വായനക്കാരുടെ വീക്ഷണം
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് സ്വതന്ത്ര ഇന്ത്യയുടെ നീതിവാക്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശം വകവച്ച് നല്കാന് അനുശാസിക്കുന്ന ഭരണ ഘടനയാണ് നമ്മുടേത്.രാജ്യത്തെ എല്ലാ പൌരന്മാരെയും ഒരേ കണ്ണുകൊണ്ട് കാണണമെന്നാണ് ഭരണഘടനാ ശില്പികളും ആഗ്രഹിച്ചത്. ഒരു പൌരന്റെ അവസാന ആശ്രയവും പ്രതീക്ഷയുമാണ് സുപ്രീം കോടതി. കോടതിയില്‍ നിന്ന് എല്ലാവരും നീതിയാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ മഅ്ദനിക്ക് ഈ നീതികാവ്യങ്ങളുടെയൊന്നും ആനുകൂല്യം ലഭ്യമല്ലെന്ന് വരുന്നത് ദുഃഖകരമാണ്. ജാതിയും മതവും നോക്കാതെ കേവലം ഒരു ഇന്ത്യന്‍ പൌരനെന്ന നിലക്ക് മഅ്ദനിക്ക് ജാമ്യം നല്‍കണം. കേസില്‍ നീതി പൂര്‍വ്വം വിചാരണ ചെയ്ത് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കുകയും ചെയ്യണം. ഇത് രണ്ടും ചെയ്യാത്തിടത്തോളം ജുഡീഷ്യറിയുടെ ദൌത്യം പൂര്‍ണമല്ല.
ഒമ്പതര വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ നിരപരാധിയാണെന്ന് കണ്ട് മഅ്ദനിയെ വിട്ടയച്ചു. വീണ്ടും അനുചിതവും അയുക്തപൂര്ണവുമായ കാരണങ്ങളാല്‍ അറസ്റ് ചെയ്തുവെങ്കിലും ഭൂരിപക്ഷം പേരും മഅ്ദനി നിരപരാധിയാണെന്ന് വിശ്വസിക്കുന്നു. അനാരോഗ്യവും അവശതയും മഅ്ദനിയെ തളര്ത്തുമ്പോഴും നിയമത്തിന്റെ ഊരാക്കുരുക്കിലിടാന് ശ്രമിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
എം അശ്റഫ് ഫൈസി, കാവനൂര്‍
You must be logged in to post a comment Login