തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ നിര്‍ത്തിവച്ച ഓപ്പണ്‍ഫോറം പുനഃസ്ഥാപിക്കണമെന്ന് ‘ജനാധിപത്യത്തിലെ മാടമ്പിത്തരവും കലയിലെ ജനാധിപത്യവും’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ബദല്‍ ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ വിമര്‍ശിക്കാനും നിരൂപിക്കാനുമുള്ള അവസരം സിനിമാസ്വാദകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും അവകാശമാണ്. ഈ അവകാശങ്ങളെ നിഷേധിച്ച് ചലച്ചിത്ര അക്കാദമിയെ ഫാസിസ്റ്വത്കരിക്കാനാണ് സിനിമാമന്ത്രി ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ചലച്ചിത്രോത്സവത്തിന്റെ യശസ്സ് ഇല്ലാതാക്കുന്നതിനേ ഇത് ഇടയാക്കൂ എന്നും ഫോറം അഭിപ്രായപ്പെട്ടു.
യോജിക്കാനും വിയോജിക്കാനുമുള്ള അവസരം ഇല്ലാതാക്കിയത് സാംസ്കാരിക മേഖലയിലെ ജനാധിപത്യത്തെ തകര്‍ക്കലാണെന്ന് ഫോറം ഉദ്ഘാടനം ചെയ്തു സംസാരിച്ച ആര്‍കിടെക്ട് പത്മശ്രീ ജി ശങ്കര്‍ പറഞ്ഞു. കൈരളി, ശ്രീ, കലാഭവന്‍ തിയറ്ററുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല മന്ത്രിയുടെ ബന്ധുവിനെ ഏല്‍പിച്ചത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയിലെ രാഷ്ട്രീയ വിയോജിപ്പുകളെ മാടമ്പിത്തരം കൊണ്ട് നേരിടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫോറത്തില്‍ സംസാരിച്ച സംവിധായകന്‍ ഷെറി അഭിപ്രായപ്പെട്ടു. ഓപ്പണ്‍ഫോറം നിര്‍ത്തിവച്ചത് ചലച്ചിത്രമേഖലയില്‍ നടപ്പിലാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സംവിധായകന്‍ കെ പി ശശി പറഞ്ഞു. വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള വേദികള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് ഫോറത്തില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി ഐ നൌഷാദ് പറഞ്ഞു. ഡെലിഗേറ്റ് ഫോറം സെക്രട്ടറി ആര്‍ അജയന്‍, ചലച്ചിത്ര മാധ്യമ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രതിനിധി അമര്‍, പി ബാബുരാജ്, മഗ്ളിന്‍ പീറ്റര്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ കെ സജിദ്, സി എം ശരീഫ്, ആരിഫ് എം എന്നിവര്‍ സംസാരിച്ചു.
Jayaram Janardhanan on December 10, 2012 at 1:45 pm said:
നമ്മുടെ സോളിഡാരിറ്റിക്കാര്‍ നടത്തിയ പരിപാടിയുടെ വാര്‍ത്തയാണ്. എന്റെ ഒരു സംശയം, ചലച്ചിത്രോത്സവത്തെ ജനാധിപത്യവത്കരിക്കുന്നതൊക്കെ കൊള്ളാവുന്ന പണിതന്നെയാണ്. പക്ഷേ, സിനിമയുടെ പരസ്യമേ പത്രത്തില്‍ കൊടുക്കില്ല എന്ന് വാശിയുള്ള ഒരു പത്രം സോളിഡാരിറ്റിയുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കയ്യില്‍ മാധ്യമം എന്ന പേരില്‍ നടത്തുന്നുണ്ട്. ചലച്ചിത്രത്തിന്റെ ജനാധിപത്യം അവിടെ നിന്ന് തുടങ്ങുന്നതല്ലേ കൂടുതല്‍ ഉചിതം? എന്നിട്ടു പോരേ ചലച്ചിത്രോത്സവത്തിലെ ജനാധിപത്യവത്കരണം. സ്വന്തം ഒരു മുറവും വച്ച് ആരാന്റെ അരമുറത്തെക്കുറിച്ച് പറയുന്നത് ജനാധിപത്യ പോരാളികള്‍ക്ക് ചേര്‍ന്ന പണിയാണോ? ഓസ്കാര്‍ നടിമാരുടെ ‘ഔറത്ത്’ ഫോട്ടോഷോപ്പ് ഉപയോഗിച്ചു മറയ്ക്കല്‍ ഏത് മാടമ്പിത്തരത്തിലാണ് പെടുക? ‘നിങ്ങള്‍ ചെയ്യാത്ത കാര്യത്തെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നത് എന്നല്ലേ സമഗ്ര ഇസ്ലാം വിശ്വാസികളോട് ചോദിക്കുന്നത്?
avarkellaam angineya….mumb okke shirkkayirunnu….vottu cheythal polum pinneyum ponnaniyil ponam mappilayakan…ippo nere thirichum…..vallathoru kalam