കേരളത്തിലെ മുസ്ലിംകള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി നേടിയത് എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ കാലത്താണ് എന്നാണ് വഹാബികളും ഹൈദരലി ശിഹാബ് തങ്ങള്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവരും അനുശോചന സന്ദേശങ്ങളില്‍ പറഞ്ഞത്. അനുശോചിക്കുന്പോള്‍ പറയേണ്ട വാചാടോപം എന്നതില്‍ കവിഞ്ഞ് ചരിത്രപരമായ എന്തെങ്കിലും പിന്‍ബലം ഈ പ്രസ്താവനക്കുണ്ടോ? മൗലവിയുടെ/മൗലവിമാരുടെ കാലത്ത് സമുദായം നേടിയെന്നു പറയുന്ന ആ വലിയ പുരോഗതിയുടെ നേരടയാളം അബ്ദുല്‍ഖാദിര്‍ മൗലവി വിടവാങ്ങിയ അതേ ദിവസം ജീവിതം അവസാനിപ്പിച്ച ഊര്‍ങ്ങാട്ടിരി വടക്കുംമുറി കീടക്കല്ലന്‍ ഉസ്മാന്‍ അസ്മാബി ദന്പതികളുടെ മകള്‍ നിസ്ലയുടെ ജീവിതത്തില്‍ നിന്നു വായിച്ചെടുക്കാം. എ പി അബ്ദുല്‍ഖാദിര്‍ മൗലവി നേതൃത്വം നല്‍കുന്ന മൗലവി വിഭാഗം വഹാബികള്‍ നടത്തുന്ന സ്കൂളാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയര്‍സെക്കന്‍ഡറി. പത്താം ക്ലാസ്സില്‍ നൂറ് ശതമാനം വിജയത്തിനായി നിസ്ലയടക്കം എണ്‍പതിലധികം കുട്ടികളെയാണ് മാനേജ്മെന്‍റ് ഇടപെട്ട് ഈ വര്‍ഷം ഒന്പതാം ക്ലാസില്‍ തോല്‍പ്പിച്ചത്. അതില്‍ വേദനിച്ചായിരുന്നു നിസ്ല ജീവനൊടുക്കിയത്. പാവപ്പെട്ട കുടുംബത്തില്‍ നിന്നു വന്ന നിസ്ലയെപ്പോലുള്ള കുട്ടികളെ തോല്‍പ്പിച്ചു വേണമായിരുന്നു സുല്ലമുസ്സലാമുകാര്‍ക്കു സമുദായ പുരോഗതി ആഘോഷിക്കാന്‍. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിതുകളെ തോല്‍പിക്കുകയും അവരെക്കൊണ്ടു ആത്മഹത്യ ചെയ്യിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ അധ്യാപകരെക്കുറിച്ചു കേട്ടിട്ടുണ്ട്. ദളിതുകള്‍ക്ക് പഠിക്കാന്‍ കഴിവില്ലെന്നും സംവരണത്തിലൂടെ കയറിപ്പറ്റിയ അവര്‍ സ്ഥാപനത്തിന്‍റെ മെറിറ്റിന് ഒരു ഭാരമാണ് എന്നുമാണ് അത്തരം സവര്‍ണ അധ്യാപകരുടെ നിലപാട്. അതിന്‍റെ മുസ്ലിം സമുദായത്തിലെ പതിപ്പാണ് വഹാബികളുടെ സുല്ലമുസ്സലാമില്‍ നടന്നത്. വഹാബി നവോഥാനത്തിന്‍റെ ആന്തരിക സ്വഭാവത്തില്‍ നിന്നുണ്ടാകുന്നതാണ് ഇത്തരം നിലപാടുകള്‍. മൗലവിമാര്‍ സമുദായത്തിന് നല്കി എന്ന് പറയുന്ന വലിയ പുരോഗതിയെ വായിക്കേണ്ടത് നിസ്ലമാരുടെ ജീവിതത്തില്‍ കൂടിയാണ്. ചരിത്രത്തെയും ചരിത്ര സ്മാരകങ്ങളെയും പാരന്പര്യത്തെയും പാരന്പര്യ പണ്ഡിതന്മാരെയും തുടങ്ങി ഇസ്ലാമിന്‍റെ അന്തഃസത്തയെ തന്നെ കൊന്നുകൊണ്ടാണല്ലോ വഹാബികള്‍ എപ്പോഴും വലിയ പുരോഗതികള്‍ കൈവരിച്ചത്. ആ കൊലപാതക പരന്പരയിലെ ഒടുവിലത്തെ ഇരയാണ് വടക്കുംമുറി കീടക്കല്ലന്‍ ഉസ്മാന്‍അസ്മാബി ദന്പതികളുടെ മകള്‍ നിസ്ല.
പി എം ശംസുദ്ദീന്‍
better