ജി.എസ്.ടി. തുറക്കുന്ന തൊഴിലവസരങ്ങള്‍

ജി.എസ്.ടി. തുറക്കുന്ന തൊഴിലവസരങ്ങള്‍

രാജ്യം മുഴുവന്‍ ഒരൊറ്റ നികുതിക്കുടക്കീഴിലേക്ക് കൊണ്ടുവരുന്ന ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജി.എസ്.ടി.) കേന്ദ്രസര്‍ക്കാര്‍ ജൂലായ് ഒന്ന് മുതല്‍ നടപ്പാക്കിയല്ലോ. ആഴ്ചകള്‍ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും തുടരുകയാണ്. ഇതിനിടയിലും ജി.എസ്.ടി. കൊണ്ടുവരുന്ന അവസരങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ് രാജ്യത്തെ തൊഴില്‍ മേഖല. നികുതി സംവിധാനം ആകെ ഉടച്ചുവാര്‍ക്കുന്ന ജി.എസ്.ടി. പുതിയ തൊഴില്‍ സാധ്യതകളും തുറന്നിടുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ജി.എസ്.ടി. എന്ന പുതിയ സമ്പ്രദായത്തെക്കുറിച്ച് നികുതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കുമൊന്നും കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ജി.എസ്.ടി. പഠിച്ചെടുക്കാനായി പലരും പരക്കംപാച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കണ്ടറിഞ്ഞ് പല സര്‍വകലശാലകളും ജി.എസ്.ടിയെ ബി.കോം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലഖ്‌നൗ, പുനെ സര്‍വകലാശാലകളാണ് ഈ വഴിയില്‍ ബഹുദൂരം മുന്നോട്ടു നീങ്ങിയിട്ടുളളത്. ആറുമാസത്തെ ജി.എസ്.ടി. സര്‍ട്ടിഫികറ്റ് കോഴ്‌സ് ഉടന്‍ ആരംഭിക്കുമെന്ന് ലഖ്‌നൗ യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഓഗസ്റ്റ് ആറ് മുതല്‍ പുതിയ കോഴ്‌സിനുളള അപേക്ഷാ ഫോറം വിതരണം ചെയ്തു തുടങ്ങും. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ കോഴ്‌സ് തുടങ്ങും.

ജി.എസ്.ടി. കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ബി.കോം, എം.കോം കോഴ്‌സ് സിലബസ് പരിഷ്‌കരിക്കുമെന്ന് പുനെ യൂണിവേഴ്‌സിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.കോം അവസാന സെമസ്റ്ററുകളില്‍ ജി.എസ്.ടി. കൂടി ഉള്‍പ്പെടുത്താനാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ തീരുമാനം.

പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ കോഴ്‌സ്
കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ കീഴില്‍ പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനമാണ് നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.പി.ടി.ഐ.). ഊര്‍ജമേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുളള മികവുറ്റ പ്രൊഫഷനലുകളെ സൃഷ്ടിക്കുകയെന്നതാണ് എന്‍.പി.ടി.ഐയുടെ ലക്ഷ്യം.
എന്‍.പി.ടി.ഐ. നടത്തുന്ന തെര്‍മല്‍ പവര്‍ പ്ലാന്റ് എന്‍ജിനിയറിങ് പോസ്റ്റ് ഡിപ്ലോമ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് ട്രേഡുകളില്‍ എന്‍ജിനിയറിങ് ഡിപ്ലോമ പാസായവര്‍ക്ക് അപേക്ഷിക്കാം. ബി.ടെക്കുകാര്‍ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല എന്നതാണ് ഈ കോഴ്‌സിന്റെ ആകര്‍ഷണം. ആകെ 72 സീറ്റുകളാണുള്ളത്. എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്‌സിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒന്നര ലക്ഷം രൂപയ്ക്കടുത്താകും കോഴ്‌സ് ഫീസ്. അപേക്ഷാഫീസ്: 575 രൂപ. ഓഗസ്റ്റ് 21ന് കോഴ്‌സ് ആരംഭിക്കും. കോഴ്‌സിന്റെ വിശദാംശങ്ങള്‍ക്കും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കുമായി www.nptidurgapur.com എന്ന വെബ്‌സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 24.

നാഷനല്‍ ലോ സ്‌കൂളില്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം 2017-18 അധ്യയനവര്‍ഷത്തിലേക്കുള്ള വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം ദൈര്‍ഘ്യമുളള മാസ്റ്റര്‍ ഓഫ് ബിസിനസ് ലോ (എം.ബി.എല്‍.) പ്രോഗ്രാമിലേക്കും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളായ ഹ്യുമന്‍ റൈറ്റ്‌സ് ലോ (പി.ജി.ഡി.എച്ച്.ആര്‍.എല്‍.), മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ് (പി.ജി.ഡി.എം.എല്‍.ഇ.), എന്‍വയോണ്‍മെന്റല്‍ ലോ (പി.ജി.ഡി.ഇ.എല്‍.), ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ലോ (പി.ജി.ഡി.ഐ.പി.ആര്‍.എല്‍.), ചൈല്‍ഡ് റൈറ്റ്‌സ് ലോ (പി.ജി.ഡി.സി.ആര്‍.എല്‍.), കണ്‍സ്യൂമര്‍ ലോ ആന്‍ഡ് പ്രാക്ടീസ് (പി.ജി.ഡി.സി.എല്‍.പി.), സൈബര്‍ ലോ ആന്‍ഡ് സൈബര്‍ ഫോറന്‍സിക്‌സ് (പി.ജി.ഡി.സി.എല്‍.സി.എഫ്.) എന്നീ കോഴ്‌സുകളിലേക്കുമാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, പൂനെ നഗരങ്ങളില്‍ വച്ചുനടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ംംം.റലറ.ിശ.െമര.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭ്യമാണ്. ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനും അവസരമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 31.

കാര്‍ഷിക സര്‍വകലാശാലയില്‍ പി.ജി., പി.എച്ച്.ഡി. പ്രോഗ്രാമുകള്‍
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഹോം സയന്‍സ്, അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ് എന്നിവയിലാണു ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍.
അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഹോം സയന്‍സ്, റൂറല്‍ മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് എന്നിവയിലാണു പി.എച്ച്.ഡി. പ്രോഗ്രാമുകള്‍. പി.ജി. പ്രോഗ്രാമുകള്‍ക്ക് 1000 രൂപ (പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 500 രൂപ)യും പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് 1500 രൂപ (പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 750 രൂപ) യുമാണ് അപേക്ഷാ ഫീസ്.
എം.എസ് സി. അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഗ്രാമുകള്‍ക്കു ബന്ധപ്പെട്ട വിഷയത്തില്‍ ഏഴ് ഗ്രേഡ് പോയിന്റോടെ ബിരുദമാണു യോഗ്യത. ഹോം സയന്‍സ്, ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് ഹോം സയന്‍സ് എം.എസ്‌സിക്ക് അപേക്ഷിക്കാം.

ഏഴ് ഗ്രേഡ് പോയിന്റോടെ അഗ്രിക്കള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അഗ്രി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിനും കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങില്‍ ഏഴ് ഗ്രേഡ് പോയിന്റോടെ ബിരുദം നേടിയവര്‍ക്ക് കോ-ഓപ്പറേഷന്‍ ബാങ്കിങ് കോഴ്‌സിനും അപേക്ഷിക്കാം.
ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, വെറ്ററിനറി കോഴ്‌സുകളില്‍ ഏഴ് ഗ്രേഡ് പോയിന്റോടെ ബിരുദമാണ് എം.എസ്‌സി. ഫോറസ്ട്രിക്കുള്ള യോഗ്യത. അഗ്രിക്കള്‍ച്ചര്‍ അല്ലങ്കില്‍ ഫുഡ് എന്‍ജിനിയറിങില്‍ ബിരുദം നേടിയവര്‍ക്ക് എംടെക് കോഴ്‌സിനും അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യത. ഓഗസ്റ്റ് 24ന് നടത്തുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എംഎസ്‌സി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍.
വിശദവിവരങ്ങള്‍ക്ക് ംംം.മറാശശൈീിസെമൗ.ശി എന്ന വെബ്‌സൈറ്റ് കാണുക. ഓണ്‍ലൈനായി ഓഗസ്റ്റ് ഒന്നിനകം അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് ഓഗസ്റ്റ് എട്ടിനകം സര്‍വകലാശാലാ ആസ്ഥാനത്തു ലഭിക്കണം.

ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം
ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈസ്റ്റ് ഡല്‍ഹി കാമ്പസില്‍ നടത്തുന്ന ബി.ബി.എ., ബി.എ. (ഓണേഴ്‌സ്) ഇക്കണോമിക്‌സ്, എം.ബി.എ. കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
പ്ലസ്ടു 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. ഇക്കണോമിക്‌സിന് അപേക്ഷിക്കുന്നവര്‍ മാത്തമാറ്റിക്‌സ് പഠിക്കണം. പ്രായം സെപ്റ്റംബര്‍ ഒന്നിന് 17നും 25നും മധ്യേ. 65000 രൂപയാണ് ആദ്യ വര്‍ഷത്തെ ഫീസ്.
50 % മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് എംബിഎ കോഴ്‌സിന് അപേക്ഷിക്കാം. 1, 26,000 രൂപയാണ് ആദ്യ വര്‍ഷത്തെ ഫീസ്.

ഫോണ്‍: 01127296203. വെബ്‌സൈറ്റ്:www.dtuadmission.nic.in ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 27.
റസല്‍

You must be logged in to post a comment Login