മാധ്യമമുതലാളി അധികാരിയെ കാണുമ്പോള്‍
മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി ഉടമകള്‍ കയ്യടക്കുന്നത് വാര്‍ത്തകളിലൂടെ അജണ്ടകള്‍ നിര്‍മ്മിക്കപ്പെടുന്നതിന്റെ ഭാഗമായാണ്. ഇന്ത്യന്‍ ജേര്‍ണലിസം റിവ്യൂ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭാഷാ പത്രമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുകാലത്ത് എഡിറ്റര്‍ക്കും റിപോര്‍ട്ടര്‍ക്കും പകരം മാധ്യമസ്ഥാപനത്തിന്റെ ഉടമകള്‍ രാഷ്ട്രീയ നേതാക്കന്മാരെ അഭിമുഖം ചെയ്യുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതൊരു പബ്ലിക് റിലേഷന്‍ ആയി മാറുകയാണ്, ഇവിടെ നേതാക്കന്മാര്‍ക്ക് വേണ്ടി മാത്രം തയാറാക്കപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കുക. കര്‍ണാടകയിലെ മികച്ച പ്രചാരമുള്ള കന്നട വാനിക്ക് നരേന്ദ്രമോഡി […]