‘In any country, the faith and confidence of minorities in the functioning of the State in an impartial manner is an acid test of being a Just State’ 2006 നവംബര്‍ 17ന് ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ മന്മോഹന് സിങ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ സുപ്രധാനമായ ഓര്‍മപ്പെടുത്തലാണിത്. ഒരു രാജ്യം നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസവും ഉത്തമബോധ്യവും ഉണ്ടാവുന്നതാണ് നീതീപൂര്‍വകമായ ഒരു ഭരണകൂടത്തിന്റെ ആസിഡ് പരീക്ഷണം. വിവേചനപരമായാണ് രാജ്യം പെരുമാറുന്നതെന്ന തോന്നല്‍ പ്രശ്നങ്ങളുടെ തുടക്കവും മുഖ്യകാരണവുമായിരിക്കും. മുസ്ലിംകളുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സച്ചാറിന്റെ നേതൃത്വത്തില്‍ ഉന്നത തല സമിതി 2005ല്‍ നിയമിക്കപ്പെട്ടപ്പോള്‍ ആരുമത് അത്ര കാര്യമാക്കിയിരുന്നില്ല. സയ്യിദ് ഹാമിദ്, ഡോ. ടി.കെ ഉമ്മന്‍, എം.എ ബാസിത്, ഡോ. രാകേശ് ബസന്ത്, ഡോ. അക്തര്‍ മജീദ്, ഡോ. അബൂസാലിഹ് ശരീഫ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. മുന്‍കാലങ്ങളില്‍ നിയമിക്കപ്പെട്ട കമ്മീഷനുകളുടെയും ‘ഉന്നതതല’ സമിതികളുടെയും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അലമാരകളില്‍ കെട്ടിക്കിടന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ മുസ്ലിംകളെ ആശ്വസിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ മറ്റൊരു അനുഷ്ഠാനമായേ ഈ കമ്മീഷനെ പലരും കണ്ടിരുന്നുള്ളൂ. എന്നാല്‍, ജസ്റ്റിസ് സച്ചാര്‍ എന്ന മനുഷ്യസ്നേഹി എല്ലാ മുന്‍വിധികളെയും തകിടം മറിച്ചുകൊണ്ട് അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെ വിഷയത്തെ സമീപിച്ചു. അതോടെ സ്വതന്ത്രഇന്ത്യ കണ്ട ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടായി അതുമാറി. അത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കാന്‍ ഇറങ്ങിയപ്പോള്‍ സച്ചാറും സംഘവും നേരിടേണ്ടിവന്ന പ്രയാസങ്ങളെ കുറിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് അദ്ദേഹത്തിന്റെ വിയോഗാനന്തരം പലരും അനുസ്മരിക്കുകയുണ്ടായി. മുസ്ലിംകളുടെ പ്രാതിനിധ്യത്തെ കുറിച്ച് പഠിക്കാന്‍ വിവിധ വകുപ്പുമേധാവികളെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിനു നിന്ദാവാക്കുകള്‍ കേള്‍ക്കേണ്ടിവന്നു. സൈനികമേധാവികള്‍ ഒരുവിവരവും നല്കാന് തയാറായില്ല; മതം തിരിച്ചുള്ള കണക്ക് തങ്ങള്‍ സൂക്ഷിക്കുന്നില്ല എന്ന ഒഴികഴിവ് പറഞ്ഞ് മടക്കി. ഒരു മുഖ്യമന്ത്രി പൊതുചടങ്ങില്‍വെച്ച് ജസ്റ്റിസ് സച്ചാറിനെ പരിഹസിക്കാന്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹം പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. ഒടുവില്‍ സച്ചാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ രാഷ്ട്രീയഭരണനേതൃത്വത്തിനു ഇരിക്കപ്പൊറുതിയില്ലാതായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം, ജനാധിപത്യം അതിന്റെ എല്ലാ സാധ്യതകളെയും മുന്‍നിര്‍ത്തി രാജ്യം ഭരിച്ചിട്ടും 15ശതമാനത്തോളം വരുന്ന, ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തോട് ചെയ്ത അനീതിയുടെയും ക്രൂരതയുടെയും കണക്ക് ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനായില്ല. അരനൂറ്റാണ്ടിലേറെ രാജ്യത്തിന്റെ കടിഞ്ഞാന്‍ കൈയാളിയ കോണ്‍ഗ്രസായിരുന്നു മുഖ്യപ്രതിസ്ഥാനത്ത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ മുസ്ലിംകളുടെ അവസ്ഥ ദളിത് വിഭാഗത്തെക്കാള്‍ മോശമാണെന്ന കണ്ടെത്തല്‍ അവിശ്വസനീയമായി പലര്‍ക്കും അനുഭവപ്പെട്ടു. ഗ്രാമീണതലങ്ങളില്‍ മുസ്ലിം വിഭാഗത്തിന്റെ ദാരിദ്ര്യനിരക്ക് 38ശതമാനമാണത്രെ. 614വയസ്സ് ്രപായത്തിലുള്ള 25ശതമാനം മുസ്ലിം കുട്ടികള്‍ ഒന്നുകില്‍ സ്കൂളില്‍ പോകുന്നില്ല, അല്ലെങ്കില്‍ വഴിക്കുവെച്ച് പഠനം നിര്‍ത്തുന്നു. രാജ്യത്തെ ്രപമുഖ കോളേജുകളില്‍ അണ്ടര്‍ ്രഗാജ്വേറ്റ് തലത്തില്‍ 25ല്‍ ഒന്നും പോസ്റ്റ് ്രഗാജ്വേറ്റ് തലത്തില്‍ 50ല്‍ ഒന്നും മാ്രതമേ മുസ്ലിം വിദ്യാര്‍ഥികളുള്ളൂ. ഐ.എ.എസ് തലത്തില്‍ മൂന്നുശതമാനം മാ്രതമാണത്രെ മുസ്ലിം ്രപാതിനിധ്യം. ഐ.എഫ്.എസ് തലത്തില്‍ 1.8ശതമാനവും ഐ.പി.എസ് തലത്തില്‍ നാല് ശതമാനവും. ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയില്‍ 4.5ശതമാനം മുസ്ലിംകളാണുള്ളത്; അതില്‍ 97.5ശതമാനവും ഏറ്റവും താഴേതട്ടിലെ ജോലികളില്‍. എല്ലാ രംഗങ്ങളിലും പട്ടികജാതിപട്ടിക വര്‍ഗത്തിന്റെ അവസ്ഥയെക്കാള്‍ പരിതാപകരം. രാഷ്ട്രീയ മേഖലയിലെ പ്രാതിനിധ്യക്കമ്മിയാണ് നയരൂപവത്കരണ വേദികളില്‍നിന്ന് അവരെ അകറ്റിനിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തി.
അനന്തരം സംഭവിച്ചത്
ന്യൂനപക്ഷ വിഭാഗത്തോടുള്ള ഭരണകൂടത്തിന്റെ ചിറ്റമ്മ നയം, അനീതിയിലും പക്ഷപാതത്തിലും അധിഷ്ഠിതമായ ഉദ്യോഗസ്ഥ സംവിധാനം, രാഷ്്രടീയപാര്ട്ടികളുടെ മുന്‍വിധിയും അവഗണനയും, ്രപതിജ്ഞാബദ്ധമായ സമുദായനേതൃത്വത്തിന്റെ അഭാവം തുടങ്ങി പിന്നോക്കാവസ്ഥക്ക് കുറെ കാരണങ്ങള്‍ സച്ചാര്‍ റിപ്പോര്‍ട്ട് നിരത്തുന്നുണ്ട്. ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ അവശതകള്‍ പരിഹരിക്കുന്നതിന് ‘തുല്യാവസര കമ്മീഷന്’ (Equal Opportunity Commission) സ്ഥാപിക്കണമെന്നതായിരുന്നു റിപ്പോര്‍ട്ടിലെ മുഖ്യശുപാര്‍ശ. വിദ്യാഭ്യാസം, ഭരണനിര്‍വഹണം, സ്വകാര്യ തൊഴില്‍മേഖല, ഭവനനിര്മാണരംഗം എന്നിവിടങ്ങളിലെല്ലാം ഈ വിഭാഗത്തിന് മതിയായ ്രപാതിനിധ്യം നല്‍കണമെന്നും നിര്‍ദേശിച്ചു. ഒന്നാം യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് മാനവവിഭവശേഷി മന്ത്രാലയം കൈകാര്യം ചെയ്ത കോണ്‍്രഗസ് നേതാവ് അര്ജുന് സിങ് ന്യുനപക്ഷങ്ങളുടെ പുനരുദ്ധാരണവിഷയത്തില് മറ്റു നേതാക്കളില്‍നിന്ന് വ്യത്യസ്തമായി താല്പര്യമുള്ള വ്യക്തിയായിരുന്നു. നിലവിലെ പതിതാവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ വല്ലതും ചെയ്തേ പറ്റൂ എന്ന് അദ്ദേഹത്തിന് വാശിയുണ്ടായിരുന്നു. വകുപ്പ് കൈകാര്യം ചെയ്തിരുന്ന 20042009 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ മുന്‍കൈയാല്‍ ന്യൂനപക്ഷവിദ്യാഭ്യാസ പുരോഗതിക്കായി ചില സു്രപധാന ചുവടുവെപ്പുകളുണ്ടായി. ന്യൂനപക്ഷവകുപ്പിന് ബജറ്റില്‍ 12ശതമാനം കൂടുതല്‍ നീക്കിവെച്ചു( 3511കോടി ) . ഒബിസി ക്വാട്ടയില്‍ 4.5 ശതമാനം മുസ്ലിംകള്ക്കായി സംവരണത്തിന് ്രശമമുണ്ടായെങ്കിലും കോടതി വിലങ്ങുതടിയായി നിന്നു. 2011ലെ യു.പി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഈ നീക്കം. ന്യൂനപക്ഷ സ്ഥാപനങ്ങളെ എസ്.സി, എസ്.ടി, ഒബിസി സംവരണത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് 105ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതാണ് ഏറ്റവും വലിയ ഔദാര്യമായി എണ്ണാറ്. വാസ്തവത്തില്‍ ടി.എം.എ പൈ കേസിന്റെ വിധിയുമായി ഇണങ്ങിപ്പോരുന്നതിന് വേണ്ടി നടത്തിയ അഭ്യാസമായിരുന്നു അത്. അതിന്റെ ഗുണഫലം ഇന്നനുഭവിക്കുന്നത് വിദ്യാഭ്യാസം കച്ചവടമാക്കിയ സമുദായത്തിെല കങ്കാണിമാരാണ്. ന്യൂനപക്ഷകമ്മീഷനു സ്റ്റാറ്റിയുട്ടറി പദവി നല്‍കണമെന്ന സച്ചാര്‍ ശിപാര്‍ശ 2014 വരെ ഭരിച്ചിട്ടും കോണ്‍്രഗസ് നേതൃത്വം കേട്ടില്ല. നാല് ന്യൂനപക്ഷ സര്‍വകലാശാലകള്‍ സ്ഥാപിച്ച് മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ഒരു കുതിച്ചുചാട്ടം സാധ്യമാക്കണമെന്ന നിര്‍ദേശവും ചെവിക്കൊണ്ടില്ല. വഖഫ് സ്വത്തുകളുടെ ഫല്രപദമായ പരിപാലനത്തിനും വിനിയോഗത്തിനും വേണ്ടി റിപ്പോര്‍ട്ടില്‍ ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നുവെങ്കിലും എടുത്തുകാട്ടാന്‍ പറ്റുന്ന ഒരു ചുവടുവെപ്പും ഉണ്ടായില്ല. സച്ചാര്‍ വിഷയത്തില്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ചിലതെങ്കിലും നടത്തിയത് പാലോളി കമ്മിറ്റിയുടെ ശിപാര്ശ്രപകാരം അന്നത്തെ വി.എസ് സര്‍ക്കാരായിരുന്നു. പക്ഷേ, െതാട്ടുകാണിക്കാന് പറ്റിയ നേട്ടങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.
ഉയര്‍ന്നുകേട്ട ‘പ്രീണന’ ശബ്ദം
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്ച്ചകളുെട ഏറ്റവും വലിയ ്രപത്യാഘാതം സംഘ്പരിവാര്‍ സംഘടനകള്‍ ഈ ദിശയില്‍ നടത്തിയ വര്‍ഗീയതയിലൂന്നിയ കു്രപചാരണങ്ങളാണ്. ‘മുസ്ലിം ്രപീണന’ത്തിന്റെ ഏറ്റവും വലിയ ഉദാഹാരണമായാണ് റിപ്പോര്‍ട്ടിലെ വസ്തുതകളെ ആര്.എസ്.എസും അവരുമായി ചായ്വുള്ള മാധ്യമങ്ങളും അവതരിപ്പിച്ചത്. വോട്ട്ബാങ്ക് രാഷ്്രടീയത്തിന്റെ ഭാഗമായി ന്യുനപക്ഷങ്ങളെ അടുപ്പിക്കാന്‍ വേണ്ടിയാണ് മുസ്ലിം പിന്നാക്കാവസ്ഥ എടുത്തുകാണിക്കുന്നതെന്നും മറ്റൊരു വിഭജനത്തിലേക്കുള്ള വഴി തുറന്നിടുകയാണെന്നുമൊക്കെ രാജ്യവ്യാപകമായി അവര്‍ പ്രചരിപ്പിച്ചു. റിപ്പോര്‍ട്ടിലെ വസ്തുതകളുടെ ആധികാരികതയെ കുറിച്ച് േചാദ്യം ചെയ്യാനോ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയുടെ യഥാര്‍ത്ഥ കാരണങ്ങളെ കുറിച്ച് ഗൗരവപൂര്‍ണമായ സംവാദത്തിലേര്‍പ്പെടാനോ ഇവര്‍ തയാറായില്ല. എന്നല്ല, 2014ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് , ഭൂരിപക്ഷസമുദായത്തിന്റെ മനസ്സില്‍ ആശങ്ക പടര്‍ത്തുന്ന വിധത്തിലുള്ള ്രപചാരണങ്ങളിലേര്പ്പെട്ടു. മുസ്ലിംകള്ക്ക് ഉദ്യോഗങ്ങള്‍ വാരിക്കോരി നല്‍കുകയാണെന്നും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്താന്‍ പോവുകയാണെന്നും നിഷ്പക്ഷമതികളെ തെറ്റിദ്ധരിപ്പിച്ചു. ഉത്തരേന്ത്യയില്‍ മധ്യവര്‍ഗത്തിനിടയില്‍, ബി.ജെ.പി അനുകൂല തരംഗം സൃഷ്ടിക്കാന്‍ ഇതു കാരണമായി എന്ന് പിന്നീട് കണ്ടെത്താന്‍ സാധിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിെലല്ലാം മുസ്ലിം സമുഹത്തോട് ്രപതികാരബുദ്ധിയോടെ പെരുമാറി. രാഷ്്രടീയരംഗത്തുനിന്ന് അവരുടെ സാന്നിധ്യം തുടച്ചുമാറ്റുകയും വിദ്യാഭ്യാസ, സാമ്പത്തിക, തൊഴില്‍മേഖലകളുടെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കുകയും ചെയ്തു. എ്രതത്തോളമെന്നാല്, കഴിഞ്ഞ നാലുവര്‍ഷത്തെ മോഡി ഭരണത്തിനു ശേഷം 18കോടിയോളം വരുന്ന മുസ്ലിംകള് എത്തിനില്‍ക്കുന്നത് 1857ലെയോ 1947െലയോ അവസ്ഥയിലാണെന്ന് ്രപശസ്ത രാഷ്്രടീയ നിരൂപകനും ്രഗന്ഥകാരനുമായ എ.ജി. നൂറാനിക്ക് അഭി്രപായപ്പെടേണ്ടിവന്നിരിക്കുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം 1857ല്‍ വിചാരണ ്രപഹസനത്തിനു ശേഷം അവസാന മുഗിള രാജാവ് ബഷാദൂര് ഷാ സഫറിനെയും അദ്ദേഹത്തിന്റെ പത്നിയെയും ബര്‍മയിലേക്ക് നാട് കടത്തുകയും ഏഴെട്ടു നുറ്റാണ്ടുകാലം നീണ്ടുനിന്ന മുസ്ലിം ഭരണത്തിന് വിരാമമിടുകയും െചയ്ത ഒരു കാലസന്ധിയില്‍ കൂരിരുള്‍ പരന്ന സാമൂഹികരാഷ്്രടീയ പരിസരത്തുനിന്ന് മുമ്പോട്ട് ചലിക്കാന്‍ വഴി കാണാതെ, അന്നത്തെ മുസ്ലിം സമൂഹം തപ്പിത്തടഞ്ഞ ഒരനുഭവം ചരി്രതത്തിലുണ്ട്. വിഭജനാനന്തരം , ദിശയും ദിക്കുമറിയാതെ, കൂരിരുട്ടില്‍ തപ്പിയ അഞ്ചര കോടി മുസ്ലിംകളുടെ മുന്നില്‍ മുംബൈയിലെ പേരുകേട്ട അഭിഭാഷകനും മുസ്ലിംകളുടെ ഉന്നമനത്തില്‍ ഏറെ താല്പര്യമുള്ള വ്യക്തിയുമായ സൈഫ്. എഫ്.ബി. ത്വയ്യിബ്ജി ‘ഇങ്ക്വിലാബ്’ ഉര്‍ദു പ്രതത്തില്‍ ചിന്തോദ്ദീപകമായ േലഖന പരമ്പര ്രപകാശിപ്പിക്കുകയുണ്ടായി. ഉപഭൂഖണ്ഠത്തിലെ മുസ്ലിം സമൂഹം നേരിട്ട പരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ: ‘ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ (ദുരന്തങ്ങള്‍ ) ഉണ്ടായിട്ടുണ്ട്. 1856ല്‍ അവസാന മുഗള്‍ രാജാവ് സ്ഥാന്രഭഷ്ഠനാക്കപ്പെടുകയും അദ്ദേഹത്തിന്റെ മക്കളെ കൂട്ടക്കൊല ചെയ്യുകയുമുണ്ടായി. ഡല്‍ഹിയിലെയും ലക്നോവിലെയും കിണറുകള്‍ മുസ്ലിം കുലീനവിഭാഗത്തിന്റെ മയ്യിത്തുകള്‍ കൊണ്ട് നിറച്ചതിനാല്‍ കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല; ചോര കൊണ്ട് കിണറുകള്‍ നിറഞ്ഞിരുന്നു. ഒടുവില്‍ ബ്രിട്ടീഷ് ഭരണം വന്നെത്തിയിരിക്കുന്നു. പക്ഷേ നമ്മുടെ പിതാമഹന്മാര്ക്ക് കാലത്തിന്റെ ചുമരെഴുത്ത് വായിക്കാന്‍ സാധിച്ചില്ല. പുതിയ ലോകം വന്നെത്തിയിരിക്കയാണെന്നും പുതിയ ജീവിതരീതി സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ മനസ്സിലാക്കിയില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴാണ് യു.പിയിലെ അലീഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയുടെയും മുംബൈയിലെ അഞ്ജുമന് ഐ. ഇസ്ലാമിയുടെയും സ്ഥാപകരെ പോലുള്ള ദീര്‍ഘദൃഷ്ടിയുള്ളവര്‍ പുതിയ ദിശയിലേക്ക് സമുദായത്തിന്റെ ്രശദ്ധ തിരിച്ചത്. പഴയ തെറ്റ് ഇനിയും നാം ആവര്‍ത്തിക്കരുത്. ഈ രാജ്യത്ത് എന്താണ് സംഭവിച്ചത് എന്ന് യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ നാം തയാറാവണം. വസ്തുതകളെ യഥോചിതം വിലയിരുത്തി അനിവാര്യമായ നടപടികളെടുക്കാന്‍ നാം മുന്നോട്ടുവരാതെ നിര്‍വാഹമില്ല’.
1955ലാണ് ത്വയ്യിബ്ജി ഈ ലേഖനം എഴുതുന്നത്. 1955ല്‍നിന്ന് 2018ല്‍ എത്തിനില്ക്കുമ്പോള് ഉപര്യുക്ത ഓര്മപ്പെടത്തലുകളുടെ പ്രസക്തി വര്‍ധിച്ചിരിക്കുന്നു. ജസ്റ്റിസ് സച്ചാര്‍ ജീവിച്ചിരുന്ന കാലത്ത് മുസ്ലിംകളുടെ അവസ്ഥ ഇന്നത്തെക്കാള്‍ എ്രതയോ ഭേദമായിരുന്നു. സച്ചാറിന്റെ പഠനങ്ങളെ അ്രപസക്തമാക്കിക്കൊണ്ട് വീണ്ടും ബഹുദൂരം പിറകിലേക്ക് മുസ്ലിംകള് സഞ്ചരിച്ചിരിക്കയാണ്. അങ്ങനെ സഞ്ചരിക്കാന്‍ അവര്‍ നിര്ബന്ധിതരായിരിക്കുന്നുവെന്ന് പറയുന്നതാവും ശരി. രാഷ്്രടീയാന്തരീക്ഷം ്രപക്ഷുബ്ധമായപ്പോള് കൂടുതല്‍ ഉള്‍വലിഞ്ഞ്, സ്വന്തം സ്വത്വം സംരക്ഷിക്കുക എന്ന ഏക അജണ്ടയിലേക്ക് മുതലക്കൂപ്പ് നടത്താന്‍ 18കോടി മുസ്ലിംകള് നിര്ബന്ധിതരായിരിക്കുന്നുവെന്ന് ്രകിസ്റ്റോഫര് ജഫ്റെലറ്റിനെ പോലുള്ള സാമൂഹിക ശാസ്്രതജ്ഞന്മാര് മുന്നറിയിപ്പ് നല്കുന്നു.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login