By രിസാല on June 5, 2018
1287, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
കര്‍ണാടകയില്‍ ആരാണ് കളം പിടിച്ചത്? ആരാണ് ജയിച്ചത്? കന്നഡ ജനതയിലെ ഭൂരിപക്ഷം ഏത് രാഷ്ട്രീയത്തെയാണ് തിരഞ്ഞെടുത്തത്? മൂന്നേ മൂന്ന് ചോദ്യങ്ങള്‍. അതിന്റെ ഉത്തരം സത്യസന്ധമായി പറഞ്ഞുകൊണ്ട് നമുക്ക് കര്‍ണാടകയെക്കുറിച്ച് സംസാരിക്കാം. കര്‍ണാടകയില്‍ ആരാണ് മുഖ്യമന്ത്രി? ആരാണ് കര്‍ണാടകം ഭരിക്കുന്നത്? എങ്ങനെയാണ് ഭരിക്കുന്നത് തുടങ്ങിയ പരമാവധി അഞ്ചാണ്ട് മാത്രം ആയുസ്സുള്ള ചോദ്യങ്ങള്‍ വിട്ടേക്കൂ. അതിന്റെ ഉത്തരങ്ങള്‍ വരാനിരിക്കുന്ന ഓരോ ദിവസവും സങ്കീര്‍ണമായി മാറി മറിഞ്ഞേക്കാം. പക്ഷേ, തുടക്കത്തില്‍ ചോദിച്ച മൂന്ന് ചോദ്യങ്ങള്‍ക്ക് നമ്മള് സത്യസന്ധമായി ഉത്തരം പറയണം. കാരണം […]
By രിസാല on June 5, 2018
1287, Article, Articles, Issue
‘സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ച എന്റെ അടിമകളേ! അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശപ്പെടാതിരിക്കൂ. നിശ്ചയമായും അല്ലാഹു പാപങ്ങളെല്ലാം പൊറുത്തുതരുന്നവനാണ്. തീര്‍ച്ച, അവന് ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കാരുണ്യം ചെയ്യുന്നവനുമാകുന്നു'(വി. ഖു 39/53). മനുഷ്യന് അല്ലാഹു നല്‍കിയിട്ടുള്ള സവിശേഷാനുഗ്രഹങ്ങളിലൊന്നാണ് തിരുത്താനുള്ള അവസരം. മനുഷ്യന് വല്ല കാരണവും കൊണ്ട് നേര്‍വഴിയില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ ഓരോ നിമിഷവും അവന് തിരുത്താനുള്ള അവസരമുണ്ട്. ചെയ്ത തെറ്റ് എത്ര ഗൗരവമുള്ളതാവട്ടെ, ഏത് സ്വഭാവത്തിലുള്ളതാവട്ടെ, അതെത്ര വര്‍ധിച്ച അളവിലുള്ളതുമാകട്ടേ. സ്വയം തിരുത്താനും നേര്‍വഴിയിലേക്ക് തിരിച്ചുവരാനും അവന് സന്നദ്ധനാകുന്നുവെങ്കില്‍ […]
By രിസാല on June 5, 2018
1287, Article, Articles, Issue
‘ഇമ്മ ഖുര്‍ആന്‍ ഓതും. ഉള്ളടക്കം അറിയില്ല. പക്ഷെ ഖുര്‍ആന്‍ ഓതുന്നത് പൂര്‍ണ്ണ ഭക്തിയോടെയാണ്. അന്ന് പരുക്കന്‍ ഭൗതികവാദത്തിന്റെ കാലത്ത് ഞാന്‍ വിചാരിച്ചിരുന്നത് അര്‍ത്ഥം അറിയാതെ ഉരുവിടുന്നത് കൊണ്ട് എന്ത് കാര്യം എന്നതാണ്. ഇ എം എസ് അര്‍ത്ഥമറിയാത്ത ഋഗ്വേദ പഠനത്തിന്റെ പരിമിതിയെക്കുറിച്ച് പറയുന്നുണ്ടല്ലോ? പിന്നെ അല്പം ആഴത്തില്‍ പരിശോധിച്ചപ്പോള്‍ ബോധ്യമായത്, അര്‍ത്ഥത്തിനപ്പുറത്തുള്ള എന്തൊക്കെയോ കാര്യങ്ങള്‍ ഇമ്മ സ്വാംശീകരിച്ചിട്ടുണ്ട് എന്നാണ്. അതിന്റെ നന്മ അവരുടെ ജീവിതത്തിലുണ്ടായിരുന്നു. പിന്നീട് പാലിയം സമരത്തെക്കുറിച്ചൊക്കെ വായിക്കുമ്പോള്‍ ഇത് കൂടുതല്‍ മൂര്‍ത്തമായി അനുഭവപ്പെട്ടു. പാലിയം […]
By രിസാല on June 4, 2018
1287, Article, Articles, Issue
ഫലസ്തീന്‍കാര്‍ ഇസ്രയേലി ഭരണകൂടത്തിന്റെ നിരന്തരമായ നിന്ദയും പീഢനവും അക്രമവും നേരിട്ടുകൊണ്ടിരിക്കുകയാണ്. അമ്പതുവര്‍ഷത്തെ ഇസ്രയേലി അധിനിവേശത്തിനുശേഷം പതിവുകാഴ്ചകളായതുകൊണ്ട് ഇതൊന്നും വാര്‍ത്തകള്‍ പോലുമാകുന്നില്ല. ഈ അവസ്ഥ ഇസ്രയേലിനെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. തങ്ങള്‍ക്കനുഭവപ്പെട്ട സ്വകാര്യനഷ്ടങ്ങളെയും ഭീതിയെയും കുറിച്ച് ഫലസ്തീന്കാരില്നിന്നുകേട്ട കഥകളും ഞാന്‍ നേരിട്ടു കണ്ട അക്രമവും വിവരിക്കാന്‍ അസാധ്യമാണ്. പുറംലോകത്തുനിന്ന് ഈ കഥകള്‍ മറക്കാന്‍ ഇസ്രയേലി ഭരണകൂടം അക്രമണോത്സുകമായി ശ്രമിക്കുന്നുണ്ട്. ഫലസ്തീനിലെ ഇസ്രയേലിന്റെ കോളനിവത്കരണത്തിന്റെ ഭീകരചിത്രമാണ് ഈ കഥകള്‍ വരച്ചുകാട്ടുന്നത്. അബുദിസിലെ അല്‍ഖുദ്സ് സര്‍വകലാശാലയിലെ ഡീനും ഫാക്കല്‍റ്റി അംഗവുമായ ഒരു സ്ത്രീ […]
By രിസാല on June 4, 2018
1287, Article, Articles, Issue
ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) ബി.എസ്സി. നഴ്സിംഗ്, ബി.എസ്സി. റേഡിയോഗ്രാഫി ഉള്‍പ്പടെ വിവിധ ബിരുദ കോഴ്സുകളിലേക്കും ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്സുകള്‍ക്കു പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി മേയ് 31 വരെയാണ് അപേക്ഷിക്കാവുന്നത്. അപേക്ഷാ ഫീസ് കോഴ്സ് ഒന്നിനു പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപ. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 750 രൂപ. എം.എസ്സി. സൈക്യാട്രിക് നഴ്സിങ് കോഴ്സിന് ഇത് യഥാക്രമം 1500, 1000 രൂപ. ഒരു അപേക്ഷാര്‍ഥിക്കു പരമാവധി നാലു […]