By രിസാല on July 15, 2019
1342, Article, Articles, Issue
ഭാരതീയ ജനതാപാര്‍ട്ടിക്ക് തുടര്‍ച്ചയായ രണ്ടാം തവണയുമുണ്ടായ തിരഞ്ഞെടുപ്പു വിജയം അസാമാന്യ നേട്ടമായി. 1984 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുകയും അന്നത്തെ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രം നേടുകയും ചെയ്ത ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അതിശക്തമായ തിരിച്ചുവരവാണ്. എണ്‍പത്തിനാലിനുശേഷം രാമജന്മഭൂമി പ്രസ്ഥാനം ക്രമേണ രാഷ്ട്രീയ ആധിപത്യം നേടാന്‍ ബിജെപിയെ സഹായിച്ചു. 2014 ല്‍ ബിജെപി ലോകസഭയില്‍ 282 സീറ്റും 2019 ല്‍ 303 സീറ്റും നേടി. ഹൈന്ദവദേശീയതയുടെ വളരുന്ന ജനകീയതയാണ് ബി ജെ പിയുടെ അസാധാരണമായ […]
By രിസാല on July 13, 2019
1342, Article, Articles, Issue, ചൂണ്ടുവിരൽ
രാം നായിക്കിനെ അറിയുമല്ലോ അല്ലേ? അറിയണം. ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറാണ്. കഴിഞ്ഞ യു.പി നിയമസഭാ തിരഞ്ഞെടുപ്പ് ഓര്‍ക്കുമല്ലോ? അതും മറക്കാന്‍ പാടില്ലാത്തതാണ്. അടിത്തട്ട് മുതല്‍ പണിയെടുത്ത് ബി.ജെ.പി അക്ഷരാര്‍ഥത്തില്‍ യു.പി തൂത്തുവാരി. കൃത്യമായ അജണ്ടയോടെ ഭിന്നിപ്പുകള്‍ സൃഷ്ടിച്ച്, തീവ്രഹിന്ദുത്വയെ ആളിക്കത്തിച്ച് നേടിയ വിജയം. ഹിന്ദുത്വക്ക് വേണ്ടി അര്‍ധസായുധ സേനയെ സൃഷ്ടിച്ച ഗൊരഖ്പൂരിലെ മഠാധിപതി ആദിത്യനാഥിനെ പാര്‍ലമെന്റില്‍ നിന്ന് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി വരവറിയിക്കുകയും ചെയ്തു ബി.ജെ.പി. ആ യോഗി ആദ്യത്യനാഥിനെ സര്‍വാത്മനാ പിന്തുണക്കാന്‍ ഒരു ഗവര്‍ണറെയും കൊണ്ടുവന്നു. മുംബൈയില്‍ നിന്നുള്ള […]
By രിസാല on July 13, 2019
1342, Article, Articles, Issue
‘ഒരു പ്രസ്ഥാനം അതിന്റെ ശത്രുക്കളെ ഉന്മൂലനാശം വരുത്തിയാല്‍ ജനം അത് ആ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളുടെ വിജയമായാണ് കാണുക. പ്രസ്ഥാനത്തിന്റെ നിലപാടാണ് ശരിയെന്നതിനു തെളിവായി ആ വംശഹത്യയെ അവരെടുക്കും. അതേസമയം, പകുതിവഴിയില്‍ ശത്രുവിനോട് കരുണ കാണിച്ചാല്‍ അതു പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യമായി കരുതും. അത് സ്വന്തം ന്യായത്തെപ്പറ്റി സംശയമുള്ളതിനാലാണെന്ന് വിധിയെഴുതും. പ്രസ്ഥാനത്തെ അവിശ്വസിക്കും.’ അഡോള്‍ഫ് ഹിറ്റ്ലറുടെ മൊഴികളാണിത്. ജൂതസമൂഹത്തെ കൂട്ടക്കൊല ചെയ്യുന്നതിന് ജര്‍മന്‍ ജനതയെ മാനസികമായി സജ്ജമാക്കുന്നതിന് നാസി പ്രസ്ഥാനത്തിന് അടിത്തറ പാകിയ ആത്മകഥ (മെയ്ന്‍ കാംഫ്) പ്രചരിപ്പിച്ചപ്പോള്‍ തന്നെ […]
By രിസാല on July 12, 2019
1342, Article, Articles, Issue, നീലപ്പെൻസിൽ
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതക്ക് കാര്യമായ പരിക്ക് സംഭവിച്ചിരിക്കുന്നു. ടി.വി ന്യൂസ് റൂമുകളുടെ അതിപ്രസരവും ക്യാമറകളുമായി എവിടെയും നുഴഞ്ഞു കയറുന്ന പ്രവണതയും ശരിയായ മാധ്യമപ്രവര്‍ത്തനത്തിന് ഉചിതമല്ല. ബീഹാറില്‍ ‘മസ്തിഷ്ക പനി’ (Brain Fever) ബാധിച്ചു അനുദിനം ജീവന് നഷ്ടപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍പ്രവര്‍ത്തകര്‍ ഐ.സി.യുവിലേക്ക് അതിക്രമിച്ചു കടക്കുകയാണുണ്ടായത്. എയര്‍ കണ്ടീഷന്‍ണ്ട് ന്യൂസ് റൂമുകളിലെ അട്ടഹാസങ്ങളില്‍ നിന്നും ആജ്തക് അവതാരിക അഞ്ജന ഓം കശ്യാപ് നേരെയിറങ്ങിവന്നത് ബീഹാറില്‍ മരണത്തോട് മല്ലടിച്ചു സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യുവില്‍ കിടക്കുന്ന […]
By രിസാല on July 11, 2019
1342, Article, Articles, Issue
ആയുധങ്ങളേക്കാള്‍ ആശയങ്ങള്‍ക്ക് പ്രഹരശേഷി വര്‍ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ഒരു ജനവിഭാഗത്തെ നശിപ്പിക്കാന്‍ പഴയപോലെ ലിറ്റില്‍ ബോയിയുടെയോ ഫാറ്റ്മാനിന്റെയോ അതല്ലെങ്കില്‍ ഒരു വലിയ സായുധ സൈന്യത്തിന്റെയോ ഒരാവശ്യവും ഇന്നില്ല. അവര്‍ക്കെതിരെയുള്ള ഒരു ആശയമോ പരികല്പനയോ നിര്‍മിക്കുകയും അതിനു പ്രചാരം നല്‍കുകയും മാത്രം ചെയ്താല്‍ തന്നെ ഒരു സമൂഹത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ലോകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇസ്ലാമോഫോബിയ എന്ന സാമൂഹികശാസ്ത്ര പരികല്പന ഏതൊക്കെ വിധത്തിലാണ് മുസ്ലിം സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്ന് നമ്മള് കണ്ടുകൊണ്ടിരിക്കുകയാണ്. വാക്കിന് ഇത്രമേല്‍ പ്രഹരശേഷിയുള്ളതു […]