By രിസാല on August 2, 2019
1344, Article, Articles, Issue, ചൂണ്ടുവിരൽ
പതിനൊന്നുമാസം ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. 1969 ജൂലൈ 17 മുതല്‍ 1970 ജൂണ്‍ 27 വരെ. ഇപ്പോഴും അജ്ഞാതമായ കാരണത്താല്‍ സോഷ്യലിസ്റ്റ് വീക്ഷണം പുറമേ പ്രകടിപ്പിച്ചിരുന്നു അന്നത്തെ ഇന്ദിര. ബാങ്ക് ദേശസാല്കരണം അത്തരമൊരു മുഖമായിരുന്നു. പില്ക്കാല ഇന്ത്യയെ ആഞ്ഞുദംശിച്ച രാഷ്ട്രീയ ഫാഷിസ്റ്റിന്റെ വിഷപ്പല്ലുകള്‍ അക്കാലം ഒളിഞ്ഞിരിപ്പായിരുന്നു. പാരമ്പര്യം മൂലധനമാക്കി പാര്‍ട്ടി പിടിക്കാനും കുടുംബാധിപത്യമുറപ്പിക്കാനുമാണ് ഇന്ദിര സോഷ്യലിസ്റ്റിന്റെ വേഷം കെട്ടുന്നതെന്ന് കോണ്‍ഗ്രസിലെ അന്നത്തെ ദേശീയ നേതാക്കള്‍ക്ക് തീര്‍ച്ചയായിരുന്നു. ഇന്ത്യയിലെമ്പാടും ആഴത്തില്‍ വേരുകളുണ്ടായിരുന്നു ആ ദേശീയനേതാക്കള്‍ക്ക്. അതിലൊരാളെ നിങ്ങള്‍ ഇപ്പോഴും […]
By രിസാല on August 2, 2019
1344, Article, Articles, Issue
ആധുനിക സമ്പദ്വ്യവസ്ഥയില് രണ്ടു ശൈലികളാണ് പൊതുവെ ബജറ്റുകള്‍ സ്വീകരിക്കാറുള്ളത്. ക്ഷേമപരവും(Welfare) വികസനപരവും(Growth). ഭരിക്കുന്ന പാര്‍ട്ടിയുടെ ആദ്യത്തെയും അവസാനത്തെയും ബജറ്റുകള്‍ പൊതുവെ ക്ഷേമപരമായിരിക്കും. എന്നാല്‍ അത്തരത്തിലുള്ള ഒരു വിഭാഗീയതയില്‍ നിന്ന് മാറി മിതസമീപനമായിരുന്നു നിര്‍മലാ സീതാരാമന്റെ ആദ്യബജറ്റ് സ്വീകരിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ സമാപനത്തോട് കൂടെ രാജ്യം അഞ്ചു ട്രില്യന്‍ ഡോളര്‍ ജി.ഡി.പി യിലേക്ക് എത്തുമെന്ന പ്രഖ്യാപനമാണ് ബജറ്റിന്റെ തുടക്കം. ഇത്തരത്തിലുള്ള ഒരു വികസനം സാധ്യമാകണമെങ്കില്‍ വലിയ തോതില്‍ സ്വകാര്യ നിക്ഷേപം (Private lnvestment) നടക്കേണ്ടതുണ്ട്. സ്വകാര്യ നിക്ഷേപങ്ങളിലൂടെയുള്ള […]
By രിസാല on July 30, 2019
1344, Article, Articles, Issue, കവര്‍ സ്റ്റോറി
ലോകത്ത് ഉപഗ്രഹാധിഷ്ഠിത ആശയവിനിമയത്തിന്റെ നാലാംതലമുറ ലോകത്ത് പ്രാവര്‍ത്തികമായിട്ട് ഒരുദശകം പിന്നിടുന്നതേയുള്ളൂ. തടസം കൂടാതെയുള്ള മൊബൈല്‍ – ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ സാധ്യമാക്കുന്നതില്‍ വലിയ മുന്നേറ്റമാണ് ഇതിലൂടെ കൈവരിക്കാനായത്. ഈ സേവനങ്ങളുടെ അഞ്ചാം തലമുറയിലേക്ക് വേഗത്തില്‍ നീങ്ങാനൊരുങ്ങുകയാണ് ലോകം. അമേരിക്കയും ദക്ഷിണ കൊറിയയും 5ജി പ്രാബല്യത്തിലാക്കികഴിഞ്ഞു. സ്വീഡന്, നോര്‍വെ, ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, ഐസ്ലന്ഡ് തുടങ്ങിയ രാജ്യങ്ങള്‍ 5ജിയിലേക്ക് മാറുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ സാധ്യമാക്കുന്നതിനുള്ള ലൈസന്‍സും സ്പെക്ട്രവും അനുവദിക്കുന്നതിലൂണ്ടായ കാലതാമസം ഇന്ത്യയിലെ ഈ മേഖലയിലുള്ള മുന്നേറ്റത്തെ […]
By രിസാല on July 30, 2019
1344, Article, Articles, Issue, കവര്‍ സ്റ്റോറി
പണ്ട് ഏതെങ്കിലുമൊരു മണ്ഡലത്തിലെ പാര്‍ലമെന്റേറിയനോട് നിങ്ങളുടെ മണ്ഡലത്തില്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ ഉത്തരം ബി. എസ്. പി എന്നാവും. ബിജിലി സടക്ക് പാനി. വൈദ്യുതി, റോഡ്, വെള്ളം. പിന്നെ അതിനോടൊപ്പം വീട് വന്നു. ആ ചോദ്യം ഇന്നാണെങ്കില്‍ മറ്റൊന്നുകൂടി പ്രധാനമായി വരും. അത് ബാന്‍ഡ് വിഡ്ത് ആണ്. മെച്ചപ്പെട്ട ഇന്റര്‍നെറ്റ്. ഉദാഹരണം പറയാം. നാലഞ്ച് ആളുകളുള്ള ഒരു വീട്ടിലേക്ക് വെള്ളം നല്കാന് എങ്ങനെയുള്ള പൈപ്പ് ആണ് വേണ്ടത്? അരയിഞ്ചുള്ള ഒരു പൈപ്പിലൂടെ വെള്ളം നല്കിയാല് മതിയാകുമോ? പോരാ. വലിയ […]
By രിസാല on July 30, 2019
1344, Article, Articles, Issue
മനുഷ്യനില്‍ ക്രിയാത്മകത സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യാനാണ് ഇസ്ലാം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഖുര്‍ആന്റെ ഓരോ വരികളും പ്രവാചകരുടെ ഓരോ വചനങ്ങളും ഇവയുടെയെല്ലാം സര്‍വത്ര വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മനുഷ്യന്റെ കഴിവുകളെ പരമാവധി വികസിപ്പിക്കാനും ക്രിയാത്മകതയെ അത്യുല്‍കൃഷ്ടമായി ഉപയോഗപ്പെടുത്താനും നിര്‍ദേശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. മനുഷ്യനെ മറ്റിതര ജീവികളില്‍നിന്നും തീര്‍ത്തും വ്യതിരക്തമാക്കുന്നത് ബുദ്ധിയും വിവേകവുമാണെന്നു നിരന്തരം ബോധ്യപ്പെടുത്തിയ ഇസ്ലാമും ഖുര്‍ആനും ബുദ്ധിയെ മന്ദീഭവിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പോകരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചു. ലഹരി വസ്തുക്കളുടെ ചെറിയൊരു ഉപയോഗം പോലും വലിയതെറ്റായി കാണാന്‍ ഇസ്ലാം തയാറായത് ബുദ്ധിയെയും വിവേകത്തെയും […]