറോയില്‍ സേവനം ചെയ്തിട്ടുണ്ട്. ഖൈരി ലെനിനുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു.
മൗദൂദിയുടെ അളിയന്മാരിലൊരാള്‍ സജീവ കമ്യൂണിസ്റ്റായിരുന്നു. മാര്‍ക്സിന്‍റെ ഒരു പുസ്തകം ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട് അദ്ദേഹം. മൗദൂദിയുടെ രണ്ടാംഘട്ട ഹൈദരാബാദ് വാസകാലത്ത് വിപ്ലവകവിയായിരുന്ന ജോഷ് മലിഹാബാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മദ്യപാനിയും മതനിഷ്ഠയില്ലാത്തവനുമായിരുന്നു ജോഷ്. മൗദൂദിയുടെ പ്രധാന സുഹൃത്തുക്കളില്‍ പലരും പാശ്ചാത്യ ചിന്തയില്‍ ആകൃഷ്ടരായവരായിരുന്നു. അവരുടെ സ്വാധീനം ചിന്തയില്‍ മാത്രമല്ല, നിത്യജീവിതത്തിലും പ്രകടമായി. 1936വരെ മൗദൂദി ക്ലീന്‍ ഷേവായിരുന്നു. പിന്നീട് താടിവളര്‍ത്തിയപ്പോഴും അതില്‍ ഫാഷന്‍ നിറഞ്ഞു നിന്നു. ടൈയും കോട്ടും ധരിച്ച മൗദൂദിയുടെ ചിത്രം മൗദൂദികള്‍ നമുക്ക് ഇന്നേവരെ കാണിച്ചു തന്നിട്ടില്ല. മൗലവി വേഷത്തിലുള്ളതോ ഒരു ദര്‍വീശിന്‍റെ ഭാവങ്ങളുള്ളതോ ആയ ചിത്രങ്ങള്‍ മാത്രമേ മൗദൂദിയുടേതായി നമുക്ക് കാണിച്ചു തന്നിട്ടുള്ളൂ. 1930കളില്‍ യഥേഷ്ടം സിനിമ കാണാറുണ്ടായിരുന്ന മൗദൂദി ഗാനസംഗീത സദസ്സുകളില്‍ പങ്കെടുക്കുമായിരുന്നു. മഹ്മൂദാ ബീഗത്തെ തന്‍റെ ഭാര്യയായി തിരഞ്ഞെടുക്കുന്നതിലും മൗദൂദിയുടെ യൗവ്വനകാല പാശ്ചാത്യന്‍ഭ്രമം തെളിഞ്ഞുകാണാം. മഹ്മൂദാബീഗം ക്യൂന്‍ മേരി സ്കൂളില്‍ പഠിച്ചുവളര്‍ന്നതാണ്. മുഖം തുറക്കാന്‍ മടിച്ച ഭക്തവനിതകള്‍ക്കിടയില്‍ ഈ പെണ്‍കുട്ടി നിരത്തിലൂടെ പടിഞ്ഞാറന്‍ വേഷത്തില്‍ സൈക്കിള്‍ യാത്രചെയ്യാന്‍ മടിച്ചില്ല. ഭാര്യക്ക് മൗദൂദിയെ പരുവപ്പെടുത്താനായി. മൗദൂദിയുടെ ഭാര്യാപദവിയിലിരുന്നിട്ടും ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച ശേഷവും മഹ്മൂദാ ബീഗം പര്‍ദ്ദ സ്വീകരിച്ചില്ല. മൗദൂദിയാണെങ്കില്‍ വേഷം മാറാന്‍ കാലമേറെയെടുക്കുകയും ചെയ്തു. മൗദൂദിയുടെ ചിന്തയില്‍ ഹെഗലിന്‍റെയും മാര്‍ക്സിന്‍റെയും രാഷ്ട്രീയം ഹുകൂമത്തെ ഇലാഹിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നുവെന്നുവേണം കരുതാന്‍.
കമ്യൂണിസത്തില്‍ നിന്നെടുത്ത ചില ആശയങ്ങളിലേക്ക് മതവൈകാരികതയും അധികാര മോഹവും ഈജിപ്ഷ്യന്‍ സലഫിസവും ചേര്‍ത്ത് ഉരുട്ടിയതാണ് ദൈവത്തിന്‍റെ ഭൂമിയില്‍ ദൈവത്തിന്‍റെ ഭരണം എന്ന മനോഹര സ്വപ്നം.
സ്വാലിഹ് പുതുപൊന്നാനി
മൌദൂടിയുറെ അയല്വാസി കള്ള് കുടിയനായിരുന്നു, അളിയന കംയൂനിസ്റ്റായിരുന്നു…. ഒരു നിലവാരത്തിൽ എഴുതിക്കൂ ടെ കൂട്ടരേ????
.. കാന്തപുരത്തിന്റെ അയല്വാസി അല്ല കാന്തപുരം തന്നെ മുനാഫോഖു അല്ലെ ? എന്നിട്ടാണോ…..?
കാന്തപുരത്തിന്റെ കൂടെ പണ്ഡിതന്മാരും, മഹാന്മാരുമെല്ലമാണ് ഉള്ളത്. മൌദൂടിക്ക് ഒരു മരുന്നിനു പോലും ഒരു പണ്ഡിത കൂട്ടുകരനില്ല എന്ന് സമര്തിക്കാനാണ് ലെകഖാൻ ശ്രമിക്കുനത്. പിന്നെ അകെ കൂട് ഉള്ളത് കുടിയന്മാരും പാശ്ചാത്യ ചിന്തകരും കമ്യുനിസ്റ്റുകലുമന്നെ
ലെകഖാൻ പറഞ്ഞുള്ളൂ. പണ്ടിതന്കാരെയും യഥാര്ത മുസ്ലിംകളെയും മുനാഫിഖ്ഖെന്നു വിളിക്കുന്നരുടെ നേതാവിനോടും അനുയയികലോടും ഇത്രയും നിലവാരം തന്നെ അധികമാണ് സുഹൃത്തേ.
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തയുടെ അത്യുന്നത മാതൃകയാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. ഒരു പക്ഷെ നൂറ്റാണ്ടിലെ ഏറ്റവും വിവാദവിധേയനായ ഇസ്ലാമിക വ്യക്തിത്വമായിരിക്കും അദ്ദേഹം. എന്തുകൊണ്ട് അദ്ദേഹം ഇത്രയധികം വിമര്‍ശിക്കപ്പെടുന്നു. ഇസ്‌ലാമിക പണ്ഡിതലോകം ശക്തമായ ദാര്‍ശനിക യുദ്ധങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ത്തുനിന്ന വേളയില്‍ ആധുനികയുഗത്തില്‍ ഇസ്‌ലാമിന്റെ പ്രസക്തി ഊന്നിപ്പറഞ്ഞുകൊണ്ട് ദാര്‍ശനികാടിത്തറക്ക് ബലം നല്‍കുകമാത്രമല്ല അദ്ദേഹം ചെയ്തത്, താന്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സമൂഹത്തിന്റെ മാതൃകക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിലൂടെ അടിത്തറയിടുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനത്തിന് മുഖ്യകാരണം. ആള്‍കൂട്ടത്തെ ആര്‍ക്കും ഭയമില്ല. പക്ഷെ ദാര്‍ശനികാടിത്തറയുള്ള സത്യത്തിന്റെ ചെറിയസംഘം പോലും അസത്യത്തിന്റെ വക്താക്കളെ വല്ലാതെ ഭയപ്പെടുത്തും. ജമാഅത്തിനെ എതിര്‍ക്കുന്ന എല്ലാവരും അസത്യത്തിന്റെ പക്ഷത്താണ് എന്ന് അതിന് വാദമില്ല.
ഒരു സംഘം എപ്പോഴും പരിക്ഷീണിതരാകുന്നതും പരിധിവിടുന്നതും ആരോപണങ്ങളുടെ കുത്തൊഴുക്കിലാണ്. ഒരു സുഹൃത്ത് വിശേഷിപ്പിച്ച പോലെ ഡ്രാഗണ്‍ കണക്കെ അവ സംഘടനക്ക് നേരെ ചീറ്റിവരുമ്പോള്‍. എന്നാല്‍ ഈ പ്രസ്ഥാനത്തിന്റെ നായകന്‍ ഇത്തരം സന്ദര്‍ഭത്തില്‍ എന്ത് നിര്‍ദ്ദേശമായിരിക്കും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുക. സംശയമില്ല. മിനിമം ഇയ്യിടെ ഈ പ്രസ്ഥാനത്തിനെതിരെ പ്രതികരിച്ച വിവിധതലത്തില്‍പെട്ട നായകന്‍മാരിലാരെയെങ്കിലും പോലെത്തന്നെയായിരക്കില്ലേ. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാക്ഷാല്‍ മൗദൂദി തന്റെ അനുയായികള്‍ക്ക് നല്‍കിയ ഉപദേശം ഇവിടെ വായിക്കുക:
ഇസ്ലാമാകുന്ന പാരമ്പര്യത്തെ വലിച്ചെറിഞ്ഞു പാശ്ചാത്യൻ നവ ശൈലിയെ പുനര്ന്ന മൌദൂടിക്ക്, എങ്ങനെ ഇസ്ലാമിസ്ടകാൻ കഴിയും. മുസ്ലിംകളുടെ വിശ്വാസങ്ങളെയും കര്മാങ്ങളെയും കാറ്റിൽ പരത്തി പുതിയ നിയമങ്ങളെ അടിചെല്പിക്കാന് സരവ അടവും പയറ്റുന്ന മൗദീദ്കൽ എങ്ങനെ ഇസ്ലാമിസ്ടുകളകും. വളരെ പരിമിതമായ അറിവിൽ നിന്ന് കൊണ്ട് ഇസ്ലാമിനെ മനസ്സിലാക്കാൻ ശ്രമിക്കുംബോലുണ്ടാകുന്ന വൻ അബദ്ധങ്ങളാണ് മോദൂടിസത്തെ ഇന്നത്തെ പരിതപവസ്തയിലെതിച്ചട്. നേതാവിങ്ങനെയയാൽ ശിഷ്യന്മാരുടെ കാര്യം പിന്നെ പറയണോ?
part-2
എതിര്‍പ്പുകള്‍
ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ എല്ലാ വൃത്തങ്ങളില്‍നിന്നും വിപുലമായ തോതില്‍ എതിര്‍പ്പുകള്‍ ആരംഭിച്ചിരിക്കുകയാണല്ലോ. യുക്തിയുക്തവും തെളിവുകളോടുകൂടിയതുമായ അഭിപ്രായഭിന്നതയെയും, സംഗതികള്‍ ഗ്രഹിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുക മാത്രമുദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കതയോടും സത്യസന്ധതയോടും കൂടി നടത്തപ്പെടുന്ന എതിര്‍പ്പുകളെയും നാമൊരിക്കലും ചീത്തയായി ഗണിച്ചിട്ടില്ല. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ മേലില്‍ ഗണിക്കുകയുമില്ല. അത്തരം അഭിപ്രായ ഭിന്നിപ്പുകളും എതിര്‍പ്പുകളും മറ്റുള്ളവരുടെ നേരെ നാം തന്നെ നടത്തുന്നുവെങ്കില്‍ അതിനുള്ള അവകാശം മറ്റുള്ളവര്‍ക്ക് നാമെങ്ങനെ നിഷേധിക്കും. എന്നാല്‍ നമ്മുടെ എതിരാളികളില്‍ നന്നക്കുറച്ചാളുകള്‍ മാത്രമേ എതിര്‍പ്പിന്റെ ഈ ന്യായമായ നയം സ്വീകരിച്ചിട്ടുള്ളൂവെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. അവരില്‍ ബഹുഭൂരിപക്ഷവും നമ്മെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്, കള്ള പ്രസ്താവനകള്‍ നടത്തിക്കൊണ്ടും, നമ്മുടെ മേല്‍ വ്യാജോക്തികള്‍ വെച്ചുകെട്ടിക്കൊണ്ടുമാണ്. നമ്മുടെ ലേഖനങ്ങള്‍ കഷ്ണം മുറിച്ചും ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിച്ചുമാണ്. ഇതൊക്കെ അവര്‍ ചെയ്തുകൂട്ടുന്നത് നമ്മുടെയോ മറ്റു ദൈവസൃഷ്ടികളുടെയോ സംസ്‌കരണത്തിന് വേണ്ടിയല്ല മറിച്ച് നമ്മുക്കെതിരില്‍ പാമരജനങ്ങളെ തെറ്റിദ്ധാരണയില്‍ കുടുക്കി, നമ്മുടെ പരിശ്രമം വല്ല വിധേനയും പരാജയപ്പെടുത്തുക മാത്രമാണതിന്റെ ലക്ഷ്യം.
കള്ള പ്രചാരവേലകളുടെ ഈ ജലപ്രവാഹമൊഴുക്കുന്നതില്‍ സകല വിഭാഗത്തിലും പെട്ട സ്വാര്‍ഥികള്‍ അവരുടെ പങ്ക് വഹിക്കുന്നുണ്ട്. വര്‍ഗീയ രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും പണ്ഡിതന്‍മാരും എഴുത്തുകാരും പ്രസംഗകരും നിരീശ്വര-നിര്‍മത പ്രസ്ഥാനക്കാരും സ്വയം വഴിപിഴക്കുകയും മുസ്ലിംകളെ വഴിപിഴപ്പിക്കാനുദ്ദേശിക്കുയും ചെയ്യുന്ന മാര്‍ഗഭ്രംശം വന്ന കക്ഷികളും അധികാരി വര്‍ഗം തന്നെയും അക്കൂട്ടത്തിലുണ്ട്. ഭൗതിക പൂജകര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിര്‍ത്താലല്ല എതിര്‍ത്തില്ലെങ്കിലാണ് ആശ്ചര്യത്തിനവകാശം. എന്നാല്‍ ഈ വിഷയകമായി നാം അങ്ങെ അറ്റം ഖേദിക്കുന്നത്, എതിരാളികളുടെ അണിയില്‍ ചില മതപണ്ഡിതന്‍മാരും കാണപ്പെടുന്നതിനാലാണ്. എന്നല്ല കളവും വഞ്ചനയുമാകുന്ന ആയുധമുപയോഗിക്കുന്നതില്‍ അവര്‍ അവരുടെ സഹയാത്രികരുടെ പിന്നിലല്ല. ഈ വസ്തുത നമ്മെ അങ്ങേ അറ്റം വേദനിപ്പിക്കുന്നുണ്ട്.
Part-3
എതിര്‍പ്പുകളെ നേരിടുന്നതില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
1. യാതൊരു പരിതഃസ്ഥിതിയിലും നാം ക്ഷോഭിച്ചുവശാകരുത്, നാവിനെയും ശരീരേഛയെയും ശരിക്കും നിയന്ത്രിക്കണം. ക്ഷോഭം പൈശാചിക പ്രേരണയാണെന്ന് മനസ്സിലാക്കണം. നമ്മുടെ പ്രതിയോഗികളെ നമ്മുക്കെതിരെ തിരിച്ചുവിടുന്നതും നമ്മെ ക്ഷോഭിക്കാന്‍ പ്രേരിപ്പിക്കുന്നതും പിശാചാണ്. നന്മയുടെ പ്രവര്‍ത്തനം വല്ലവിധേനയും നിലച്ചുപോകണമെന്നാണ് പിശാച് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അത്തരം പൈശാചിക വികാരത്തിനടിപ്പെടാതിരിക്കാന്‍ നാം കരുതലോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
2. ചില പണ്ഡിതന്‍മാരില്‍നിന്നും ഭക്തജനങ്ങളില്‍നിന്നും എത്ര മനോദുഖങ്ങള്‍ നമ്മുക്കനുഭവിക്കേണ്ടിവന്നാലും നമ്മുടെ അവരോടുള്ള മനോഗതി വ്യസനത്തിലും ദുഃഖത്തിലും പരിമിതമായിരിക്കണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അതിര്‍ത്തിയിലേക്ക് അതൊരിക്കലും പ്രവേശിക്കരുത്. ചുരുക്കം പണ്ഡിതന്‍മാരുടെ പ്രവര്‍ത്തനത്തിന് മുഴുവന്‍ പണ്ഡിതന്‍മാരെ കുറ്റപ്പെടുത്തുന്നതില്‍നിന്നും നാം മാറിനില്‍ക്കണം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പണ്ഡിതന്‍മാരില്‍ ഭൂരിഭാഗവും ഇന്നും സത്യസന്ധരാണെന്ന പരമാര്‍ഥം നാം വിസ്മരിക്കരുത്. അവരില്‍നിന്നും ഉന്നത വ്യക്തികളെ നമ്മുക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
3. എതിര്‍പ്പുകള്‍ക്ക് മറുപടിപറയേണ്ട ജോലി ഉത്തരവാദപ്പെട്ട വ്യക്തികള്‍ നിര്‍വഹിച്ചുകൊള്ളും. സാധാരണ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്ക് നിശ്ചയിച്ച ജോലി ചെയ്യുക. ഏതെല്ലാം ആരോപണങ്ങള്‍ക്ക് എങ്ങനെയൊക്കെ മറുപടി പറയണം എന്ന് അവര്‍ തീരുമാനിച്ചുകൊള്ളും. വല്ല കള്ളവും ജമാഅത്തിന്റെ മേല്‍ ആരോപിക്കപ്പെടുമ്പോള്‍ ജമാഅത്ത് സാഹിത്യങ്ങളില്‍ അതിന് മറുപടി കണ്ടെത്തി നല്‍കാനാണ് സാധാരണക്കാര്‍ ശ്രമിക്കേണ്ടത്. വാദപ്രതിവാദത്തിന് മാത്രമായി വരുന്നവരെ അവഗണിച്ചേക്കണം. വാദങ്ങളില്‍ കെട്ടുപിണയരുത്. ഉന്നതമായ ലക്ഷ്യം മുന്നിലുള്ള യാത്രക്കാരന്‍ വസ്ത്രം മുള്ളില്‍ കുടുങ്ങിയാല്‍ അവിടെ അല്‍പം നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിക്കുമെങ്കിലും അതിന് സാധ്യമല്ലാതെ വന്നാല്‍ വസ്ത്രത്തിന്റെ ഭാഗം മുള്ളിന്‍മേല്‍ വിട്ട് അവന്‍ പ്രയാണമാരംഭിക്കുന്നു.
Part-4
4. അങ്ങെ അറ്റം കഠിനതരവും മൃഗീയവും നിരര്‍ഥവുമായ എതിര്‍പ്പുകളുണ്ടാവുമ്പോള്‍ അല്ലാഹു നിശ്ചയിച്ച് പരിധികളെ നാം ഒരിക്കലും ലംഘിക്കരുത്. നമ്മുടെ വായില്‍നിന്നും പേനയില്‍നിന്നും പുറപ്പെടുന്ന ഓരോ വാക്കിനെ സംബന്ധിച്ചും മുന്‍കൂട്ടിത്തന്നെ നാം പരിശോധന നടത്തേണ്ടതുണ്ട്. അതില്‍ വാസ്തവ വിരുദ്ധമായി വല്ലതും ഉണ്ടോ എന്ന്. അതിനെക്കുറിച്ച് അല്ലാഹുവിന്റെ സന്നിധിയില്‍ മനഃസമാധാനത്തോടെ കണക്ക് ബോധിപ്പിക്കാന്‍ സാധിക്കുമോ എന്ന്. എതിരാളികള്‍ അല്ലാഹുവിനെ ഭയപ്പെടട്ടേ ഭയപ്പെടാതിരിക്കട്ടെ നാം അല്ലാഹുവിനെ അങ്ങേ അറ്റം ഭയപ്പെട്ടേ മതിയാകൂ.
5. എതിര്‍പ്പുകള്‍ വഴി പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും ലഭിച്ചിട്ടുള്ള അസാധാരണ സന്ദര്‍ഭത്തെ നാം ശരിക്കും ഉപയോഗപ്പെടുത്തണം. നമ്മുടെ പ്രസ്ഥാനത്തെ ലോകത്ത് പ്രശസ്തിയുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് അല്ലാഹു നമ്മുക്കുണ്ടാക്കിത്തരുന്നത്. എതിര്‍പ്പില്‍ പരിഭ്രമിക്കുകയല്ല. അതിന്റെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. പ്രവാചകന് പ്രശസ്തി ലഭിച്ചത് ഇത്തരം ആരോപണങ്ങളിലൂടെയായിരുന്നു. യാതൊരു പ്രതിഫലവും കൂടാതെ നമ്മുക്ക് ലഭിക്കുന്ന ഈ വിളമ്പരത്തിന് നാം അല്ലാഹുവിന്റെ മുന്നില്‍ നന്ദികാണിക്കേണ്ടതുണ്ട്. നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ചുനോക്കുമ്പോള്‍ നാം അത്യാധ്വോനം ചെയ്താലും 20 വര്‍ഷം കൊണ്ട് സാധിക്കാത്തത്ര പ്രശസ്തി നമ്മുക്ക് ഇപ്രകാരം ലഭിക്കുന്നു. എവിടെയൊക്കെ തെറ്റായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ നല്ല നിലക്ക് നമ്മെ പരിചയപ്പെടുത്തുക എന്ന ജോലിമാത്രമാണ് നമ്മുക്ക് നിര്‍വഹിക്കാനുള്ളത്. കള്ള പ്രചാരണവേലകളുടെ യാഥാര്‍ത്യം മനസ്സിലാകുന്ന ജനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടരാകും. ആ പ്രചാര വേലക്കാരുടെ കള്ളത്തരത്തിനും സത്യവിരോധത്തിനുമുള്ള തെളിവ് സ്വന്തം അനുഭവത്തില്‍നിന്ന് അവര്‍ക്ക് ലഭിക്കുമ്പോള്‍ അത്തരക്കാരെ സംബന്ധിച്ച മതിപ്പ് അവരുടെ ഹൃദയത്തില്‍നിന്ന് നിശ്ശേഷം നിങ്ങിപ്പോവുകയും ചെയ്യുന്നതാണ്. പിശാച് അവര്‍ക്ക് നല്‍കുന്ന ആയുധം താല്‍കാലികമായി അങ്ങെ അറ്റം ഫലപ്രദമെന്നു തെളിയുമെങ്കിലും അവസാനം അതുപയോഗിക്കുന്നവരുടെ കണ്ഠത്തെത്തന്നെ അത് ഛേദിച്ചുകളയുന്നതാണ്.’
Part-5
ഇതാണ് ഈ നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ ഒരു സാത്വികന്റെ വാക്കുകള്‍. ഇദ്ദേഹത്തെയാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മൊത്തക്കച്ചവടക്കാനായി വിശേഷിപ്പിക്കപ്പെടുന്നത് എന്നത് എന്ത്മാത്രം നിന്ദ്യാവഹമല്ല. പ്രവര്‍ത്തരെ അഭിമുഖീരിച്ച് അദ്ദേഹം ചെയ്ത 3 പ്രസംഗങ്ങളുടെ സമാഹാരമായ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ എന്ന ഗ്രന്ഥത്തെ അവലംബിച്ചാണിത് തയ്യാറാക്കിയത്. വായനയുടെ സൗകര്യത്തിന് അല്‍പം സംക്ഷിപ്തമാക്കിയിട്ടുണ്ട് എന്ന് മാത്രം.
ഇത് വായിച്ചപ്പോൾ അബുൽ അഅലാ മൗദൂദിയുടെ ജീവിതത്തെ കുറിച്ച് കൂടുതൽ വായിക്കണം പഠിക്കണം എന്ന് തോന്നുന്നു…
Muhammed Shihad വായിച്ചപ്പോൾ മൗദൂദിയൊട് അസൂയ തോന്നുന്നു, മോശക്കരനാണെന്ന് പറയാൻ ശത്രുക്കൾ പോലും യഥാർഥത്തിൽ പുകയുത്തുകയാണല്ലോ ചെയ്യുന്നത്.
മനസ്സിരുത്തി വായിച്ചാൽ ഒരു ശരാശരി മലയാളി അമ്പരന്നു പോവാൻ മാത്രം അതിലുണ്ട്.
Zuhair Ali വളരെ നല്ല ലേഖനം. മൗദൂദി സാഹിബിനെ ഇത്ര നന്നായി പരിചയപ്പടുത്തിയ ലേഖനം അടുത്ത് വായിച്ചിട്ടില്ല. കേവലം ശൂന്യതയിൽ നിന്നായിരുന്നില്ല മൗദൂദി ഭൗതിക ദർശനങ്ങളെ കൈകാര്യം ചെയത് ഇസ്ലാമിക് ഐഡിയോളജിയെ ആധുനിക ലോകത്തിന് സമർപ്പിച്ചത് എന്ന് ലേഖനത്തിലൂടെ വ്യക്തം..!
“ഞാൻ ഈ ലോകത്തോട് വിട പറഞ്പോയാലും ഏവരും പറഞെക്കും ഞാൻ അദേഹത്തെ അരിയുമെന്ന്. പക്ഷെ സത്യമോ അത്ഭുതം തന്നെ, ഈ സഞ്ചാരി ആരെന്നും അയാൾ വന്നോതിയതെന്ത്ന്നും ആരറിയാൻ”. കവി ഇഖ് ബാലിന്റെ വരികൾ ഓർമ വരുന്നു!
മൌദൂധികളുടെ കപട മുഖം കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്ന ലേഖനം
IPH-മലയാളത്തിലേക്ക് വിവർത്തനം ചെയ്ത–മൗദൂദിയുടെ-പുസ്തകങ്ങള്‍-വികൃതമായ തർജ്ജമയാകുന്നു—————————————————————————————————-
(1)ഇന്ത്യയെ ദാറുല്‍ ഹര്‍ബ്( യുദ്ധ ഭൂമി) ആയി കണക്കാക്കാന്‍മൌദൂദിയുടെ ഒറിജിനല്‍ പുസ്തകങ്ങളില്‍ പറയുന്നുണ്ട് ,മോഡി അത് എടുത്തു ഉദ്ധരിക്കുക മാത്രം ആണ് ചെയ്തത് . സന്ഘി മങ്കി തുടങ്ങി സര്‍വ്വ ഫാസിസ്റ്റിനും അടിക്കാന്‍ ഉള്ള വടി മൌദൂദി പണ്ടേ തയാര്‍ ആക്കി വച്ചു അത് വച്ചു അവരിപ്പോള്‍ മുതല്‍ എടുക്കുന്നു , .ഏതു ഫാസിസ്റ്റ് ഐഡിയോളജിയെക്കാളും ഫാസിസം സ്പുരിക്കുന നയങ്ങള്‍ മൌദൂദി എഴുതി വച്ച കിതാബുകളില്‍ വേണ്ടുവോളം ഉണ്ട്
————————–(2)
(അബുല്‍അഅ്ലാ മൗദൂദി–ഒറിജിനല്‍ പുസ്തക-പര്‍ദ്ദ,)””ജനങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ശബ്ദിക്കാനും പാടില്ല. സംസാരിക്കേണ്ട അത്യാവശ്യഘട്ടം വരുന്പോള്‍ മൃദുവായ ശബ്ദത്തില്‍ സംസാരിക്കരുത്”.–വീട്ടില്‍ അടങ്ങിയൊതുങ്ങി നില്‍ക്കേണ്ടവളായതു കൊണ്ടും കുടുംബ ജീവിതത്തിന്‍റെ മാന്യത നിറവേറ്റേണ്ടവളായതുകൊണ്ടും പുറമെയുള്ള ഉത്തരവാദിത്വങ്ങളില്‍നിന്ന് സ്ത്രീകളെ ഒഴുവാക്കിയിരിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തു പോവാനും നിങ്ങള്‍ക്കനുമതിയുണ്ട്. പക്ഷേ, പൂര്‍ണ സൂക്ഷ്മതയോടെ ആയിരിക്കണം. നോക്കുന്നവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒന്നും വസ്ത്രങ്ങളിലുണ്ടാവാന്‍ പാടില്ല. സൗന്ദര്യ പ്രദര്‍ശന ചിന്തയുണ്ടാകാനും പാടില്ല. ചെറിയ തോതില്‍ പോലും ആ ചിന്തയുണ്ടെങ്കില്‍ നടന്നു നടന്നു ചിലപ്പോള്‍ മുഖവും മറ്റു ഭാഗങ്ങളും വെളിവാകും. കാണുന്നവരെയാകര്‍ഷിക്കുന്ന യാതൊരു ചേഷ്ടകളും നടത്തത്തിലുണ്ടാകരുത്. കിലുക്കമുള്ള ആഭരണങ്ങളണിഞ്ഞു പുറത്തിറങ്ങരുത്. (പര്‍ദ്ദ, അബുല്‍അഅ്ലാ മൗദൂദി)
Media one model islam is danger