By രിസാല on May 14, 2019
1334, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
”കര്‍ഷകരില്‍ നിന്ന് ഫ്രഞ്ചുകാരിലേക്ക്” എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ ഗ്രാമീണ ഫ്രാന്‍സില്‍ നടന്ന ആധുനികവല്കരണത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിന് യൂജിന്‍ വെബര്‍ കൊടുത്ത പേര്. പത്രവും പട്ടാളബാരക്കുകളുമാണ് സ്കൂളുകളെക്കാള്‍ കൂടുതല്‍ ഫ്രഞ്ച്ഭാഷക്ക് പ്രചാരം നല്‍കിയത്. ഇന്ത്യയിലെ പത്രവിപ്ലവം കര്‍ഷകരെ എത്രത്തോളം ഇന്ത്യക്കാരാക്കിയിട്ടുണ്ട്? അതോ ആ വിപ്ലവം അവരെ ഇന്ത്യക്കാരാക്കുന്നതിന് പകരം തമിഴന്മാരും ഒറിയക്കാരും ഗുജറാത്തികളും തെലുങ്കരുമാക്കുകയായിരുന്നോ? പത്രവിപ്ലവം ഇന്ത്യയുടെ വിഘടനം എന്ന ഏറെക്കാലമായി പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്രിയക്ക് ആക്കം കൂട്ടുകയാണോ?” റോബിന് ജെഫ്ര, ഇന്ത്യയിലെ പത്രവിപ്ലവം. സാമൂഹികശാസ്ത്രജ്ഞനാണ് റോബിന് ജെഫ്രി. […]
By രിസാല on May 14, 2019
1334, Article, Articles, Issue, കവര്‍ സ്റ്റോറി
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ഛത്തീസ്ഗഢിലെ ദന്തേവാഡയിലെത്തിയത് സോണി സോറിയെ കാണാനായിരുന്നു. ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ആ ആദിവാസി വീട്ടമ്മ ദന്തേവാഡയുള്പ്പെടുന്ന ബസ്തര്‍ ലോക്സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു അപ്പോള്‍. പഠിക്കുകയും പഠിപ്പിക്കുകയും നിരക്ഷരായ നാട്ടുകാരെ സഹായിക്കുകയും ചെയ്തു എന്ന കുറ്റത്തിന് മാവോവാദിയെന്നു മുദ്ര കുത്തി ജയിലിട്ട് പീഡിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധി. ഒറീസയുമായും ആന്ധ്രാപ്രദേശുമായും അതിര്‍ത്തി പങ്കിടുന്ന ബസ്തര്‍ മണ്ഡലത്തിന് കേരളത്തിന്റെ വലുപ്പം വരും. കൊടുങ്കാടും മൊട്ടക്കുന്നുകളും വിശാലമായ വയലുകളും നിറഞ്ഞ പേടിപ്പിക്കുന്ന വിജനതയാണ് […]
By രിസാല on May 13, 2019
1334, Article, Articles, Issue
”ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും. മുസ്ലിംകളുടെ കൂടി പിന്തുണയോടെ ജയിക്കണം. ഇല്ലെങ്കില്‍ എനിക്ക് തൃപ്തിയാവില്ല. മുസ്ലിംകളുടെ പിന്തുണയില്ലാതെയാണ് ഞാന്‍ ജയിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ പിന്നെ പന്തിയല്ലാതാകും. ഏതെങ്കിലും ഒരു മുസ്ലിം ജോലിക്കോ മറ്റോ സമീപിച്ചാല്‍, അവനങ്ങനെ നടക്കട്ടെ എന്ന് വിചാരിക്കും. അതെനിക്കൊരു പ്രശ്നമേ ആകില്ല. എല്ലാം ഒരു വിലപേശലാണ്, അല്ലേ? നമ്മളാരും മഹാത്മാഗാന്ധിയുടെ മക്കളല്ലല്ലോ! എല്ലാവരും വോട്ട് ചെയ്തു, എന്നിട്ടും തിരഞ്ഞെടുപ്പില്‍ തോറ്റുവെന്ന് ഇനി പറയാനാകില്ല. ഇക്കാര്യം എല്ലാവരോടും പറയണം. മുസ്ലിംകളുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ജയിക്കും” ഉത്തര്‍പ്രദേശിലെ […]
By രിസാല on May 13, 2019
1334, Article, Articles, Issue
സമകാലിക ഇന്ത്യയില്‍, മറ്റു പലയിടങ്ങളിലെന്ന പോലെ പണവും അധികാരവുമാണ് സാഹചര്യത്തെ വ്യാഖ്യാനിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ അധികാരങ്ങള്‍ ഉള്ളവരും ശക്തമായ രാഷ്ട്രീയ സ്വാധീനം കൈവശമുള്ളവരും പല നിയമങ്ങളെയും നിയന്ത്രിക്കുന്നു. നിയമ, ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ നവലിബറല്‍ സമ്പദ്വ്യവസ്ഥ തുറന്നുവിട്ട വന്‍തോതിലുള്ള കള്ളപ്പണം കുത്തിയൊഴുകുന്നു. പ്രശ്നപരിഹാരക്കമ്മിറ്റിക്കാരും ഇടനിലക്കാരും ചേര്‍ന്ന് എല്ലാ മേഖലകളെയും വികൃതമാക്കുകയും ദൈനംദിന കാര്യങ്ങളെ അഴിമതിയില്‍ മുക്കുകയും ചെയ്യുന്നു. അതുവഴി ‘കഴുകന്മാരുടെ അത്താഴവിരുന്നായി’ ഇന്ത്യന്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഭരണകൂടവും സമൂഹവും തമ്മില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മധ്യവര്‍ത്തികള്‍ എല്ലാ കാലത്തും […]
By രിസാല on May 13, 2019
1334, Article, Articles, Issue
2014 ലെ റമളാന്‍ പൂര്‍ണമായും ഡല്‍ഹിയിലായിരുന്നു കഴിച്ചുകൂട്ടിയത്. ജൂണ്‍-ജൂലൈ മാസമായതിനാല്‍ അതികഠിനമായ ഉഷ്ണമായിരുന്നു. 3.25 നു സുബ്ഹി വാങ്ക് വിളിക്കും; 7.50 നു മഗ്രിബും. ഏകദേശം പതിനാറു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പകലുകള്‍. അഞ്ചു മണിക്ക് മുമ്പുതന്നെ സൂര്യന് ഉദിക്കും. 45 മുതല്‍ 50 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയ ദിനങ്ങള്‍ പക്ഷേ ഡല്‍ഹിയിലെ വിശ്വാസികള്‍ക്ക് ആനന്ദകരമായിരുന്നുവെന്നതാണ് അത്ഭുതകരം. നോമ്പില്ലെങ്കില്‍ പോലും പുറത്തിറങ്ങാന്‍ പ്രയാസപ്പെടുന്ന പകലുകളെ നോമ്പ് ഒരിക്കലും അലോസരപ്പെടുത്തിയില്ല. ആരുടെയും ഒരു ജോലിയും മുടങ്ങിയില്ല. ഞങ്ങളുടെ യൂണിവേഴ്സിറ്റിയിലെ […]