പരിഷ്‌കര്‍ത്താക്കളുടെ ശൈഖ്
ആത്മമിത്രങ്ങള്‍ പ്രവാചകന്‍മാരുടെ ദൗത്യം ഏറ്റെടുത്ത് കൃത്യമായി നിര്‍വഹിക്കുന്ന പുണ്യാളന്മാരാണ് ഔലിയാക്കള്‍. വലിയ്യ് എന്നതാണ് ഏകവചനം. പ്രവാചകന്‍മാരില്‍ ഒരിടത്തിരുന്ന് ഇബാദത്ത് ചെയ്ത് കഴിച്ചുകൂട്ടുന്നവര്‍ മാത്രമായിരുന്നില്ല. ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചവരുമുണ്ടായിരുന്നു. അവരുടെ ജീവിതവിശുദ്ധിയും അധ്യാപനങ്ങളുടെ ആധികാരികതയും ഒന്നായിച്ചേര്‍ന്നപ്പോള്‍ ജനങ്ങള്‍ സത്യമാര്‍ഗം തിരിച്ചറിയുകയായിരുന്നു. ഔലിയാക്കളുടെ ചരിത്രവും ഇപ്രകാരമായിരുന്നു. ഭൗതികതയുടെ ഊഷര മരുക്കാടുകളില്‍ ആത്മശാന്തിയുടെ ഹിമം തേടിയുള്ള നീണ്ട പ്രയാണങ്ങള്‍ക്കൊടുവില്‍ അമേയമായ ദിവ്യാനുരാഗത്തിന്റെ തുരുത്തുകളില്‍ ഇടം തേടിയ അല്ലാഹുവിന്റെ പ്രിയ അടിമകളോട് ഖുര്‍ആന്‍ സംസാരിക്കുന്നു: ‘അറിയുക, സത്യവിശ്വാസം കൈകൊള്ളുകയും അതിസൂക്ഷ്മജീവിതം നയിക്കുകയും ചെയ്ത അല്ലാഹുവിന്റെ […]