By രിസാല on August 31, 2021
1448, Article, Articles, Issue, പ്രതിവാർത്ത
വരുന്ന ലോക്്സഭാതിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്റെ കേളികൊട്ട് എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസമാദ്യം ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രഭാതഭക്ഷണത്തോടെ നടന്ന യോഗത്തിൽ തൃണമൂൽ കോൺഗ്രസും ശിവസേനയും സി പി എമ്മും സി പി ഐയും ഉൾപ്പെടെ 15 പ്രതിപക്ഷകക്ഷികളുടെ നേതാക്കൾ പങ്കെടുത്തു. പക്ഷേ, ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും ഒഡിഷ ഭരിക്കുന്ന ബിജു ജനതാദളും തെലങ്കാന ഭരിക്കുന്ന ടി ആർ എസും ആന്ധ്രാപ്രദേശിൽ അധികാരത്തിലുള്ള വൈ […]
By രിസാല on August 27, 2021
1447, Article, Articles, Issue, പ്രതിവാർത്ത
അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ, 2000ല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മിസോറാം സംസ്ഥാനത്തിന് കേന്ദ്രം 182.45 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചത്. വടക്കു കിഴക്കന്‍ മേഖലയിലെ ഏറ്റവും ശാന്തമായ സംസ്ഥാനമായി തുടരുന്നതിനുള്ള സമ്മാനമായിരുന്നൂ ഈ “സമാധാന ബോണസ്’. രണ്ടു പതിറ്റാണ്ടു നീണ്ട വിഘടന പ്രവര്‍ത്തനങ്ങളുടെ ചോരപുരണ്ട ചരിത്രമുള്ള മിസോറാം ശാന്തിയുടെയും സമാധാനത്തിന്റെയും പാതയില്‍ നിലയുറപ്പിച്ചതിനുള്ള പാരിതോഷികം. മിസോ വിമോചനപ്പോരാട്ടവേളയില്‍ മ്യാന്‍മര്‍ കാടുകളില്‍ കഴിഞ്ഞ് ഒളിപ്പോരു നയിച്ച സൊറംതാംഗയായിരുന്നു അപ്പോള്‍ മിസോറാം മുഖ്യമന്ത്രി. പഴയ ഗറില്ലാ […]
By രിസാല on August 6, 2021
1444, Article, Articles, Issue, പ്രതിവാർത്ത
തിരിച്ചുകിട്ടിയ ജീവിതവുമായി, ദുരിതക്കടല്‍ താണ്ടി ബംഗ്ലാദേശിന്റെ ഷാ പൊരീര്‍ ദ്വീപില്‍ വന്നടിഞ്ഞപ്പോള്‍, കരയിലേക്കു കയറും മുമ്പ്, ആ റോഹിംഗ്യന്‍ വനിത ഒന്നു നിന്നു. തീരത്തെ ഉപ്പുരസമുള്ള മണലിനെ തൊട്ടു വണങ്ങി. ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യമുള്‍ക്കൊണ്ട് മനസ്സുകൊണ്ട് കരയെ വാരിപ്പുണര്‍ന്നിട്ടുണ്ടാവും ആ പാവം. ആശ്വാസത്തിന്റെ, സമാധാനത്തിന്റെ, ഒരര്‍ഥത്തില്‍ പുനര്‍ജനിയുടെ, ആ നിമിഷത്തെ ക്യാമറയുടെ ശബ്ദം കൊണ്ടുപോലും മുറിപ്പെടുത്താതെയാണ് താന്‍ ആ ചിത്രം പകര്‍ത്തിയതെന്ന് ഡാനിഷ് സിദ്ദീഖി പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പത്തെ ആ ഫോട്ടോയായാണ് ഡാനിഷിന് വിഖ്യാതമായ […]
By രിസാല on July 30, 2021
1443, Article, Articles, Issue, പ്രതിവാർത്ത
രണ്ടു പതിറ്റാണ്ടോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഒരു വിഷമവൃത്തം കൂടി പൂര്‍ത്തിയാവുകയാണ്. ‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്’ എന്ന വിശേഷണം അന്വര്‍ഥമാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശം അവസാനിക്കുമ്പോള്‍ രാജ്യം വീണ്ടും താലിബാന്റെ കൈകളിലേക്കാണ് വീഴുന്നത്. അതുകൊണ്ടുതന്നെ, വൈദേശികാധിപത്യത്തില്‍നിന്നു മുക്തമാകുന്നതിന്റെ ആശ്വാസത്തിനു പകരം അനിശ്ചിതത്വവും ആശങ്കകളുമാണ് അന്നാട്ടുകാരെയും ലോകത്തെയും കാത്തിരിക്കുന്നത്. അമേരിക്കയുടെ സേനാ പിന്‍മാറ്റം പൂര്‍ത്തിയായിക്കൊണ്ടിരിക്കേ അഫ്ഗാനിസ്ഥാനിലെ പകുതി ജില്ലകളും താലിബാന്റെ കൈവശമായിക്കഴിഞ്ഞു. ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുമ്പോള്‍ അഫ്ഗാന്‍ സൈനികര്‍ അയല്‍രാജ്യങ്ങളിലേക്ക് […]
By രിസാല on July 19, 2021
1442, Article, Articles, Issue, പ്രതിവാർത്ത
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയായി കരുതണം എന്നതാണ് നീതിന്യായവ്യവസ്ഥയിലെ പൊതു തത്വം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ആപ്തവാക്യത്തിന്റെ തുടര്‍ച്ചയാണത്. എന്നാല്‍, കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എ പി എയുടെ 43ഡി(5) വകുപ്പ് ഈ തത്വത്തിന് വിരുദ്ധമാണ്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ പ്രതിയ്ക്ക് ജാമ്യം നല്‍കരുത് എന്നാണ് ഈ വകുപ്പില്‍ പറയുന്നത്. വിചാരണപോലും നേരിടാതെ എത്രയോ പേര്‍ തടവറകളില്‍ നരകിക്കുന്നത് ഈ വകുപ്പു കാരണമാണ്. […]