രണ്ടാംലോക മഹായുദ്ധകാലത്ത് നാസികളുടെ മൃഗതുല്യമായ ക്രൂരതകള്‍ പുറം ലോകത്തിലെത്തിച്ച ജൂതപെണ്‍കുട്ടി ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പും സമകാലിക ലോകത്ത് അത്യന്തം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ച മലാല യൂസുഫ് സായിയുടെ ഗുല്‍മകായ് ഡയറിയും ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് ഭാവിയില്‍ പ്രചോദനമാവേണ്ട ചില പാഠങ്ങള്‍ അതിലുണ്ട്.
ആര്യവര്‍ഗത്തിന്റെ ചോദ്യം ചെയ്യാനാവാത്ത മേല്‍ക്കോയ്മ മുറുകെപിടിച്ച്, ജര്‍മനിയിലെ സര്‍വ്വ ജൂതര്‍ക്കും നേരെ ശിക്ഷാ മുറകള്‍ നടപ്പിലാക്കിയ, നാസിസം ഫെയിം അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ഏകാധിപതിയുടെ നിഷ്ഠൂരമുഖം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച്, ജൂത സമൂഹത്തിന് ലോകത്തിന് മുന്നില്‍ സഹതാപ തരംഗം വാങ്ങിക്കൊടുത്ത ആന്‍ഫ്രാങ്കിന് ധീരപരിവേശം നല്‍കിയ ആ ഡയറിക്കുറിപ്പുകളാണ് പിന്നീട് ഇസ്രയേലിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. പലസ്തീന്‍ മുസ്ലിംകളുടെ നെഞ്ചത്തേക്കാണ് ആന്‍ഫ്രാങ്കിന്റെ പേനത്തുമ്പ് സയണിസ്റുകള്‍ കുത്തിത്താഴ്ത്തിയത്. ആന്‍ഫ്രാങ്ക് തൊടുത്തുവിട്ട സഹതാപതരംഗത്തെ ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും അങ്ങനെ അവരുടെ ആശീര്‍വാദത്തോടെ ഫലസ്തീന്‍ മുസ്ലിംകളെ അവരുടെ ജ•ഗേഹത്തില്‍ നിന്ന് തുരുത്തിയോടിച്ച് പുതിയൊരു രാഷ്ട്രരൂപീകരണം നടത്തുകയും ചെയ്തു. ജറുസലേമിലെ പുണ്യത്തിന്റെ പേരുപറഞ്ഞ് മറ്റു രാഷ്ട്രങ്ങളെ ത്വരിതഗതിയില്‍ തങ്ങളുടെ കൈക്കലാക്കിയ ഇസ്രയേല്‍ എന്ന രാഷ്ട്രം അവരുടെ തന്ത്രത്തിന്റെ ഫലമായിരുന്നു.
തഥൈവ അടുത്തകാലത്ത് ആഗോള വ്യാപകമായി ചര്‍ച്ചചെയ്ത ഗുല്‍മകായ് ഡയറിക്കുറിപ്പ് പക്ഷേ, നമുക്ക് വേണ്ടത്ര ഉപയോഗിക്കാനായില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് പ്രവാചകരും അനുയായികളുമെന്നും അവര്‍ ലോകത്ത് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടില്ലെന്നും പറയാനല്ലാതെ അത് പ്രയോഗവത്കരിക്കാന്‍ നമുക്കായിട്ടില്ല. എന്തുകൊണ്ടോ പ്രവാചകരെപ്പോലെ ലോകത്തിനാകെ കാരുണ്യമാണ് മുസ്ലിംകള്‍ എന്ന് പറയിപ്പിക്കാന്‍ നമുക്കായില്ല. നമുക്കിടയില്‍ ഒരല്പം പേരുകിട്ടിയത് താലിബാന്‍ തീവ്രവാദികള്‍ക്കാണ്. ഇതിന് പകരം ഭക്തരായ മുസ്ലിംകളുടെ ഒരുകൂട്ടം നമ്മുടെ കൂട്ടത്തില്‍ നിന്നുടലെടുക്കണം; ലോകത്തിനാകെ ന• ചൊരിഞ്ഞ്. അങ്ങനെ പേരുകേട്ട ഒരു സംഘം പോലുമില്ല. മുസ്ലിംകള്‍ക്ക് പൊള്ളുമ്പോള്‍ പ്രതിഷേധത്തിനിറങ്ങുന്ന നമ്മള്‍ മറ്റുള്ളവര്‍ക്കേല്‍ക്കുന്ന പൊള്ളലും പ്രതിഷേധാര്‍ഹവും അപലനീയവുമാണെന്ന് മനസ്സിലാക്കി മനസ്സ് വിരിച്ചു നില്‍ക്കുന്നത് എന്നായിരിക്കും?
മുഹമ്മദ് നൌഫല്‍ ഇ പി, മടവൂര്‍
You must be logged in to post a comment Login