അബൂബക്കര്‍ പി പാറ
വില്‍ക്കുമോ
വില്‍പനക്കാരേ
വിലതരാമൊരു
സാന്നിദ്ധ്യം?
വീതിക്കുമോ
സുമനസ്സുകളേ
വീണുകിട്ടിയ
സാമീപ്യം?
സാന്ത്വനമാണ്
സാമീപ്യം
സായൂജ്യമാണ്
സാന്നിദ്ധ്യം.
***
കരഞ്ഞുണര്‍ന്ന
കുഞ്ഞിനു മാതാവിന്റെ
കരസ്പര്‍ശം.
കത്തിയമര്‍ന്ന
സൂര്യനു
കടലമ്മയുടെ
കുളിര്‍സ്പര്‍ശം.
മനം കറുത്ത
മാനവനു
മേനികറുത്ത
കഅ്ബാലയം.
***
കനലെരിയുമീ
മനസ്സിന്റെ
കരിഞ്ഞുണങ്ങിയ
കിനാക്കളിലൊരു
ചിറകു തുന്നുമോ…?
തുഴതെറിച്ചു
ദിശതെറ്റിയുഴലുമീ
ചെറുതോണിയിലൊരു
തുഴയെറിയുമോ…?
You must be logged in to post a comment Login