മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി ഉടമകള്‍ കയ്യടക്കുന്നത് വാര്‍ത്തകളിലൂടെ അജണ്ടകള്‍ നിര്‍മ്മിക്കപ്പെടുന്നതിന്റെ ഭാഗമായാണ്. ഇന്ത്യന്‍ ജേര്‍ണലിസം റിവ്യൂ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭാഷാ പത്രമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുകാലത്ത് എഡിറ്റര്‍ക്കും റിപോര്‍ട്ടര്‍ക്കും പകരം മാധ്യമസ്ഥാപനത്തിന്റെ ഉടമകള്‍ രാഷ്ട്രീയ നേതാക്കന്മാരെ അഭിമുഖം ചെയ്യുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതൊരു പബ്ലിക് റിലേഷന്‍ ആയി മാറുകയാണ്, ഇവിടെ നേതാക്കന്മാര്ക്ക് വേണ്ടി മാത്രം തയാറാക്കപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കുക. കര്‍ണാടകയിലെ മികച്ച പ്രചാരമുള്ള കന്നട വാനിക്ക് നരേന്ദ്രമോഡി അഭിമുഖം അനുവദിച്ചു. അതുപോലെ തന്നെ രാഹുല്‍ഗാന്ധി ദി ഹിന്ദു പത്രത്തിന് അഭിമുഖം നല്കി. ഇവിടെ ആരാണ് ഇരുവരെയും അഭിമുഖം ചെയ്യുന്നത്? എന്‍.സി.പി നേതാവ് ശരത് പവാറിന്റെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള മറാത്തി പത്രം സാകാലുമായി രാഹുല്‍ഗാന്ധിയുടെ അഭിമുഖം നടത്തിയത് എഡിറ്റര്‍ അവിനാശ് അല്ല, മറിച്ച് പത്രത്തിന്റെ ശാുൃശി േഹശില ല്‍ പേരുപോലും പ്രസിദ്ധീകരിക്കാത്ത മാനേജിങ് ഡയറക്ടര്‍ അഭിജിത് പവാറാണ്. തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ പണം മുടക്കി പ്രചാരണം നടത്തുന്നതിന് തുല്യമാണ് അവര്‍ക്ക് പത്രമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രസിദ്ധി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് എന്‍.സി.പി. അതുകൊണ്ട് രാഹുല്‍ഗാന്ധി സാകാലുമായി നടത്തുന്ന സംഭാഷണങ്ങളെ ജനസമ്മതി എന്നതിനപ്പുറത്തേക്ക് കോണ്‍ഗ്രസ് എങ്ങനെയാണ് സമകാലിക ഇന്ത്യക്കൊരു ബദലാവുക എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരമാവുന്നില്ല. ബി.ജെ.പി ഭരണം ജനഹിതത്തിനെതിരായിരുന്നു എന്ന് കോണ്‍ഗ്രസിന് സ്ഥാപിക്കണമെങ്കില്‍ ഉടമസ്ഥതയുടെ ഭാരവും സെന്സര്ഷിപ്പുമില്ലാത്ത മാധ്യമങ്ങളോട് സംസാരിക്കണം. മാധ്യമങ്ങളോട് സംസാരിക്കാതിരുന്ന പ്രധാനമന്ത്രിയെന്ന വിമര്‍ശം മറികടക്കാന്‍ വേണ്ടി നരേന്ദ്രമോഡി ടെലിവിഷന്‍ ചാനലുകളില്‍ നടത്തുന്ന അഭിമുഖ ബഹളങ്ങള്‍ അല്പംപോലും സ്വാഭാവികമല്ലാത്തതും കൃത്രിമവുമാണ്. മോഡി ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തില്‍ നിങ്ങള്‍ക്ക് ഇനിയും എന്തുകൊണ്ട് വോട്ട് നല്‍കണം എന്ന ചോദ്യത്തിന് നോട്ടുനിരോധനം ഇന്ത്യയിലെ അധസ്ഥിത വിഭാഗക്കാര്‍ക്ക് ഗുണം ചെയ്തു. അതുകൊണ്ട് അവര്‍ എനിക്ക് വോട്ട് നല്‍കണം എന്നാണ് നരേന്ദ്രമോഡി ആവശ്യപ്പെട്ടത്. ടൈംസ് നൗവിലെ രണ്ട് പ്രധാന എഡിറ്റര്‍മാരുടെ മുന്നില്‍ നിഷ്പ്രയാസം കള്ളങ്ങള്‍ ആവര്‍ത്തിക്കാന്‍ മോഡിക്ക് കഴിയുന്നു എന്നത് ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങളുടെ പരാജയമാണ്. പരസ്പര വിദ്വേഷവും വര്‍ഗീയതയും സൃഷ്ടിച്ചെടുക്കുക എന്നതില്പരം ഒന്നുമില്ല പ്രധാനമന്ത്രിയില്‍ എന്ന് ഇന്ത്യയിലെ ജനങ്ങളോട് വിളിച്ചുപറയാന്‍ ധൈര്യം കാട്ടുന്ന മാധ്യമപ്രവര്‍ത്തനം ഇന്നും നാമമാത്രമാണ്. എന്നിരുന്നാലും, ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജ്കമല് ഝാ അമിത് ഷായുമായി നടത്തിയ സംഭാഷണം മാധ്യമ ഉടമകളല്ല രാഷ്ട്രീയനേതാക്കളെ അഭിമുഖം നടത്തേണ്ടതും ചോദ്യം ചെയ്യേണ്ടതും എന്നുള്ളതിന്റെ മികച്ച ഉദാഹരണമാണ്. മുഴുനീള സംഭാഷണത്തില്‍ പ്രഗ്യാ സിങ് താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം മുതല്‍ ആള്‍ക്കൂട്ട കൊലപാതകവും പശു സംരക്ഷണവും വരെ ചോദ്യമായി ഉയര്‍ത്താന്‍ രാജ്കമലിന് കഴിഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയെ കുറിച്ച് ഇത് പാകിസ്താനാണോ എന്ന് സംശയം പ്രകടിപ്പിച്ചത് എന്തിനാണെന്ന് അമിത് ഷായോട് ചോദിക്കുന്നുണ്ട്. അതിനു അമിത്ഷായുടെ മറുപടി അത് ന്യൂനപക്ഷ പ്രീണനം ആണെന്നാണ്. മുസ്ലിം ചിഹ്നങ്ങള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ ഭീതിദമായ ഒന്നായി ചിത്രീകരിക്കാനാണ് ഷാ ശ്രമിച്ചത്. പക്ഷേ വ്യക്തമായ ഉപചോദ്യങ്ങളിലൂടെ അമിത് ഷായുടെ ആദര്‍ശം ഹിന്ദുത്വയുടേതാണെന്നു വെളിപ്പെടുത്തി തരും വിധമുള്ളതായിരുന്നു സംഭാഷണം. ചോദ്യങ്ങളിലെ വ്യക്തതയും സ്വാഭാവികതയുമാണ് ഈയൊരു സംഭാഷണത്തെ വേറിട്ട് നിര്‍ത്തുന്നത്. അപ്പോഴും രാജ്ദീപ് സര്‍ദേശായിയെ പോലുള്ള മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കശ്മീരിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുകയും, മെഹ്ബൂബ മുഫ്തിയുടെ വീട്ടിലെത്തി കശ്മീരിലെ കാലാവസ്ഥയെക്കുറിച്ചും വിഭവങ്ങളുടെ രുചിയെ കുറിച്ചുമൊക്കെ പ്രകീര്‍ത്തിച്ചു തിരിച്ചുവരികയും ചെയ്യുന്നു എന്നത് ഖേദകരം തന്നെയാണ്.
ഇന്ത്യന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഈ അന്തിമഘട്ടത്തില്‍ അയല്‍ ദ്വീപായ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കേണ്ടിവന്നു നരേന്ദ്രമോഡിക്ക്. കോണ്‍ഗ്രസ് ഭരണം ഒട്ടും തന്നെ കാര്യക്ഷമമല്ല എന്ന് വിമര്‍ശിച്ച മോഡി കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഈ രാജ്യത്തെ സമ്പദ്വ്യവസ്ഥയെയും സാമൂഹിക സുരക്ഷയെയും വെല്ലുവിളിക്കുന്ന ഭരണമാണ് നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെയാണ് ഈ അവസാനനിമിഷത്തില്‍ ശ്രീലങ്കയില്‍ നടന്ന ആക്രമണത്തെ ഇന്ത്യന്‍ ജനാധിപത്യത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്താന്‍ മോഡി ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ നുഴഞ്ഞു കയറിയവരാണ് സംഘ്പരിവാറുകാര്‍. അതുകൊണ്ടാണ് സുല്‍ത്താന്‍പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മനേകാ ഗാന്ധി തന്റെ മണ്ഡലത്തിലെ മുസ്ലിംകളെ ഭീഷണിപ്പെടുത്തി വോട്ട് ചോദിച്ചത്. നിങ്ങളെനിക്ക് വോട്ട് നല്‍കാത്തത് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അതിനു താന്‍ എം.പി ആയതിനുശേഷം തിരിച്ചടി ലഭിക്കുമെന്നുമായിരുന്നു മനേകയുടെ പ്രസ്താവന. അധികാരം ജനങ്ങളിലാണെന്ന അടിസ്ഥാന ബോധമില്ലാത്തവരാണ് തങ്ങളെന്ന് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളെയും ആഡംബര ഹോട്ടലുകളെയും ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനാക്രമണം ലോകത്തെ നടുക്കിയിരുന്നു. പക്ഷേ അതിന് മറ്റൊരു വ്യാഖ്യാനം സൃഷ്ടിച്ചെടുത്തത് ഇന്ത്യയില്‍ മാത്രമാണ്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രചാരണവേളയില്‍ തടിച്ചു കൂടിയിരിക്കുന്ന ജനങ്ങളോട് നരേന്ദ്രമോഡി ചോദിക്കുന്നത് നിങ്ങള്‍ക്ക് തീവ്രവാദം അവസാനിപ്പിക്കേണ്ടേ എന്നാണ്. ശ്രീലങ്കയില്‍ നടന്ന ആക്രമണത്തെ കുറിച്ച് അപക്വമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലെ മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളുടെ വിമര്‍ശനത്തിനിരയായി. ശ്രീലങ്കയില്‍ നടന്ന ആക്രമണത്തെ വളരെ ഹീനമായ രീതിയില്‍ രാഷ്ട്രീയവത്കരിച്ചതിനെ കുറിച്ച് ഠവല ഝൗശി േഓണ്ലൈന് പോര്‍ട്ടല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് മതങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാവുന്ന തരത്തിലാകരുത് എന്നുള്ള ഒരു മുന്നറിയിപ്പും ഈ സംഭവം നല്കുന്നു. ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ യാതൊരുവിധ സ്രോതസ്സുമില്ലാതെ ഇസ്ലാമിക ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍ പറയുകയുണ്ടായി. ഇത് ലോകത്തിനും പ്രത്യേകിച്ച് ഇന്ത്യക്കും നല്കുന്ന തെറ്റായ സന്ദേശത്തെ കുറിച്ച് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ഭാഗ്യവശാല്‍ ബോധവാന്മാരല്ല. ‘ദ ലോജിക്കല്‍ ഇന്ത്യന്‍’ റിപ്പോര്‍ട്ട് പ്രകാരം ശ്രീലങ്കയില്‍ നടന്ന ആക്രമണത്തില്‍ ചാവേറായി എത്തിയ ആളുടെ വിവരങ്ങള്‍ അജ്ഞാതമാണ്. പക്ഷേ ഇന്ത്യയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ ദലവൃമി ഒമവെശാ എന്നൊരു നാമം അക്രമിയുടേതാണെന്ന വാദവുമായി രംഗത്തുവന്നു. അതോടൊപ്പം തന്നെ പ്രസ്തുത വ്യക്തി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പ്രചാരണവും നടത്തി. ഭാഗ്യവശാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തയുടെ സ്രോതസ്സും വിശ്വാസ്യതയും ചോദ്യംചെയ്യപ്പെട്ടു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട കൃത്യതയും സൂക്ഷ്മതയും തീര്‍ത്തും വിസ്മരിച്ചു കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളില്‍ ന്യൂസ് 18 പോലുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ തന്നെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വാര്‍ത്തകളായി അവതരിപ്പിക്കുകയുണ്ടായി.
ഒരു പ്രത്യേക സമുദായത്തെ ആക്രമിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ നല്‍കുന്നത് ഇന്ത്യന്‍ മീഡിയയില്‍ കണ്ടുവരുന്ന പ്രവണതയാണ്. ഇന്ത്യന്‍ മീഡിയയുടെ ഇസ്ലാമോഫോബിയയുടെ വ്യാപ്തി അത്തരം റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാക്കാം. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഹിന്ദി ന്യൂസ് ചാനലുകളില്‍ മതസ്പര്‍ധയും യുദ്ധത്തിനുള്ള ആക്രോശങ്ങളുമാണ് വാര്‍ത്ത എന്ന പേരിലുള്ള നേരമ്പോക്കുകളായി അവതരിപ്പിക്കപ്പെടാറുള്ളത്. അതിനു വിപരീതമായി ഇന്ത്യന്‍ ഭാഷാ മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളും സ്വീകാര്യതയും എത്രമാത്രം വിശാലമാണ് എന്ന് കാണിച്ചുതന്ന രവീശ് കുമാറിനെ കുറിച്ച് തെറ്റായ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നുണ്ട്. ഠവല അഹ േചലം െറിപ്പോര്ട്ടര് പൂജാ ചൗധരി യാണ് ഇത് തയാറാക്കിയിരിക്കുന്നത്. മുസ്ലിം മതവിശ്വാസികളുടെ അനുഭാവിയും ഹിന്ദുമതത്തെ വക്രീകരിച്ചു കാട്ടുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് രവീശ് കുമാര്‍ എന്നാണ് ആരോപണം. മാലേഗാവ് സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും തടവില്‍നിന്ന് ചികിത്സാ ആവശ്യങ്ങള്‍ക്ക് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത പ്രഗ്യാ സിങ് താക്കൂര്‍ ഭോപാലില്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്, പ്രഗ്യായുടെ മേലുള്ള ആരോപണങ്ങളെ മാത്രമേ രവീശ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. അതേസമയം കുറ്റാരോപിതരായ മുസ്ലിംകളുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരെ നിരപരാധികളാണെന്ന ധ്വനിയോട് കൂടിയാണ് രവീശ് കുമാര്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതെന്നാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. മുസ്ലിംകളെ നിരപരാധികളായി ചിത്രീകരിക്കുന്നു എന്ന ആരോപണമുന്നയിച്ച വീഡിയോയില്‍ പരാമര്‍ശിക്കുന്ന നിസാറുദ്ദീന്‍ അഹ്മദ് എന്ന ചെറുപ്പക്കാരന്റെ കഥ തീര്‍ത്തും വ്യത്യസ്തമായിരുന്നു. 1993ല്‍ നടന്ന ഒരു സ്ഫോടന കേസിന്റെ പശ്ചാത്തലത്തില്‍ 23 വര്‍ഷം വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ചെറുപ്പക്കാരനെ കുറിച്ചാണ് രവീശ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്തത്. നിസാറുദ്ദീന്‍ അഹ്മദ് കുറ്റവിമുക്തനാണെന്ന് തെളിയിക്കപ്പെട്ടതാണ്. പോലീസ് തടവില്‍ ഉണ്ടായിരുന്നപ്പോള്‍ കുറ്റസമ്മതം നടത്തി എന്നതിനപ്പുറം മറ്റൊരു തെളിവും നിസാറിനെതിരെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രഗ്യാ താക്കൂര്‍ ഡഅജഅ നിയമപ്രകാരം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിയാണ്. മാത്രമല്ല മുംബൈ ആക്രമണത്തിനിടയില്‍ വധിക്കപ്പെട്ട ഹേമന്ത് കര്‍ക്കരെ തന്റെ ശാപം കൊണ്ടാണ് കൊല്ലപ്പെട്ടതെന്നുപറയുന്നയാളാണ് പ്രഗ്യ. ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് ഉന്മാദത്തോടെ സംസാരിക്കുന്ന പ്രഗ്യാ താക്കൂറിനെ പോലൊരു വര്‍ഗീയമുഖത്തെ നിരപരാധി ആയിരുന്നിട്ടും ശിക്ഷിക്കപ്പെട്ട യുവാവുമായി താരതമ്യപ്പെടുത്തുകയും, ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയുമായിരുന്നു വീഡിയോയുടെ ലക്ഷ്യം. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആ വീഡിയോ ലക്ഷത്തില്‍പരം ആളുകള്‍ ഇതിനകം കണ്ടിരിക്കുന്നു. വ്യാജ വാര്‍ത്തകളുടെ പ്രവാഹത്തെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെയെങ്കിലും സാധിക്കുമായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ഫലപ്രദമായ പ്രവൃത്തി അതുതന്നെയാവും. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തുകയും വ്യാപനം തടയുകയും ചെയ്യുക എന്നത് ഇന്ത്യയിലെ ഏറ്റവും സങ്കീര്‍ണമായ ആവശ്യമായിരിക്കും.
നബീല പാനിയത്ത്
You must be logged in to post a comment Login