വസ്തുക്കളുടെ വില ആര് തീരുമാനിക്കണം?
വിലക്കയറ്റത്തിന്റെ ഫിലോസഫിയെ കുറിച്ച് വായിക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ ഇ-മെയില്‍ സന്ദേശം വായിക്കാനിടയായത്. ‘വികസനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടി വന്നത്. ഈ യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ട്, വസ്തുക്കളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ‘Market Mechanism’, അഥവാ വസ്തുക്കളുടെ ചോദനവും ലഭ്യതയും അടിസ്ഥാനപ്പെടുത്തി മാര്‍ക്കറ്റ് നിര്‍ണയിക്കുന്ന വില സ്വീകരിക്കേണ്ടതാണെന്നും താങ്കള്‍ സിറാജ് പത്രത്തില്‍ എഴുതിയതായി കാണാന്‍ സാധിച്ചു. ഈ നയം ഇസ്‌ലാമികമെങ്കില്‍ കെയ്ന്‍സ് മുതല്‍ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞര്‍ വരെ എഴുതിത്തള്ളിയ ക്ലാസിക്കല്‍ തിയറിയുടെ വക്താക്കളാണ് മുസ്‌ലിംകളെന്ന് പറയേണ്ടി വരും. […]