1268

അനന്തകുമാര്‍ ഹെഗ്‌ഡെക്ക് മികച്ച കൂട്ടുകാരുണ്ട്

അനന്തകുമാര്‍ ഹെഗ്‌ഡെക്ക് മികച്ച കൂട്ടുകാരുണ്ട്

‘വരി ആരംഭിക്കുന്നത് ഞാന്‍ നില്‍ക്കുന്നിടത്തുനിന്നാണ്.’ എഴുപതുകളിലെ ഒരു ബോളിവുഡ് ചലച്ചിത്രത്തില്‍ അന്നത്തെ ഹിന്ദി ചലച്ചിത്രത്തിലെ ചീത്ത പയ്യനായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഒരു ജയിലിനുള്ളിലെ നീണ്ട വരിയിലേക്ക് ഇടിച്ചുകയറി ഇങ്ങനെ അലറിയത് ഓര്‍മയില്ലേ. പ്രധാനമന്ത്രി മോഡിയുടെ മന്ത്രിസഭയിലെ അനന്തകുമാര്‍ ഹെഗ്‌ഡെ, ‘ഞങ്ങള്‍ ഭരണഘടന തന്നെ മാറ്റാനാണ് വന്നിരിക്കുന്ന’തെന്ന് പറഞ്ഞപ്പോള്‍ ആ സംഭാഷണശകലമാണ് ഓര്‍മവന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും മികച്ച ധിഷണകള്‍- അതിന്റെ രാഷ്ടീയവും സാമൂഹികവുമായ മോചനത്തിന് ജീവന്‍ ത്യജിച്ചവര്‍- തയാറാക്കിയ മഹത്തായ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ […]

ഒരു ചരിത്ര ഗ്രന്ഥം പറയുന്ന പൊള്ളുകള്‍

ഒരു ചരിത്ര ഗ്രന്ഥം പറയുന്ന പൊള്ളുകള്‍

”1989ല്‍ സമസ്തയിലുണ്ടായ പിളര്‍പ്പ് ഏറെ ശക്തവും സംഘടനയെ ഏറെക്കുറെ രണ്ടായി വിഭജിക്കുകയും ചെയ്ത ഒന്നാണ്. കാന്തപുരം എന്ന അപരനാമത്തില്‍ പ്രസിദ്ധനായ എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ഈ പിളര്‍പ്പുണ്ടായത്. പ്രത്യയശാസ്ത്രപരമോ അനുഷ്ഠാനപരമോ ആയ ഒരു പ്രശ്‌നവും ഇതില്‍ അന്തര്‍ഭവിച്ചിരുന്നതായി കാണുന്നില്ല. വ്യക്തിവിദ്വേഷവും നേതൃമോഹവുമാണ് പ്രധാനകാരണമായി പറഞ്ഞുപോകുന്നത്. എന്നാല്‍, കാന്തപുരത്തിന്റെ വാഗ്മിത്വവും സംഘടനാശേഷിയും നയതന്ത്രജ്ഞതയും സമ്പത്തും പുതിയ ഒരു സംഘടനയെ കെട്ടിപ്പടുക്കാനുള്ള സൗകര്യങ്ങളും അദ്ദേഹത്തിനുണ്ടാക്കി. സമസ്ത സുന്നി യുവജന സംഘത്തിന്റെ നേതൃത്വമുണ്ടായിരുന്ന കാന്തപുരം ഈ പോഷകസംഘടനയെ മാതൃസംഘടനക്ക് ഭീഷണിയാകും […]

ദേശീയത ബലപ്രയോഗമല്ല

ദേശീയത ബലപ്രയോഗമല്ല

രചനകളിലെ വൈവിധ്യവും നിലപാടിലെ ദൃഢതയുമാണ് പി സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ സവിശേഷത. നോവല്‍, ചെറുകഥ, യാത്രാവിവരണം, ലേഖനസമാഹാരം, ചിത്രനിരൂപണം തുടങ്ങി എഴുത്തിന്റെ മേഖലകള്‍ വ്യാപിച്ച് കിടക്കുന്നതുപോലെ തന്നെ അഭിസംബോധന ചെയ്യുന്ന വിഷയങ്ങളുടെ വൈപുല്യവും ശ്രദ്ധേയമാണ്. അടിമുടി മണ്ണിന്റെ മണമുള്ള, പച്ചയുടെ നിറമുള്ള, മനുഷ്യനെപ്പോലെ തന്നെ ഇതര ജീവസസ്യജാലങ്ങളുടെ നോവറിയുന്ന എഴുത്താണ് അദ്ദേഹത്തിന്റേത്. എഴുത്തില്‍ പരിസ്ഥിതിയുടെ രാഷ്ട്രീയവും ദര്‍ശനവും ഇത്രയേറെ പ്രകടിപ്പിക്കുന്ന മറ്റൊരാള്‍ മലയാള സാഹിത്യത്തില്‍ ഇന്ന് ഇല്ലതന്നെ. യാത്രയാണ് അദ്ദേഹത്തിന്റെ ജീവിതം എന്ന് പറയുന്നതില്‍ തെറ്റില്ല. മലയാളത്തിലെ […]

ഇടയന്റെ വഴി

ഇടയന്റെ വഴി

ത്വാഇഫിലെ മലനിരകളില്‍ എന്നെങ്കിലുമൊരിക്കല്‍ കാലുകുത്തുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഓരോ യാത്രക്കും ഓരോ നിമിത്തമുണ്ടാവും എന്നതുകൊണ്ട് വര്‍ഷങ്ങളോളം ഞാന്‍ കാത്തിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ത്വാഇഫിന്ന് അത്രക്ക് പ്രാധാന്യമുണ്ട്. ഇസ്‌ലാമിന്റെ പൂര്‍വ കാലത്തിലേക്കും ആഴത്തില്‍ വേരോടിയതാണ് ത്വാഇഫിന്റെ സംസ്‌കൃതി. ജിദ്ദയില്‍ ഞാനും മാലിക് മഖ്ബൂലും താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പ്രഭാതത്തില്‍ തന്നെ ലത്തീഫ് കണ്ണമംഗലം വന്നു. അയാളാണ് ഞങ്ങളെ ത്വാഇഫിലേക്ക് കൊണ്ടുപോകേണ്ടത്. വിറ്റാമിന്‍ പാലസ് എന്ന ജൂസ് കടയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ലത്തീഫ് ജോലി ചെയ്യുന്നത്. പല ശാഖകളുണ്ട് […]

ജാഗരൂകരാവുക; ഇന്ത്യന്‍ ഫാഷിസം വേഷം മാറുകയാണ്

ജാഗരൂകരാവുക; ഇന്ത്യന്‍ ഫാഷിസം വേഷം മാറുകയാണ്

ഏകാന്തനും പരാജയബോധത്താല്‍ പരിഭ്രാന്തനുമായ കുലപതിയോട് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് പറഞ്ഞ, അല്ലയോ പരമാധികാരി, തെരുവുകളിലേക്ക് പോകൂ, തെരുവിലെ മുഖങ്ങളില്‍ നിന്ന് സത്യം കാണൂ, നമ്മള്‍ അന്ത്യത്തിലാണ് എന്ന വാചകത്തോടെയാണ് പോയ വര്‍ഷം നമ്മള്‍ ഈ താളുകളിലൂടെ സംസാരിച്ചുതുടങ്ങിയത്. ഉദ്ധരണികള്‍ മാറ്റാനാവാത്തവിധം ലോകം നിശ്ചലമാവുന്നു എന്നതിനെക്കാള്‍ ഭയാനകമായി മറ്റെന്തുണ്ട്? എല്ലാ ചലനങ്ങളും പുറപ്പെട്ടിടത്തേക്ക് ആസകലം മുറിവുകളോടെ, പലപ്പോഴും ചലനമില്ലാതെ തിരിച്ചെത്തുന്നതിനോളം നിര്‍ഭാഗ്യം മറ്റെന്തുണ്ട്? ഒരു ജനാധിപത്യ രാജ്യത്തിന്റെ, ഒരു ബഹുസ്വര മതേതര രാജ്യത്തിന്റെ ഒരു രാഷ്ട്രീയവര്‍ഷം എന്തായിരുന്നു എന്ന് […]