1345

ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, വഞ്ചിക്കപ്പെട്ട ജനത

ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, വഞ്ചിക്കപ്പെട്ട ജനത

താഴ്‌വരയുടെ ഭാഗധേയം ഇനി തീരുമാനിക്കുക അവിടുത്തെ ജനങ്ങളായിരിക്കും എന്ന് സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറയുമ്പോള്‍ സംഭവബഹുലങ്ങളായ രാഷ്ട്രീയ-സാമൂഹിക ചലനങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം സ്വപ്‌നേപി നിനച്ചുകാണില്ല. പാകിസ്ഥാന്‍ അയച്ച സായുധ ഗോത്രവര്‍ഗക്കാരെ ഓടിക്കാന്‍ ഇന്ത്യന്‍പട്ടാളം ശ്രീനഗറിലിറങ്ങിയ നിമിഷം മഹാരാജ ഹരിസിങ് നഗരം വിട്ടു. പിന്നീട് സര്‍വ നിയന്ത്രണങ്ങളും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരുടെ കൈകളിലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും തോളോടുതോള്‍ ചേര്‍ന്നു തെരുവുകളില്‍ സമാധാനവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ വ്യാപൃതരായി. കോണ്‍ഫറന്‍സ് നേതാവ് ശൈഖ് അബ്ദുല്ലയും ഡിവിഷനല്‍ കമാണ്ടര്‍ […]

മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ടേരണ്ടു വഴികള്‍ മാത്രം!

മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ടേരണ്ടു വഴികള്‍ മാത്രം!

പത്ര പ്രിന്റുകള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനം നേരത്തെ തന്നെ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യയില്‍ കുത്തക മുതലാളിത്തത്തിന്റെ ഉടമസ്ഥതയിലുള്ള അച്ചടിമാധ്യമങ്ങള്‍ പോലും നിര്‍ത്തലാക്കേണ്ടിവന്നിട്ടുണ്ട്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പത്രരൂപം അടച്ചുപൂട്ടിയത് ഈയിടെയായിരുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പത്രം നിര്‍ത്തലാക്കിയെങ്കില്‍ ഇന്ത്യയിലെ മറ്റു പത്രസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നീക്കം സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെ […]