1

സകരിയ്യ നബിയുടെ പ്രാർഥന

സകരിയ്യ നബിയുടെ  പ്രാർഥന

സകരിയ്യ നബി നാഥനെ വിളിച്ച സന്ദര്‍ഭം ഖുർആൻ റസൂലിനെ(സ്വ) ഓർമിപ്പിക്കുന്നു. ആ സൂക്തത്തിൽ “ഇദ്’ എന്ന ഒരു വാക്കുണ്ട്. അതിനെ ഉപജീവിച്ച് ഒരു പണ്ഡിതന്റെ പ്രഭാഷണം ശ്രദ്ധയില്‍ പെട്ടു. ഖുര്‍ആനിക പദങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു അവതരണമായി തോന്നിയതു കൊണ്ട് ഇവിടെ പങ്കുവെക്കുന്നു. സന്ദര്‍ഭം എന്നാണല്ലോ “ഇദ്’ എന്നതിന്റെ ഭാഷാര്‍ഥം. “ഓര്‍ക്കുക’ എന്ന് അർഥം വരുന്ന വാക്ക് ഉദ്കുര്‍ എന്നതാണ്. വാക്ക് പറയാതെ പോയതാണ്. ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഇങ്ങനെ അര്‍ഥഗര്‍ഭമായ മൗനം കൈകൊള്ളാറുണ്ട്. ഖുര്‍ആന്റെ തുടക്കം […]

മനുഷ്യ സൃഷ്ടിപ്പും ചിന്താശേഷിയും

മനുഷ്യ സൃഷ്ടിപ്പും ചിന്താശേഷിയും

മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് (തുറാബ്) ഖുര്‍ആന്‍ പറയുന്നുണ്ട്. മറ്റൊരിടത്ത് ഉണങ്ങിയ ചെളിയില്‍ (ത്വീന്‍ ലാസിബ്) നിന്നാണെന്നും പറയുന്നു. ഉറച്ച കളിമണ്ണില്‍ (സ്വല്‍സ്വാല്‍) നിന്ന് പടച്ചു എന്ന് വേറൊരു സ്ഥലത്തും! ഇത് ഖുര്‍ആനിലെ സ്പഷ്ട വൈരുധ്യങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്. ഇതിലും വ്യക്തമായ മറ്റൊരു വൈരുധ്യം കാണുക. ഖുര്‍ആന്‍ പറയുന്നു: ‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്‌ല് 127/16). ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള […]

ഹദീസും ആഖ്യാന പാരമ്പര്യവും: ഫുആദ് സെസ്ഗിന്റെ വഴിയും വാദവും

ഹദീസും ആഖ്യാന പാരമ്പര്യവും: ഫുആദ് സെസ്ഗിന്റെ വഴിയും വാദവും

മനുഷ്യന്റെ സാമൂഹിക വ്യവസ്ഥിതിയില്‍ അനല്‍പ്പമായ ഇടങ്ങള്‍ ആഖ്യാനങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. മുത്തശ്ശിക്കഥകളായും കവിതകളായും മാപ്പിള ലോകത്ത് ഖിസ്സകളായും വിവിധങ്ങളായ മാധ്യമങ്ങളിലൂടെ ആഖ്യാനങ്ങള്‍ നമ്മുടെ പരിസരങ്ങളില്‍ പ്രാതിനിധ്യം കണ്ടെത്തുന്നു. ഒരു ആഖ്യാതാവും നല്ലൊരു കേള്‍വിക്കാരനും ഏതൊരു ആഖ്യാനത്തിനും അനിവാര്യമാണ്. എന്നാല്‍ ഒരു വ്യക്തിയുടെ വാക്കുകളില്‍ അല്ല, പ്രവര്‍ത്തനങ്ങളിലാണ് ആ വ്യക്തി നിലനില്‍ക്കുന്നത് എന്ന ഒട്ടോമന്‍കാല ചിന്തകനായ സിയാ പാഷയുടെ വാക്കുകളോടായിരുന്നു ആദ്യകാല സോഷ്യോളജിസ്റ്റുകളുടെ ആഭിമുഖ്യം. പില്‍ക്കാല സാമൂഹികചിന്തകരായ ഹെബര്‍മസ് (Hebermas),  വൈറ്റ്(White) തുടങ്ങിയവര്‍ ഈ കാഴ്ചപ്പാടിനോട് കലഹിക്കുന്നതായി കാണാം. ഹെബര്‍മസിന്റെ […]

2020: ദുരധികാരത്തിന്റെ കമ്പളം മാറ്റാനുള്ള സമരവര്‍ഷം

2020: ദുരധികാരത്തിന്റെ കമ്പളം മാറ്റാനുള്ള സമരവര്‍ഷം

ഓര്‍മകളെക്കുറിച്ച് രാഷ്ട്രീയ മൂര്‍ച്ചയുള്ള ഒരു വാചകം മിലന്‍ കുന്ദേരയുടേതാണ്. എഴുപതുകളുടെ പകുതിയില്‍ ജന്മദേശമായ ചെക്കോസ്ലാവാക്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്യേണ്ടി വന്ന കുന്ദേര, പൗരത്വം എന്ന മനുഷ്യാസ്തിത്വത്തിന്റെ പലതരം സങ്കീര്‍ണതകളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്. ദുരധികാരം മനുഷ്യരുടെ നിലനില്‍പിന് മേല്‍, അസ്തിത്വത്തിന് മേല്‍ അസ്ഥിരതയുടെയും ഭീതിയുടെയും കമ്പളം വിരിക്കുന്നതില്‍ കുന്ദേര അസ്വസ്ഥനായിരുന്നു. അങ്ങനെയാണ് ദുരധികാരത്തിനെതിരായ മനുഷ്യരാശിയുടെ മുഴുവന്‍ സമരവും മറവികള്‍ക്കെതിരായ ഓര്‍മകളുടെ സമരമാണ് എന്ന വിഖ്യാത വരികള്‍ കുന്ദേര എഴുതിയത്. ഓര്‍മകള്‍ കൊണ്ട് തുറക്കുന്ന വാതിലുകളിലൂടെയാണ് മനുഷ്യന്‍ ദുരധികാരം തനിക്കുമേല്‍ […]

കിതാബുല്‍ മസ്‌നവി, ദിവ്യാനുരാഗത്തിന്റെ നിഗൂഢതലങ്ങള്‍

കിതാബുല്‍ മസ്‌നവി, ദിവ്യാനുരാഗത്തിന്റെ നിഗൂഢതലങ്ങള്‍

കാലത്തെ അതിജയിക്കാന്‍ കഴിയുന്ന മൗലികമായ സാഹിത്യരചനകളെയാണ് പൊതുവേ ക്ലാസിക്കുകള്‍ എന്ന് വിളിക്കപ്പെടുന്നത്. നിഗൂഢമായ ദൈവികജ്ഞാനങ്ങളും സൂഫിചിന്തകളുമടങ്ങിയ ജലാലുദ്ദീന്‍ റൂമിയുടെ(റ) കിതാബുല്‍ മസ്‌നവി ഇസ്ലാമിക് ക്ലാസിക് രചനകളില്‍ പ്രധാനമാണ്. അതിലെ ആശയങ്ങള്‍ ഗാംഭീര്യം നിറഞ്ഞതാണെങ്കിലും സുന്ദരവും സരസവുമായ രീതിയില്‍ അവ ആവിഷ്‌കരിച്ചിരിക്കുന്നു. മസ്‌നവി മുന്നോട്ടുവെക്കുന്ന ചിന്താമൂല്യങ്ങള്‍ക്ക് ഇന്നും പ്രസക്തിയേറെയാണ്. സൂഫി സാഹിത്യത്തിലെ രണ്ട് പ്രമുഖ ഗ്രന്ഥങ്ങളാണ് ഹക്കീം സനാഇയുടെ ഹദീഖയും ഫരീദുദ്ദീന്‍ അത്താറയുടെ മന്‍ത്വിഖു തൈറും. ശൈഖ് റൂമിയുടെ ശിഷ്യന്മാരായിരുന്നു ഇരുവരും. ആത്മജ്ഞാന പഠനത്തിനുവേണ്ടി ഒരു കാലത്ത് പ്രധാനമായും […]

1 2 3 4