ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തീയും വെളിച്ചവും
ഇസ്രയേല്‍ രൂപവത്കരണത്തിന് ശേഷമുള്ള സംഭവവികാസങ്ങളെ ഫലസ്തീന്‍ കാഴ്ചപ്പാടില്‍ നിന്ന് കാണുന്നതിന് പകരം മധ്യ പൗരസ്ത്യ ദേശത്തിന്റെയും അറബ് ലോകത്തിന്റെയും പൊതുവായ വീക്ഷണകോണില്‍ നിന്നാണ് കാണേണ്ടത്. കാരണം, ഇസ്രയേലിന്റെ അതിര്‍ത്തി വ്യാപന സ്വപ്‌നങ്ങളില്‍ ഫലസ്തീനും ലബനാനും മാത്രമല്ല ഉള്ളത് എന്നത് തന്നെയാണ്. അത് ഈജിപ്തും ജോര്‍ദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉള്‍പ്പെടുന്ന ഒന്നാണ്. സയണിസ്റ്റ് സ്‌നേക്ക് എന്ന് വിളിക്കപ്പെടുന്ന ഈ സ്വപ്‌ന അതിര്‍ത്തി പെട്ടെന്ന് നോക്കുമ്പോള്‍ അസംബന്ധമാണെന്ന് തോന്നാമെങ്കിലും സയണിസ്റ്റ് രാഷ്ട്രീയത്തിന് അത് ഗൗരവതരമായ ലക്ഷ്യം […]