By രിസാല on November 30, 2017
1259-60, Article, Articles, Issue, കവര്‍ സ്റ്റോറി
ജോര്‍ദാനിലെ അമ്മാനില്‍നിന്നാണ് ഞങ്ങള്‍ ഫലസ്തീനിലേക്ക് പോവുന്നത്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു യാത്ര. എത്രയോ തവണ യാസര്‍ അറഫാത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നത് മനക്കണ്ണില്‍ സങ്കല്‍പിച്ചിട്ടുണ്ട്. 1995ലാണ് ഫലസ്തീന്‍ അതോറിറ്റിക്കുകീഴില്‍ ഫലസ്തീന്‍ എയര്‍ലൈന്‍സ് സ്ഥാപിക്കപ്പെട്ടത്. മൊറോക്കോയിലെ പ്രസിദ്ധമായ കാസബ്ലാങ്കാ വിമാനത്താവളത്തിന്റെ മോഡലില്‍ 86 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ഫലസ്തീന്‍ മനോഹരമായ എയര്‍പോര്‍ട്ട് നിര്‍മിച്ചത്. ഹസന്‍ രാജാവ് അയച്ചുകൊടുത്ത എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. 1998 നവംബര്‍ 14ന് യാസര്‍ അറഫാതും ബില്‍ക്ലിന്റനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു രാഷ്ട്രത്തിന്റെ […]
By രിസാല on November 30, 2017
1259-60, Article, Articles, Issue, കവര്‍ സ്റ്റോറി
പുറപ്പാട് കഥകളുടെ തിരയിളക്കത്തില്‍ നങ്കൂരമിളകിപ്പോയ മനസ്സുകൊണ്ടാണ് അവള്‍ ഇസ്രയേലിനെ സ്‌നേഹിച്ചത്. അവള്‍ കേട്ടും വായിച്ചുമറിഞ്ഞ ജൂത ജീവിതം പുറപ്പാടുകളുടേതും യാതനകളുടേതുമായിരുന്നു. സീനായില്‍ മോശയോടൊപ്പം അലഞ്ഞു തിരിഞ്ഞപ്പോഴും യൂറോപ്പില്‍ മതമൗലിക ക്രിസ്ത്യാനികളാല്‍ പീഡിതരായി ഒളിച്ചുപായുമ്പോഴും കേട്ടുതുടങ്ങിയ കാലം തൊട്ടേ അവള്‍ക്ക് ഇസ്രയേല്‍ വാഗ്ദത്തവും അഭയ ഭൂമിയുമായിരുന്നു. ജൂതന് ഭൂമിയില്‍ അനുവദിക്കപ്പെട്ട ഒരേയൊരു സ്വസ്ഥഗൃഹം. ലിയോണ്‍ ഉറിസ് അനശ്വരമാക്കിയ എക്‌സോഡസില്‍ തീരങ്ങളില്‍നിന്ന് ആട്ടിയകപ്പെട്ട് യൂറോപ്പിന്റെ ചുറ്റുകടലില്‍ അലയുകയും കടല്‍വെള്ളത്തില്‍ മുങ്ങിയമരുകയും ചെയ്യുമ്പോള്‍ അവളുടെ മനസ്സ് മോശയോടൊപ്പം കടല്‍ കീറിക്കടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് […]
By രിസാല on November 30, 2017
1259-60, Article, Articles, Issue, കവര്‍ സ്റ്റോറി
വാഗ്ദാനങ്ങളുടെ താഴ്‌വരയാണ് നമ്മുടെ ലോകം. ചില വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടും. ചിലത് പാടെ വിസ്മരിക്കപ്പെടും. എന്നാല്‍ അന്നത്തെ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫറിന്റെ വാഗ്ദാനം- ബാല്‍ഫര്‍ ഡിക്ലറേഷന്‍- പൂര്‍ണമായും നിറവേറ്റപ്പെട്ടുമില്ല, പിന്‍തള്ളപ്പെടുകയുമുണ്ടായില്ല. ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ബ്രിട്ടനിലെ സയണിസ്റ്റ് യഹൂദ സമുദായത്തിന് നല്‍കിയ വാഗ്ദാനമനുസരിച്ച് ജൂതരാഷ്ട്രത്തിന്റെ സംസ്ഥാപനം നടക്കുക തന്നെ ചെയ്തു. എന്നാല്‍ യഹൂദേതരുടെ മൗലികാവകാശങ്ങള്‍ക്ക് ഒരു റലുമേല്‍പ്പിക്കാതെയാവും ഇത് സംഭവിക്കുക എന്ന വാഗ്ദാനഭാഗം കാറ്റില്‍പറത്തപ്പെടുകയും ഫലസ്തീന്‍ എന്ന ദേശരാഷ്ട്രത്തെ തന്നെ ഭൂമുഖത്ത് നിന്ന് […]
By രിസാല on November 25, 2017
1259-60, Article, Articles, Issue, കവര്‍ സ്റ്റോറി
ഫലസ്തീന്‍ പ്രശ്‌നത്തെയും പ്രക്ഷോഭത്തെയും വ്യത്യസ്ത നോട്ടപ്പാടുകളില്‍ നിന്ന് നോക്കിക്കാണുകയും വിശകലനം നടത്തുകയും ചെയ്തവരുണ്ട്. മുസ്‌ലിം നാടുകളും സംഘടനകളും സ്വാഭാവികമായും ഫലസ്തീനെ ഒരു മുസ്‌ലിം വിഷയമായാണ് കണ്ടുപോരുന്നത്. ഫലസ്തീന്‍ പ്രക്ഷോഭത്തെ വിശുദ്ധ യുദ്ധം എന്ന നിലയില്‍ മുസ്‌ലിം ജനസാമാന്യം ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നു. എന്നാല്‍ ചരിത്രത്തില്‍ നിന്നും ജര്‍മന്‍ ദേശത്തുനിന്നും ബലമായും അന്യായമായും കുടിയൊഴിപ്പിക്കപ്പെട്ട ഒരു ജനതയുടെ സമാനതയില്ലാത്ത ദുരിത കഥ എന്ന നിലയില്‍ തീര്‍ത്തും ദേശീയവും മതനിരപേക്ഷവും മാനുഷികവുമായ പക്ഷത്തുനിന്ന് ഫലസ്തീനികളുടെ ദൂര്‍വിധിയെ വിലയിരുത്തുന്നവരുണ്ട്. അറബ് ദേശീയതയുടെ മാത്രം […]
By രിസാല on November 25, 2017
1259-60, Article, Articles, Issue, കവര്‍ സ്റ്റോറി
മധ്യപൂര്‍വ ദേശത്ത് എന്തു നടക്കുന്നുവെന്നതിന്റെ ഒരു ബദല്‍ക്കാഴ്ച എനിക്ക് ആദ്യം ലഭിച്ചതു നോം ചോംസ്‌കിയുടെ ലേഖനങ്ങളില്‍നിന്നാണ്. ദശകങ്ങളായി അദ്ദേഹം മിഡില്‍ ഈസ്റ്റ് രാഷ്ടീയം എഴുതിക്കൊണ്ടിരിക്കുന്നു. യുഎസ് വിദേശനയം എപ്രകാരമാണ് ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്ക് ന്യായീകരണവും ആധികാരികതയും നല്‍കുന്നുവെന്നത് ചോംസ്‌കി ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കാരണത്താലാണു ജൂതനായിട്ടും ചോംസ്‌കിക്കു ഇസ്രയേലില്‍ പ്രവേശനമില്ലാത്തത്. ജറുസലം സര്‍വകലാശാലയില്‍ പ്രഭാഷണത്തിനു ക്ഷണം ലഭിച്ചിട്ടും അദ്ദേഹത്തിന് അങ്ങോട്ടു പോകാനായില്ല. എഡ്വേഡ് സെയ്ദിന്റെ ദ് പൊളിറ്റിക്‌സ് ഓഫ് ഡിസ് പൊസസ്ഡ് എന്ന പുസ്തകം തൊണ്ണൂറുകളില്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ കുറച്ചുകൂടി അടുത്തുനിന്നുള്ള […]