By രിസാല on August 2, 2018
1295, Article, Articles, Issue
അന്തര്‍ദേശീയ തലത്തില്‍ മുസ്‌ലിം പാരമ്പര്യ പണ്ഡിതന്മാര്‍ക്കിടയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സാമൂഹിക ബന്ധങ്ങളും ചലനങ്ങളും സൂക്ഷ്മമായി വിലയിരുത്തി തന്റേതായ കാഴ്ചപ്പാടുകള്‍ നിര്‍ഭയം അടയാളപ്പെടുത്തുന്ന കാന്തപുരവുമായി രിസാല പ്രതിനിധികള്‍ നടത്തിയ അഭിമുഖം. പ്രധാനമായും, മതസമൂഹങ്ങള്‍ക്കിടയിലെ വര്‍ഗീയത ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് ഇസ്‌ലാമിന് എന്തുപറയാനുണ്ട്? തീവ്രതയും വര്‍ഗീയതയുമൊക്കെ ഇസ്‌ലാമിന് ചേര്‍ന്നതാണോ? പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എങ്ങനെയായിരിക്കണം? എന്നീ പ്രശ്‌നങ്ങളിലൂടെ കടന്നുപോയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. കേരളത്തില്‍ ഇസ്‌ലാം കടന്നുവന്നത് […]
By രിസാല on August 2, 2018
1295, Article, Articles, Issue
കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച്, ജമ്മു കശ്മീരിലെ ഭരണകൂടം 2010 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഏറ്റവും മികച്ച വിജയം നേടിയ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസലിനെതിരെ ഡിപ്പാര്‍ട്മെന്റ് തല അന്വേഷണം തുടങ്ങിവെച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെ ചൊല്ലിയുള്ള ആത്മരോഷം പ്രകടിപ്പിക്കുന്ന ട്വീറ്റ് പോസ്റ്റു ചെയ്തതിനാണ് നടപടി. ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് ഫൈസല്‍ ഇങ്ങനെ ട്വീറ്റു ചെയ്തു: ‘ജനസംഖ്യ+ആണധികാരവ്യവസ്ഥ+നിരക്ഷരത+മദ്യം+അശ്ലീലക്കാഴ്ചകള്‍+സാങ്കേതികവിദ്യ+അരാജകത്വം=റേപ്പിസ്ഥാന്‍.” സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഇങ്ങനെ പറയുന്നു: ”ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പാലിക്കേണ്ട സത്യസന്ധതയും ആര്‍ജവവും നിലനിര്‍ത്തുന്നതില്‍ […]
By രിസാല on August 2, 2018
1295, Article, Articles, Issue, കവര്‍ സ്റ്റോറി
അലിഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സതീഷ്‌കുമാര്‍ ഗൗതം. ബി.ജെ.പിയുടെ ഒരു സാദാ എം.പി. ബി.എസ്.പിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തു എന്നത് മാത്രമാണ് കേമത്തം. കോണ്‍ഗ്രസും ബി.എസ്. പിയും ഷീലാ ഗൗതമിന്റെ കാലത്ത് ബി.ജെ.പിയും ജയിച്ചിട്ടുള്ള മണ്ഡലമാണ്. വലിയ ബഹളങ്ങളൊന്നുമില്ലാതെ എം.പി പണിയുമായി മുന്നോട്ട് പോയ സതീഷ് ശ്രദ്ധാകേന്ദ്രമായത് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ്. അതും ഒരു കത്തിന്റെ രൂപത്തില്‍. അലിഗഡ് നിങ്ങളറിയുന്നത് അന്നും ഇന്നും രാജ്യത്തെ ഏറ്റവും മുന്തിയ ഒരു സര്‍വകലാശാലയുടെ ആസ്ഥാനം എന്ന നിലയിലാണ്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല. […]
By രിസാല on August 2, 2018
1295, Article, Articles, Issue, കവര്‍ സ്റ്റോറി
മാല്‍കം എക്‌സ് എന്ന സവിശേഷനാമത്തില്‍ ഇന്നും ലോകം ഓര്‍ക്കുന്ന അല്‍ ഹാജ് മാലിക് അശ്ശഹ്ബാസ് എന്ന അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ വിമോചകന്‍ തന്റെ ആത്മകഥ തുടങ്ങുന്നത് താന്‍ പിറന്നുവീണ ജീവിതപരിസരത്തിന്റെ ഭ്രാന്തവും പൈശാചികവുമായ മുഖം തുറന്നുകാണിച്ചുകൊണ്ടാണ്. ”എന്നെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് ഒരു രാവില്‍ സെബ്രാസ്‌കയിലെ ഒമാഹയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് മുഖംമൂടിധാരികളായ ഒരുപറ്റം കുക്ലക്‌സ്‌ക്ലാന്‍കാര്‍ കുതിരപ്പുറത്ത് കുതിച്ചുവന്നു പുര വളഞ്ഞു. തോക്കുകള്‍ വായുവില്‍ ചുഴറ്റി അവര്‍ അപ്പനോട് പുരക്ക് പുറത്തുവരാന്‍ ആര്‍ത്തട്ടഹസിച്ചു. അമ്മ പോയി മുന്‍വാതില്‍ തുറന്നു. […]
By രിസാല on August 2, 2018
1295, Article, Articles, Issue, കരിയര്‍ ക്യൂസ്
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുളള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. 2019 ജൂലായ് ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുളള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജൂലായ് രണ്ടിന് ശേഷമോ 2008 ജനുവരി ഒന്നിന് മുന്‍പോ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനുശേഷം ജനനതീയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ ഫോമും വിവരങ്ങളും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും […]