By രിസാല on December 29, 2018
1315, Article, Articles, Issue, കവര്‍ സ്റ്റോറി
സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാഛാദനവുമായി ബന്ധപ്പെട്ട് 1310 ലക്കം രിസാല വളരെ താല്പര്യപൂര്വം വായിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവെ വിസ്മരിച്ചുകളഞ്ഞ ഒരു പ്രധാനപ്പെട്ട സംഭവമായിരുന്നു പട്ടേലിന്റെ പ്രതിമ അനാഛാദനം. പത്രങ്ങളിലൊക്കെ അതിന് അനുകൂലമായിട്ടും പ്രതികൂലമായിട്ടും ഒരുപാട് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ പൊതുവെ അധികം കണ്ടില്ല. രിസാല പോലെ ഒരു പ്രസിദ്ധീകരണം അതിന് മുന്‍കൈയെടുത്തത് ഏതുനിലക്കും വളരെ സ്വാഗതാര്‍ഹമാണ് എന്നാണ് എന്റെ അഭിപ്രായം. പ്രാതിനിധ്യ സ്വഭാവമുള്ള ലേഖനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതും ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ്; […]
By രിസാല on December 29, 2018
1315, Article, Articles, Issue, കവര്‍ സ്റ്റോറി, വർത്തകൾക്കപ്പുറം
ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെക്കാള്‍ വരും ഇന്ത്യയില്‍ മുസ്ലിംകളുടെ അംഗബലം. അറബ് ഇസ്ലാമിക രാജ്യങ്ങളിലെ വിശ്വാസികള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ മുസ്ലിംകളുടെ അംഗസംഖ്യ മറി കടക്കാന്‍ സാധിച്ചിട്ടില്ല. 18-20കോടി പൗരന്മാരുടെ വിഹിതമാണ് ജനാധിപത്യമതേതര രാജ്യത്തിന് ഇസ്ലാം സംഭാവന ചെയ്യുന്നത്. രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ലോകമുസ്ലിം ജനസംഖ്യയുടെ മൂന്നിലൊന്ന്, ഏകദേശം 55കോടി, ഈ രാജ്യത്ത് അധിവസിക്കുന്നുണ്ടാകുമായിരുന്നു. 1947ല്‍ പാകിസ്താന് എന്ന പുതിയൊരു മുസ്ലിംരാഷ്ട്രം പിറവി കൊണ്ടിട്ടും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടാതിരുന്നത്, അവഗണിക്കപ്പെടാനാവുന്ന ഒരു ന്യൂനപക്ഷമല്ല […]
By രിസാല on December 28, 2018
1315, Article, Articles, Issue, കവര്‍ സ്റ്റോറി
ജനാധിപത്യ രാഷ്ട്രീയത്തില്‍ അഞ്ചുവര്ഷക്കാലമെന്നത് ഒരു ദീര്‍ഘകാലമാണ്. അധികാരത്തിന്റെ ഉത്തുംഗപഥങ്ങളിലേക്ക് അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്നതും അവിടെനിന്ന് പുറത്തെറിയപ്പെടുന്നതും ഈ കാലയളവിന്റെ പരിധിയിലാണ്. അതിനാല്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാറ്റുമാറി വീശല്‍ പ്രക്രിയ ദേശീയ രാഷ്ട്രീയത്തില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ കഴിഞ്ഞ ദിവസം ഹിന്ദി ഹൃദയഭൂമിയില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ മൂന്നു സംസ്ഥാനങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്ന കാഴ്ച തീര്‍ത്തും അസാധാരണം തന്നെയായിരുന്നു. 2013ല്‍ വമ്പിച്ച ജനപിന്തുണയോടെ ബി ജെ പി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും . മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 15 […]
By രിസാല on December 28, 2018
1315, Article, Articles, Issue
ബിസിനസ് ലോകത്ത് എക്കാലത്തും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ബിസിനസ് എത്തിക്സ്. ബിസിനസ് രംഗത്ത് പുലര്‍ത്തേണ്ട സദാചാര നിഷ്കര്‍ഷകളും സമൂഹത്തോട് അനുവര്‍ത്തിക്കേണ്ട മര്യാദകളുമാണ് ഇതിന്റെ ഉള്ളടക്കം. 1974ല്‍ നോര്മന്ബോവി തന്റെ പുസ്തകത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ ബിസിനസ് എത്തിക്സ് ബിസിനസ് ലോകത്ത് തന്നെ പല വിപ്ലവങ്ങള്‍ക്കും ഹേതുവാകുകയായിരുന്നു. മാനസിക നിയന്ത്രണങ്ങള്‍ക്ക് മാത്രം വിധേയമാക്കപ്പെട്ടിരുന്ന സദാചാര നിഷ്കര്‍ഷകളെ ഒരു ക്രോഡീകരണ സ്വഭാവത്തിലേക്ക് കൊണ്ടുവരികയായിരുന്നു ബോവി. പക്ഷേ ബിസിനസ് ലോകത്ത് എത്രത്തോളം ഈ തത്വങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചു എന്ന് പരിശോധിക്കുന്നിടത്താണ് ഇസ്ലാമിക സദാചാര മൂല്യങ്ങള്‍ […]
By രിസാല on December 28, 2018
1315, Article, Articles, Issue
സമ്പത്തിന്റെ ഉടമസ്ഥന് അല്ലാഹുവാണ്. അത് അവന് മനുഷ്യന്റെ കൈവശം ഏല്പിച്ചു. അതുകൊണ്ടാണ് നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കണം എന്ന് ഖുര്‍ആന്‍ പറയുന്നത്. സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയരുന്നു. ഒരാള്‍ കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ സമ്പത്ത് അയാളുടേതാണ് എന്ന് അംഗീകരിച്ചു കൊടുക്കാതിരിക്കുന്നത് അത്രതന്നെ ശരിയാണോ? അഥവാ സമ്പത്ത് അല്ലാഹു മനുഷ്യന് നല്‍കിയതാണ് എന്നതിന്റെ അര്‍ത്ഥമെന്താണ്? ഒരു സമ്പത്തിനും മനുഷ്യന് സ്വതന്ത്രമായ അധികാരമില്ല എന്നതാണ് സത്യം. ഒരു കര്‍ഷകനെ എടുക്കുക. അയാള്‍ അയാളുടെ കൃഷികൊണ്ട് വലിയ സമ്പന്നനായി […]