മതരാഷ്ട്രവാദത്തിന്റെ ഇസ്‌ലാമിക നയം
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഇസ്‌ലാമിക ഭരണമല്ല. എന്നാല്‍, മുസ്‌ലിംകള്‍ എങ്ങനെയെങ്കിലും ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ഒരുങ്ങിപ്പുറപ്പെടേണ്ടതുമില്ല. ഭൂമിയിലെവിടെയും മുസ്‌ലിമിന് ജീവിക്കാം, ജീവിക്കുന്നിടം ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടു വന്നാലേ ഓരോ മുസ്‌ലിമും തന്റെ മതപരമായ ബാധ്യത നിറവേറ്റിയവരാകുന്നുള്ളൂ എന്ന തരത്തില്‍ അപകടകരമായ വാദങ്ങളുമായി ഇന്ത്യയില്‍ രംഗത്തു വന്നത് ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയാണ്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക ഭരണമാണ് നിലനില്‍ക്കേണ്ടതെന്നും അല്ലാത്തിടങ്ങളില്‍ ദൈവിക ഭരണകൂടം സ്ഥാപിക്കാനായി ഓരോരുത്തരും ശ്രമിക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. ഖുര്‍ആനെ തെറ്റായി […]