കാമ്പസുകളില്‍ തീയുണ്ട്
സര്‍സയ്യിദ് അഹമ്മദ് ഖാന് 1875ല്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് ഒരു സര്‍വകലാശാലയായി വികസിക്കുന്നത് 1920ല്‍ ആണ്. അതിനു മൂന്ന് വര്‍ഷം മുമ്പേ സ്ഥാപിക്കപ്പെട്ട സര്‍വകലാശാലയാണ് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി. കോണ്‍ഗ്രസ് നേതാവും ഹൈന്ദവ യാഥാസ്ഥിതികനുമായ മദന്‍ മോഹന്‍ മാളവ്യയായിരുന്നു അതിനു പിന്നില്‍. അലീഗര്‍ യൂനിവേഴ്സറ്റി മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ ഉന്നതിയാണ് ലക്ഷ്യമിട്ടതെങ്കില്‍ ബനാറസിന്റെ ഊന്നല്‍ ഹൈന്ദവ പുനരുത്ഥാനമായിരുന്നു. സര്‍സയ്യിദിനെ ഏതൊക്കെയോ തരത്തില്‍ അനുകരിക്കാനാണത്രെ മാളവ്യ ശ്രമിച്ചത്. 1925ല്‍ ആര്.എസ്.എസ് രൂപീകൃതമായപ്പോള്‍ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി അതിന്റെ […]