1414

ഖിലാഫത് ഭരണമെന്നാല്‍ ഇസ്‌ലാമിക ഭരണമല്ല

ഖിലാഫത് ഭരണമെന്നാല്‍ ഇസ്‌ലാമിക ഭരണമല്ല

ലോകതലത്തില്‍ മലബാര്‍ സമരത്തെ വര്‍ഗീയ കലാപമാക്കി ചിത്രീകരിക്കാനുള്ള ഹീനശ്രമങ്ങള്‍ നടന്നു. ബ്രിട്ടീഷ് മാധ്യമങ്ങളിലും ഉത്തരേന്ത്യയിലെ ഹിന്ദി മാധ്യമങ്ങളിലും മലബാറില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണെന്ന പ്രചാരണം ശക്തമാക്കി. ഗാന്ധിജിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. ഗാന്ധിജി പണിപ്പെട്ടു ഉണ്ടാക്കിയ ഹിന്ദു, മുസ്ലിം മൈത്രി തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ വലിയ ആയുധമായി ഭവിച്ചു. ബ്രിട്ടീഷുകാര്‍ക്കും ഇതൊരാവശ്യമായിരുന്നു. ഹിന്ദു മഹാസഭാ നേതാക്കളായ മാളവ്യ, ബിപിന്‍ ചന്ദ്ര, ലാലാ ലജ്പത് റായ് എന്നിവരും അരോബിന്ദോ, ലാലാ ഹര്‍ദയാല്‍ തുടങ്ങിയവരും ആര്യ സമാജക്കാരും ഇതിന് മുന്‍പന്തിയിലുണ്ടായിരുന്നു. […]

മൊറോക്കോയുടെ മണ്ണിലേക്ക് തണുപ്പ് പുതച്ച്

മൊറോക്കോയുടെ മണ്ണിലേക്ക് തണുപ്പ് പുതച്ച്

വടക്കു പടിഞ്ഞാറ് ആഫ്രിക്കയില്‍ യൂറോപ്പിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യമാണ് മൊറോക്കോ എന്ന മഗ്്രിബ്. നമ്മുടെ നാട്ടില്‍നിന്നും അവിടേക്ക് നേരിട്ടു വിമാനമില്ല. അതിനാല്‍തന്നെ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് പോയി അവിടെനിന്നുള്ള വിമാനസര്‍വീസുകളെ ആശ്രയിക്കണം. മണിക്കൂറുകള്‍ കഴിയുംതോറും കാഴ്ചകളില്‍ അത്ഭുതം കൂടിക്കൂടിവന്നു. ഏഷ്യാമൈനറിന്റെയും തുര്‍ക്കിയുടെയും മുകളിലേക്ക് എത്തുമ്പോഴേക്ക് താഴെയുള്ള കാഴ്ചകള്‍ മഞ്ഞുമലകളും നീല നിറമുള്ള അഴകാര്‍ന്ന തടാകങ്ങളും കടലുകളും ആയിട്ടുണ്ട്. മരുഭൂ സമാനമായ കാഴ്ചകള്‍ പിന്നെ കണ്ടില്ല. തുര്‍ക്കി  പിന്നിട്ട് യൂറോപ്പിന്റെ വ്യോമാതിര്‍ത്തിയിലൂടെയാണ് വിമാനം പറക്കുന്നത്. ബള്‍ഗേറിയ, സെര്‍ബിയ, ബോസ്‌നിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ […]

കിതാബുല്‍ മസ്‌നവി, ദിവ്യാനുരാഗത്തിന്റെ നിഗൂഢതലങ്ങള്‍

കിതാബുല്‍ മസ്‌നവി, ദിവ്യാനുരാഗത്തിന്റെ നിഗൂഢതലങ്ങള്‍

കാലത്തെ അതിജയിക്കാന്‍ കഴിയുന്ന മൗലികമായ സാഹിത്യരചനകളെയാണ് പൊതുവേ ക്ലാസിക്കുകള്‍ എന്ന് വിളിക്കപ്പെടുന്നത്. നിഗൂഢമായ ദൈവികജ്ഞാനങ്ങളും സൂഫിചിന്തകളുമടങ്ങിയ ജലാലുദ്ദീന്‍ റൂമിയുടെ(റ) കിതാബുല്‍ മസ്‌നവി ഇസ്ലാമിക് ക്ലാസിക് രചനകളില്‍ പ്രധാനമാണ്. അതിലെ ആശയങ്ങള്‍ ഗാംഭീര്യം നിറഞ്ഞതാണെങ്കിലും സുന്ദരവും സരസവുമായ രീതിയില്‍ അവ ആവിഷ്‌കരിച്ചിരിക്കുന്നു. മസ്‌നവി മുന്നോട്ടുവെക്കുന്ന ചിന്താമൂല്യങ്ങള്‍ക്ക് ഇന്നും പ്രസക്തിയേറെയാണ്. സൂഫി സാഹിത്യത്തിലെ രണ്ട് പ്രമുഖ ഗ്രന്ഥങ്ങളാണ് ഹക്കീം സനാഇയുടെ ഹദീഖയും ഫരീദുദ്ദീന്‍ അത്താറയുടെ മന്‍ത്വിഖു തൈറും. ശൈഖ് റൂമിയുടെ ശിഷ്യന്മാരായിരുന്നു ഇരുവരും. ആത്മജ്ഞാന പഠനത്തിനുവേണ്ടി ഒരു കാലത്ത് പ്രധാനമായും […]

ഇസ്ലാം പ്രണയത്തോടിങ്ങനെ

ഇസ്ലാം പ്രണയത്തോടിങ്ങനെ

പ്രണയം പൂര്‍ണമായും നിരാകരിക്കുന്ന സമീപനമല്ല ഇസ്ലാമിന്റേത്. സ്രഷ്ടാവ് സംവിധാനിച്ച പ്രണയമെന്ന വിശേഷഗുണം ഉപയോഗപ്പെടുത്താനുള്ള അനുവാദം എല്ലാവര്‍ക്കും ഇസ്ലാം നല്‍കുന്നുണ്ട്. അതോടൊപ്പം ചില നിയമങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിട്ടുമുണ്ട്. അടിമയെ പരീക്ഷിക്കാനുള്ള ഉപാധിയായി സംവിധാനിക്കപ്പെട്ട ഒന്നായി പ്രണയത്തെ നമുക്ക് വായിക്കാം. അടിമയുടെ പ്രണയത്തിലൂടെയുള്ള സഞ്ചാരവഴി സ്രഷ്ടാവ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിലും സംസ്‌കൃതിയുടെ രൂപീകരണത്തിനും പ്രേരകശക്തി കൂടിയാണ് പ്രണയം. പ്രണയത്തിന്റെ അഭാവം ലക്ഷ്യസാക്ഷാത്കാരത്തിനുള്ള പ്രചോദനമില്ലാതാക്കും. അത് സംസ്‌കൃതിയുടെ മുരടിപ്പിന് വഴിവെക്കും. അതായത് പ്രപഞ്ചത്തില്‍ പുത്തനുണര്‍വും ചലനാത്മകതയും സാധ്യമാക്കുന്ന ഘടകങ്ങളിലൊന്ന് പ്രണയമാണെന്ന് […]