ചർച്ച

നിരീശ്വരവാദം നിലനില്‍ക്കുമോ?

നിരീശ്വരവാദം നിലനില്‍ക്കുമോ?

അബ്ദുല്ല ബുഖാരി: നിരീശ്വരവാദികളുമായി സംവദിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് മനസിലാകുന്ന പ്രശ്നം അവരുടെ വിജ്ഞാനസ്രോതസ് വളരെ പരിമിതമാണ് എന്നതാണ്. അല്ലെങ്കില്‍ ആത്യന്തികമായി സയന്‍സിനെ അമിതമായി ആശ്രയിക്കുന്നു. സയന്‍സിനെ ആധാരമാക്കുന്നു എന്നത് ഒരു പ്രശ്‌നമല്ല. ലോകത്ത് പലവിധ വ്യവഹാരങ്ങളിലും സയന്‍സിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ തന്നെയും സയന്‍സിന്റെ സാധ്യതകള്‍ ഒബ്സര്‍വബ്ള്‍ ആയിട്ടുള്ള മേഖലകളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നത് ദൈവാസ്തിക്യ വിഷയങ്ങളിലുള്ള അതിന്റെ ഇടപെടലുകളെ ന്യൂനീകരിക്കുന്നുണ്ട്. നമ്മുടെ അന്വേഷണ സങ്കേതങ്ങള്‍ ഭൗതികമാനമുള്ള ഒരു വസ്തുവില്‍ കേന്ദ്രീകരിക്കപ്പെടുകയും അതുകൊണ്ട് തന്നെ ദൈവാസ്തിത്വത്തെ സ്ഥാപിച്ചെടുക്കണമെന്ന് പറയുകയും […]