By vistarbpo on May 19, 2014
Articles, Issue, Issue 1088, കരിയര്‍ ക്യൂസ്
സാധാരണ ഗതിയില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് സ്കീമുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്ലസ് വണ്ണിന് ചേരാം. സയന്‍സ് , കൊമേഴ്സ്, ഹ്യുമാനിറ്റീസ്. പക്ഷേ ഏതില്‍ ചേരും? ഏതാ നല്ലത്? ഇത്തരം ചിന്തകള്‍ ശരിയല്ല. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട് . കാരണം, ഇന്ത്യയിലെ അറിയപ്പെട്ട ചിന്തകരും പ്രഭാഷകരും എഴുത്തുകാരും രാഷ്ട്രീയക്കാരും ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ളവരാണ്. അതേ സമയം അറിയപ്പെട്ട കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ സയന്‍സ് ഫീല്‍ഡില്‍ നിന്നുളളവരാണ് . ആഗോളതലത്തില്‍ […]
By vistarbpo on May 19, 2014
Articles, Issue, Issue 1088, വീടകം
അറിയാമല്ലോ, നബി (സ) നരകത്തില്‍ ഏറെ കണ്ടത് സ്ത്രീകളെയാണ്. അക്കാര്യം പരാമര്‍ശിച്ചു കൊണ്ട് അവിടുന്ന്, കാരക്കച്ചീന്ത് മാത്രമേ കൈയിലുള്ളുവെങ്കില്‍ അതു ധര്‍മ്മം ചെയ്തെങ്കിലും നരകമോചനത്തിനു ശ്രമിക്കാനും പറഞ്ഞു. എന്തേ നരകത്തില്‍ കൂടുതലാവാന്‍ മാത്രം പെണ്ണിങ്ങനെ പാപിയാകാന്‍? അതിനു കാരണവും തിരുമേനി മൊഴിഞ്ഞിട്ടുണ്ട്. അതിലൊന്ന് ഭര്‍തൃനിഷേധം. അഥവാ കണവന് എത്ര കാരുണ്യത്തോടെ പെരുമാറിയാലും പലപ്പോഴും പെണ്‍കണ്ണ് അതു കാണില്ല. എന്തൊക്കെ, എത്രയൊക്കെ നന്മ അവന് ചെയ്തു കൊടുത്താലും ഇഷ്ടപ്പെടാത്ത ഒന്നുണ്ടായാല്‍ മതി, കണ്ണടച്ചു പറയും, ഇതുവരെയും ഒരു നന്മയും […]
By vistarbpo on May 19, 2014
Articles, Issue, Issue 1088, തളിരിലകള്‍
രണ്ട് മുന്‍പല്ലുകളുടെ അടയാളം ആ തളിരിളം കൈത്തണ്ടയില്‍ കുഴിഞ്ഞുകിടക്കുന്നു. ചോര ഉറഞ്ഞു പൊട്ടുന്നു. കൈത്തണ്ട അമര്‍ത്തിപ്പൊത്തി, എന്റെ മോള് കരഞ്ഞു കൊണ്ട് ഓടി വന്ന് എന്റെ നെഞ്ചിലൊട്ടി നിന്നു. ഈ രണ്ടര വയസ്സിനിടക്ക് അവള് ഇത്രക്ക് സങ്കടപ്പെട്ട് കരയുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എന്റെ കരള്‍ നുറുങ്ങിപ്പോയി, വിങ്ങിപ്പൊട്ടിയുള്ള ആ കരച്ചിലു കണ്ടിട്ട്. ഇന്നലെ ചെറിയ മോന്റെ കണ്ണില്‍ പേന കൊണ്ടുള്ള കുത്തേല്‍ക്കേണ്ടതായിരുന്നു. അല്ലാഹുവിന്റെ കാവലൊന്നുകൊണ്ട് മാത്രം ഒരു മൈക്രോ പോയിന്റ് വ്യത്യാസത്തിന് രക്ഷപ്പെട്ടു. ഭാര്യ, മൂന്നാലു ദിവസമായി […]
By vistarbpo on May 19, 2014
Article, Articles, Issue, Issue 1088
അനേകം നേതാക്കളെയും നേതാവാകാന്‍ ത്രസിച്ചു നില്‍ക്കുന്നവരെയും കൊണ്ട് സന്പന്നമാണ് നമ്മുടെ രാജ്യം. ഇവരില്‍ നേതൃഗുണം കൊണ്ടനുഗൃഹീതരായവരുണ്ട്. കാലങ്ങളായി ഒരു ഗുണവും പിടിക്കാത്ത നേതാക്കളുമുണ്ട്. ഏത് വിധേനയും നേതൃത്വത്തിലേക്ക് അള്ളിപ്പിടിച്ചു കയറുക, എത്തിക്കഴിഞ്ഞാല്‍ മറ്റെല്ലാം മറന്ന്, സ്തുതിപാഠകരും റാന്മൂളികളും ഒരുക്കുന്ന സുഖശീതളിമയില്‍ ലയിച്ചു കാലം വാഴുക എന്നതാണ് ഏറെ നേതാക്കളുടെയും മുഖ്യവ്യായാമം. സത്യത്തില്‍ ആരാണ് ഒരു യഥാര്‍ത്ഥ നേതാവ്? പാണ്ഡിത്യം ഒരാളെ നേതാവാക്കുമോ? സാമൂഹിക പദവിയും സ്ഥാപനങ്ങളുടെ ആധിക്യവും നേതാവാകാനുള്ള യോഗ്യതയാണോ? രാഷ്ട്രീയ കുശലതയോ ജനസമ്മതിയോ നേതാവിനു രൂപം […]
By vistarbpo on May 17, 2014
Articles, Issue, Issue 1088, ഫീച്ചര്‍
കേരളത്തിലെ മുസ്ലിംകള് വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി നേടിയത് എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ കാലത്താണ് എന്നാണ് വഹാബികളും ഹൈദരലി ശിഹാബ് തങ്ങള്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവരും അനുശോചന സന്ദേശങ്ങളില്‍ പറഞ്ഞത്. അനുശോചിക്കുന്പോള് പറയേണ്ട വാചാടോപം എന്നതില്‍ കവിഞ്ഞ് ചരിത്രപരമായ എന്തെങ്കിലും പിന്‍ബലം ഈ പ്രസ്താവനക്കുണ്ടോ? മൗലവിയുടെ/മൗലവിമാരുടെ കാലത്ത് സമുദായം നേടിയെന്നു പറയുന്ന ആ വലിയ പുരോഗതിയുടെ നേരടയാളം അബ്ദുല്‍ഖാദിര്‍ മൗലവി വിടവാങ്ങിയ അതേ ദിവസം ജീവിതം അവസാനിപ്പിച്ച ഊര്‍ങ്ങാട്ടിരി വടക്കുംമുറി കീടക്കല്ലന്‍ ഉസ്മാന് […]