By രിസാല on August 7, 2019
1345, Article, Articles, Issue, കവര്‍ സ്റ്റോറി
27,86,349 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് 2019-20 കാലയളവിലേക്കായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ലോകസഭയില്‍ അവതരിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് (അഞ്ച് ലക്ഷം കോടി ഡോളര്‍) ഉയര്‍ത്തുമെന്ന ഗംഭീര പ്രഖ്യാപനവും ധനമന്ത്രി ബജറ്റ്പ്രസംഗത്തില്‍ നടത്തുകയുണ്ടായി. ബാങ്കിംഗ് മേഖലയില്‍ കുതിച്ചുയരുന്ന കിട്ടാക്കട (Non Performing Asset-NPA) പ്രതിസന്ധി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഉല്പാദന മാന്ദ്യം, വിദേശ കടത്തിലെ വര്‍ധനവ്, വിദേശനിക്ഷേപത്തിലെ ഇടിവ് തുടങ്ങി സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന […]
By രിസാല on August 7, 2019
1345, Article, Articles, Issue, കവര്‍ സ്റ്റോറി
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗണ്യമായി ശക്തിപ്പെട്ടില്ലെങ്കില്‍, വരും മാസങ്ങളില്‍ മഴയുടെ വിതരണം മെച്ചപ്പെട്ടില്ലെങ്കില്‍ ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വീണ്ടും വരള്‍ച്ചയുണ്ടാകും. 2019 ജൂലൈ 7 വരെ ഇന്ത്യയിലെ 266 ജില്ലകളില്‍ മഴയുടെ കുറവ് നാല്പതു ശതമാനമോ അതിനു മുകളിലോ ആയിരുന്നു. അതില്‍ പകുതി ജില്ലകളില്‍ ആ കുറവ് അറുപതു ശതമാനത്തില്‍ കൂടുതലും 46 ജില്ലകളില്‍ എണ്പതു ശതമാനത്തില്‍ കൂടുതലുമായിരുന്നു. ഇതില്‍ പലതും മണ്‍സൂണ്‍ അടുത്തു മാത്രം എത്തിയ വടക്കേ ഇന്ത്യയിലാണ്. എന്നാല്‍ മണ്‍സൂണ്‍ മുമ്പേ എത്തിയ തെക്കന്‍, കിഴക്കന്‍ […]
By രിസാല on August 5, 2019
1, 1345, Article, Articles, Issue, കവര്‍ സ്റ്റോറി
നിര്‍ജീവമായ ഭൂമി ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാണ്. നാം അതിനെ ജീവിപ്പിക്കുകയും അവര്‍ ഭക്ഷിക്കുന്ന ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്തു. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം അതില്‍ സംവിധാനിച്ചു. അവയ്ക്കിടയില്‍ അരുവികളുണ്ടാക്കി. അതിന്റെ ഫലങ്ങളില്‍നിന്നും അവര്‍ വിളയിച്ചുണ്ടാക്കുന്നതില്‍നിന്നും അവര്‍ക്ക് ഭക്ഷിക്കാന്‍ വേണ്ടി. എന്നിട്ടുമവര്‍ നന്ദികാണിക്കാത്തതെന്ത്!(യാസീന്‍ 33, 34). ഭൂമിയും വിഭവങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ജീവിവര്‍ഗത്തിന്റെ ആവാസവും പ്രപഞ്ച സ്രഷ്ടാവിന്റെ ആസ്തിക്യത്തിനു പ്രമാണമായി ചൂണ്ടിക്കാണിച്ചിരിക്കുകയാണിവിടെ. സ്വയം മുളച്ചുണ്ടാകുന്ന ഫലങ്ങള്‍ക്കു പുറമെ, മനുഷ്യര്‍ കൃഷി ചെയ്തുണ്ടാക്കുന്നവയും ദൈവാസ്തിക്യത്തിന്റെ ദൃഷ്ടാന്തമാണെന്നാണ് ഉപരി സൂക്തത്തിലെ ‘വമാ അമിലത്ഹു’ […]
By രിസാല on August 5, 2019
1345, Article, Articles, Issue, കവര്‍ സ്റ്റോറി
ജലമാണ് ജീവന്റെ സ്രോതസ്സ് എന്ന് ഖുര്‍ആന്‍ (വിശുദ്ധ ഖുര്‍ആന്‍ ആശയം 21:30). മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും സസ്യലതാദികളുടെയെല്ലാം സ്രോതസ്സ് വെള്ളം തന്നെയാണ്. ഭൂമിക്ക് ചേതന ലഭിക്കുന്നത് വെള്ളം കൊണ്ടാണെന്ന് മറ്റൊട്ടേറെ ഇടങ്ങളില്‍. അറുപത്തിമൂന്ന് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ വെള്ളത്തെ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ പഠിതാവിന്റെ മുന്നില്‍ വെള്ളം അല്ലാഹുവിന്റെ മഹത്തായ കുറിമാനമാണ്. ‘അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കി. മൃതമായിക്കിടന്നിരുന്ന ഭൂമിയെ അവന് ജീവസ്സുറ്റതാക്കി. കേള്‍ക്കുന്ന ജനതക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്.’ ‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും പകലിരവുകള്‍ മാറിവരുന്നതിലും ജനങ്ങള്‍ക്കുപകാരമുള്ള വസ്തുക്കള്‍ നിറച്ച് […]
By രിസാല on August 5, 2019
1345, Article, Articles, Issue, ചൂണ്ടുവിരൽ
മരിച്ചില്ലായിരുന്നെങ്കില്‍ എന്നത് മനുഷ്യരെ സംബന്ധിച്ച അസംബന്ധപൂര്‍ണമായ ഒരു വന്യഭാവനയാണ്. പക്ഷേ, ചരിത്രത്തെ ഓര്മപ്പെടുത്താന് ചിലപ്പോള്‍ വന്യഭാവനകളുടെ കൈപിടിക്കേണ്ടിവരുമെന്നത് അസംബന്ധമല്ല. രോഹിത് വെമുല മരിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെയാകുമായിരുന്നു? ഇന്ത്യന്‍ കാമ്പസുകളെ പ്രകമ്പനം കൊള്ളിച്ച ആത്മഹത്യ ആയിരുന്നല്ലോ അത്? ഒന്നാം മോഡി സര്‍ക്കാര്‍ യുവാക്കളാല്‍ വിചാരണ ചെയ്യപ്പെട്ട നാളുകള്‍. ആ ഓര്‍മയില്‍ നാം ഇപ്പോഴും പ്രതീക്ഷാഭരിതമായി ത്രസിക്കുന്നതിനാല് നമ്മുടെ ഒരുത്തരം ഇന്ത്യന്‍ അക്കാദമിക്സിലെ വലിയ പേരുകളിലൊന്നായി രോഹിത് ഏതെങ്കിലും സര്‍വകലാശാലയില്‍ ഉണ്ടാകുമെന്നാവും. അല്ലെങ്കില്‍ രോഹിത് എഴുതിവെച്ച അവസാന പേരായ കാള്‍ […]