‘തേജസ് ‘ തിരോഭവിക്കുമ്പോള്‍
ഡിജിറ്റല്‍ യുഗത്തില്‍ പത്രങ്ങളുടെ മരണം വാര്‍ത്താമൂല്യം നഷ്ടപ്പെട്ട വര്‍ത്തമാനമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വമാകെ സദ്കീര്‍ത്തിയും കൈമുതലായ എത്രയോ മുന്തിയ പത്രപ്രസിദ്ധീകരണങ്ങള്‍ ചരിത്രത്തിലേക്ക് തിരോഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം വരുമ്പോള്‍ അതില്‍ അതിശയം പ്രകടിപ്പിക്കാനോ കണ്ണീര്‍ വാര്‍ക്കാനോ ആരും മെനക്കെടാറില്ല. ഇന്റര്‍നെറ്റിന്റെ ആഗമത്തോടെ സോഷ്യല്‍മീഡിയ ഏറ്റവും ശക്തമായ ആശയവിനിമയ ഉപാധിയായി മാറുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രകാശവേഗത്തില്‍ വാര്‍ത്തകള്‍ വിതറുകയും ചെയ്യുമ്പോള്‍ കടലാസില്‍ കുറിച്ചിട്ട അക്ഷരങ്ങ ള്‍ക്കാണ് പാവനത എന്ന് ആര് ശഠിച്ചാലും കാലം അവരെ അവഗണിക്കുമെന്നുറപ്പാണ്. കൊച്ചുകേരളത്തിന്റെ പത്രപ്രസിദ്ധീകരണമേഖലയില്‍നിന്ന് ചരിത്രത്തിലേക്ക് […]