By രിസാല on July 26, 2021
1, 1442, Articles, Issue
മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് (തുറാബ്) ഖുര്‍ആന്‍ പറയുന്നുണ്ട്. മറ്റൊരിടത്ത് ഉണങ്ങിയ ചെളിയില്‍ (ത്വീന്‍ ലാസിബ്) നിന്നാണെന്നും പറയുന്നു. ഉറച്ച കളിമണ്ണില്‍ (സ്വല്‍സ്വാല്‍) നിന്ന് പടച്ചു എന്ന് വേറൊരു സ്ഥലത്തും! ഇത് ഖുര്‍ആനിലെ സ്പഷ്ട വൈരുധ്യങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്. ഇതിലും വ്യക്തമായ മറ്റൊരു വൈരുധ്യം കാണുക. ഖുര്‍ആന്‍ പറയുന്നു: ‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്ല് 127/16). ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള […]
By രിസാല on July 24, 2021
1442, Article, Articles, Issue
അങ്ങാടിയിലൊരാള്ക്കൂട്ടം, ഒരുത്തന് ബോധമില്ലാതെ അസഭ്യം പറയുന്നു. പൊട്ടിച്ചിരികള്‍. ഫോണ്‍ തുറന്നാല്‍ ട്രോളുകള്‍. ഒരുമിച്ചിരുന്നാല്‍ അപരവിദ്വേഷം. ഞാനല്ലല്ലോ അവനല്ലേ കളിയാക്കുന്നത്. ആത്മരതികള്‍ക്കിടയില്‍ നമ്മള് സ്വയം ആശ്വാസംകൊള്ളും. ശുദ്ധരാവും. അല്ലെങ്കില്‍, അയാളെയൊന്നും പറഞ്ഞതല്ല, ആ നിലപാടിനെ തിരുത്താനുള്ള ശ്രമമാണെന്നു വ്യാഖ്യാനിക്കും. എതിര്‍പ്പാര്‍ട്ടിക്കാരനെ കൊന്നതിനെ കുറിച്ച്, ഓഫീസ് കത്തിച്ചതിനെ കുറിച്ച്, ബസിന് കല്ലെറിഞ്ഞതിനെ കുറിച്ച്… അതൊന്നും ചെയ്തില്ലെങ്കിലും നല്ല ന്യായീകരണങ്ങള്‍ മെനയാന്‍ പലര്‍ക്കും അതിഗംഭീരമായ കഴിവുണ്ട്. വസ്തുതാപരമായി ഇത്തരം രംഗങ്ങളിലെ നേരെന്താണെന്ന് നമ്മളാലോചിച്ചിട്ടുണ്ടോ? ഈ ആനന്ദങ്ങള്‍ മുഴുക്കെ തെറ്റിന് നമ്മള് നല്കുന്ന […]
By രിസാല on July 24, 2021
1442, Article, Articles, Issue
‘ഒരുവനു മതത്തേക്കാള്‍ വലുതായി ആത്മാവില്‍ ലയിച്ചുനില്‍ക്കുന്ന സത്യസന്ധതയുണ്ടായിരിക്കും. അതുകൊണ്ട് ഈശ്വരീയതയെ സങ്കല്പിക്കുവാന് എനിക്കു സഹായകമായി വരുന്നതും കാവ്യാത്മകമായ കല്പനകളാണ് ‘_ നിത്യചൈതന്യയതി (സ്നേഹസംവാദം) രാഷ്ട്രീയ കൊളോണിയലിസത്തിന്റെ അനന്തരഫലമായി ഓരോ ദേശ സമൂഹത്തിലും സൃഷ്ടിക്കപ്പെട്ട സവിശേഷ പ്രതിഭാസമായി പാശ്ചാത്യ അനുകരണ പ്രക്രിയയെ ദര്‍ശിക്കാന്‍ സാധിക്കും. കോളനിയാനന്തരവും തുടര്‍ന്നുപോന്ന (അപകോളനീകരണ സാധ്യതക്കുമപ്പുറം) സംസ്കാരികവും ധൈഷണികവുമായ കൊളോണിയല്‍ അധീശത്വ സ്വഭാവങ്ങളും സങ്കല്പങ്ങളും ഇതിന് വളര്ച്ചയൊരുക്കിയ പ്രധാന ഘടകങ്ങളാണ്. ഈ നിര്‍ണയാധികാര-വിധേയപ്പെടലുകളുടെ ആഗോള ചിന്താപദ്ധതിയില്‍ കാണാന്‍ കഴിയുന്ന പ്രതിഭാസമാണ് മതാതീത ആത്മീയ സങ്കല്പം […]
By രിസാല on July 19, 2021
1442, Article, Articles, Issue, പ്രതിവാർത്ത
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയായി കരുതണം എന്നതാണ് നീതിന്യായവ്യവസ്ഥയിലെ പൊതു തത്വം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ആപ്തവാക്യത്തിന്റെ തുടര്‍ച്ചയാണത്. എന്നാല്‍, കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എ പി എയുടെ 43ഡി(5) വകുപ്പ് ഈ തത്വത്തിന് വിരുദ്ധമാണ്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ പ്രതിയ്ക്ക് ജാമ്യം നല്‍കരുത് എന്നാണ് ഈ വകുപ്പില്‍ പറയുന്നത്. വിചാരണപോലും നേരിടാതെ എത്രയോ പേര് തടവറകളില്‍ നരകിക്കുന്നത് ഈ വകുപ്പു കാരണമാണ്. […]
By രിസാല on July 19, 2021
1442, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
‘സ്റ്റാന്‍ സ്വാമി പലര്‍ക്കും അലോസരമായിരുന്നു. അവര്‍ സ്റ്റാന്‍ സ്വാമിയില്ലാത്ത ഭൂമി സ്വപ്നം കണ്ടു. അവര്‍ കാത്തു. യു എ പി എ, ജയില്‍, രോഗം, ചികിത്സാനിഷേധം തുടങ്ങിയവയിലൂടെ അവര്‍ ആ ഭൂപടം വരച്ചു തുടങ്ങി. ഇന്നലെ വരച്ചെത്തി. കൊന്നതാണെന്ന് തോന്നാത്തൊരു കൊല നടപ്പായി. വധശിക്ഷയാണെന്ന് തോന്നാത്തൊരു വധശിക്ഷ. എന്നും ഏറ്റവും നല്ല കൊലയാളി ഫാഷിസ്റ്റ് സ്റ്റേറ്റ് തന്നെ. അവര്‍ തിടുക്കം കാട്ടിയില്ല. സംസ്കാരത്തില്‍ നിന്ന് ദയ കുറച്ചെങ്കിലും മായണമായിരുന്നു. നിയമവ്യവസ്ഥയില്‍ നിന്ന് നീതി അല്പാല്പം ദ്രവിച്ചടരണമായിരുന്നു. കോവിഡ് […]