By രിസാല on August 16, 2017
1247, Article, Articles, Issue, ചൂണ്ടുവിരൽ
തോഴരേ, ധൈര്യമങ്ങട് പൊരിച്ച് തിന്നാലോ? ഉള്ളിലെ അങ്കക്കോഴിയെ? വേണ്ടെടോ. കണ്ണ് മങ്ങും. നടു കൂനും. വിറ പടരും. ശ്ശെ! കെ.ജി.എസ്. അശനം 1998. കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ പിന്നെ കവിതയാവാം എന്നൊരു നടപ്പുണ്ട് പഴയ മലയാളത്തില്‍. കവി കടമ്മനിട്ട ലോകം മുഴുവന്‍ അശരണമായല്ലോ എന്ന് വിലപിച്ചിട്ട് എന്നാല്‍ ഇനി നമുക്ക് മത്തങ്ങയെപ്പറ്റി സംസാരിക്കാം എന്ന് പറഞ്ഞപോലെ ദുര്‍ബലമായ, എന്ന പ്രഹരശേഷി ആവോളമുള്ള താങ്ങ്. കവിത പശ്ചാത്തലത്തിലുണ്ട്. അതിനാല്‍ കാര്യത്തിലേക്ക് വരാം. കാര്യം നമുക്ക് അറിവുള്ളതാണ്. തിരുവനന്തപുരത്ത് അസ്വസ്ഥതയുടെ […]
By രിസാല on August 16, 2017
1247, Article, Issue, കവര്‍ സ്റ്റോറി
ഓഡിറ്റിംഗ് എന്നത് സോഷ്യല്‍ മീഡിയയിലെങ്കിലും ഒട്ടും അപരിചിതമായ പദമല്ല. ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ് എന്നതൊരുപക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവിലെങ്കിലും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ ഒരിക്കല്‍ പോലുമെങ്കിലും ഉപയോഗിച്ച പദവുമാകണം. നിസംശയവും സ്വാഭാവികമായും സിപിഎം എന്ന രാഷ്ടീയപാര്‍ട്ടി തന്നെയാണ് ഓഡിറ്റിംഗ് ടേബിളിലെ സ്ഥിര വിഭവവും. തീര്‍ച്ചയായും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രത്യയശാസ്ത്രപരവും പ്രായോഗികപരവുമായ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെടലുകള്‍ക്ക് ഓഡിറ്റിംഗ് സഹായിക്കുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പക്ഷേ അഭിപ്രായവ്യത്യാസം കിടക്കുന്നത് ഈ ഓഡിറ്റിംഗ് കേവലം ഏകപക്ഷീയമായി മാറുന്നു എന്നിടത്താണ്. രാഷ്ട്രീയാക്രമണങ്ങളും കൊലപാതകങ്ങളും അതിനെ തുടര്‍ന്നുള്ള […]
By രിസാല on August 16, 2017
1247, Article, Articles, Issue, കവര്‍ സ്റ്റോറി
സോഷ്യലിസ്റ്റുകള്‍ക്കും സംഘ്പരിവാറിനുമിടയില്‍ എപ്പോഴും വിചിത്രമായ ഒരാകര്‍ഷണം നിലനില്‍ക്കുന്നുണ്ട്. നിതീഷ്കുമാറും അതില്‍ നിന്ന് വ്യത്യസ്തനല്ല. ബീഹാറിലെ മുഖ്യമന്ത്രിപദത്തില്‍ നിന്നുള്ള നിതീഷ്കുമാറിന്റെ രാജിയും ഉടനടി ബി ജെ പിയോട് ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടുമുന്നണി സര്‍ക്കാരും ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയം ദശകങ്ങളായി നിരീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ല. ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതകളാണ് നിതീഷിന്റെ പുത്തന്‍ നീക്കങ്ങള്‍ വ്യക്തമായി വരച്ചിടുന്നത്-സുസ്ഥിരമായ ഒരു രാഷ്ട്രീയബന്ധത്തില്‍ (പ്രത്യേകിച്ചും മറ്റ് സോഷ്യലിസ്റ്റുകളുമായി) അധികകാലം നിലനില്ക്കാന് അവര്‍ക്കാകില്ല. പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ചേര്‍ന്നുനില്‍ക്കേണ്ട, സോഷ്യലിസ്റ്റുകള്‍ വലതുപക്ഷമായ […]
By രിസാല on August 16, 2017
1247, Article, Articles, Issue, കവര്‍ സ്റ്റോറി
‘കടക്ക് പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് കല്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വലിയതോതില്‍ ചര്‍ച്ചയായി. ‘കടക്ക് പൂറത്ത്’ എന്ന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനോട് കല്പിക്കാനൊരുങ്ങി നില്ക്കുന്നുണ്ടോ കേന്ദ്ര സര്‍ക്കാര്‍ എന്നും, അതിന്റെ ചട്ടുകമായി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുമുള്ള ഗൗരവമേറിയ ചിന്തയാണ് മറ്റെന്തിനെക്കാളും പ്രധാനമെന്നാണ് തോന്നുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ തന്നെ തെരുവിലെ പ്രതിപക്ഷം തങ്ങളായിരിക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ […]
By രിസാല on August 16, 2017
1247, Article, Articles, Issue
അസഹിഷ്ണുതയുടെ അലോസരപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ ഇന്ത്യയുടെ പൗരജീവിതത്തെ അസ്വസ്ഥപ്പെടുത്തിയ നാളുകളിലാണ് രാജ്യത്തെ നോക്കി പ്രശസ്ത പാകിസ്താനി കവി ഫഹ്മിദ റിയാസ് ആ പരിഹാസശരമെയ്യുന്നത്: ‘ഒടുവില്‍ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതില്‍ സന്തോഷം’. സംഘര്‍ഷകലുഷമായ രാഷ്ട്രീയ കാലാവസ്ഥയുടെ വിങ്ങലും വിതുമ്പലുമറിഞ്ഞ ഒരയല്ക്കാരി, വേലികെട്ടി വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഭാഷയില്‍ ഇതു പറയുമ്പോള്‍, ഇന്ത്യയുടെ ഭരണസംവിധാനത്തെയും രാഷ്ട്രീയ മണ്ഡലത്തെയും അത് ഗുണപരമായ മാറ്റിപ്പണിയലുകള്‍ക്ക് നിര്ബന്ധിക്കേണ്ടതായിരുന്നു. സാഹചര്യവശാല്‍ സംഭവിച്ചത് മറ്റൊന്നാണ്. കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും വീണ്ടും വീണ്ടും ഭര്‍ത്സിക്കപ്പെട്ടു. എഴുത്തുകാരുടെ വായ് മൂടിക്കെട്ടാന്‍ ശ്രമങ്ങളുണ്ടായി. […]