മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദം മുഴങ്ങുന്നുണ്ട്
അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ചിലര്‍ അടിച്ചുകൊന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഇതെഴുതുന്നത്. അങ്ങനെയൊരു പ്രതിഷേധം രൂപപ്പെടുന്നു എന്നത് അല്‍പം അതിശയോക്തി കലര്‍ത്തി തന്നെ പറയേണ്ടതാണ്. എന്തുകൊണ്ട്? ആദിവാസികളെ നമ്മ ളിലൊരാളായി പരിഗണിക്കാന്‍ നമ്മളിപ്പോഴും പാകപ്പെട്ടിട്ടില്ല എന്നതാണുത്തരം. അതുകൊണ്ട് തന്നെ അവര്‍ എന്നും നമ്മുടെ ജീവിതവ്യവഹാരങ്ങള്‍ക്ക് പുറത്തുള്ളവരാണ് എന്നാണ് നമ്മുടെ വെപ്പ്. നമ്മള്‍ പരിഷ്‌കൃതര്‍ മാറ്റി നിര്‍ത്തിയവര്‍. ഭൂമിക്ക് വേണ്ടിയുള്ള അവരുടെ ആവശ്യങ്ങള്‍ക്ക് ഇപ്പോഴും ചെവികൊടുക്കുന്നില്ലല്ലോ നമ്മള്‍. അവരുടെ കാട് കൂടി കയ്യേറി റിസോര്‍ട്ടുകളും സാമ്രാജ്യങ്ങളും പണിയാന്‍ […]