ആ സമാഗമം ചരിത്രപരമാകുന്നതിന് കാരണങ്ങളുണ്ട്
നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തുവരുന്ന ഔദ്യോഗിക വാര്‍ത്താ കുറിപ്പുകളില്‍ പൊതുവേ കേള്‍ക്കുന്ന ചില പദപ്രയോഗങ്ങള്‍ ഉണ്ട്. ചരിത്രപരം, ഊഷ്മളം, നിര്‍ണായകം, ക്രിയാത്മകം, പുതിയ അധ്യായം തുടങ്ങിയ പദാവലികള്‍ കൊണ്ട് ഏത് ഏകപക്ഷീയമായ കൂടിക്കാഴ്ചയെയും അത്യന്തം സന്തുലിതവും സൃഷ്ടിപരവുമായി അവതരിപ്പിക്കാന്‍ സാധിക്കും. അതത് രാജ്യങ്ങളിലെ ആഭ്യന്തര ആവശ്യത്തിനാണ് ഇത്തരം പ്രയോഗങ്ങള്‍ പൊതുവേ ഉപയോഗിക്കാറുള്ളത്. നേതാവ് സ്വന്തം നാട്ടിലെ അനവധിയായ പ്രതിസന്ധികളെ മുഴുവന്‍ പിന്നിലാക്കിയാണ് വിദേശത്തേക്ക് വിമാനം കയറുന്നതെങ്കില്‍ ഇത്തരം അപദാന നിര്മിതികളില് ഏര്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലിയേറും. പലപ്പോഴും […]