By രിസാല on March 29, 2021
1427, Article, Articles, Issue, പ്രതിവാർത്ത
ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയില്‍ ലോകക്രമത്തിന് അടരുകള്‍ പലതുണ്ട്. അതിലൊന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന ഏകാധിപത്യം, അഥവാ വോട്ടവകാശമുള്ള സ്വേഛാധിപത്യം. ഇവിടെ, കാലാകാലങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാവും. പക്ഷേ, ഇങ്ങനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഭരണകൂടം തങ്ങള്‍ക്കു വോട്ടുചെയ്ത ജനങ്ങളുടെ പൗരാവകാശങ്ങളൊന്നും വകവെച്ചുകൊടുക്കില്ല. ഇലക്ടറല്‍ ഓട്ടോക്രസി എന്ന് ഇംഗ്ലീഷില്‍ പറയും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെട്ടിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളത് ഇലക്ടറല്‍ ഓട്ടോക്രസിയാണെന്ന് സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള ജനാധിപത്യ സൂചിക ചൂണ്ടിക്കാണിക്കുന്നു. […]
By രിസാല on March 16, 2021
1425, Articles, Issue, പ്രതിവാർത്ത
ഇന്ത്യയിലെ നരേന്ദ്രമോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗവുമായാണ് കഴിഞ്ഞ ദിവസം ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ ദിനപത്രം ഇറങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യക്ക് ആ വിശേഷണത്തിന് അര്‍ഹതയുണ്ടോയെന്ന സംശയം ബലപ്പെടുകയാണെന്ന് മുഖപ്രസംഗം അഭിപ്രായപ്പെടുന്നു. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ ജയിലിലടച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖപ്രസംഗം. മോഡി സര്‍ക്കാര്‍ തുടരുന്ന അവകാശ ലംഘനങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് ഈ അറസ്റ്റെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ […]
By രിസാല on March 6, 2021
1423, Article, Articles, Issue, പ്രതിവാർത്ത
ഗ്രെറ്റ ടൂള്‍കിറ്റിന്റെ പേരിലുള്ള കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ അട്ടിമറി പ്രവര്‍ത്തനം നടത്താനുള്ള കമ്പിപ്പാരയും നാടന്‍ ബോംബുമാണ് അതിലുള്ളതെന്നു തോന്നും. ഓണ്‍ലൈനില്‍ പങ്കുവെക്കാനും ഭേദഗതികള്‍ വരുത്താനും സാധിക്കുന്ന ഡിജിറ്റല്‍ ഡോക്യുമെന്റിനെയാണ് ടൂള്‍ കിറ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നം വിശകലനം ചെയ്യാനും പരിഹാരം കാണാനുമുള്ള വഴികളാണ് ടൂള്‍കിറ്റിലുണ്ടാവുക. ഇന്ത്യയിലെ കര്‍ഷക സമരത്തെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നും സമൂഹമാധ്യമങ്ങളില്‍ എങ്ങനെയൊക്കെ പ്രതിഷേധം സജീവമാക്കാമെന്നുമാണ് ഗ്രെറ്റ ടൂള്‍കിറ്റ് വിശദീകരിക്കുന്നത്. അതു പങ്കുവെച്ചതിനാണ് യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റു ചെയ്തത്. അതേ […]
By രിസാല on February 20, 2021
1421, Article, Articles, Issue, പ്രതിവാർത്ത
കെട്ടിച്ചമച്ച കേസുകളെ പ്രതിരോധിക്കുകയെന്നത് ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ വിഷമകരമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളും യുവാക്കളും ഇപ്പോഴും ജയിലില്‍ക്കിടക്കുന്നതും ഭീമ കോറേഗാവ് കേസിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജാമ്യം നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നതും അവര്‍ക്കെതിരായ കേസുകള്‍, അവര്‍ പുറത്തിറങ്ങരുതെന്ന ഉദ്ദേശ്യത്തോടെ ഭരണകൂടം ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് എന്നതുകൊണ്ടാണ്. ഭീമ കോറേഗാവില്‍ നടന്ന റാലിയെയും പൗരത്വ നിയമഭദേഗതിക്കെതിരായി നടന്ന സമരങ്ങളെയും ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെയും അപകീര്‍ത്തിപ്പെടുത്താനും അടിച്ചമര്‍ത്താനും ആവിഷ്‌കരിക്കപ്പെട്ടത് ഒരേ […]
By രിസാല on February 12, 2021
1420, Article, Articles, Issue, പ്രതിവാർത്ത
ഇന്ദോറിലെ ആ കഫേയില്‍ ഹാസ്യകലാപ്രകടനം അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുപോലുമില്ലായിരുന്നു, മുനവ്വര്‍ ഫാറൂഖി. അതിന് മുമ്പ് മധ്യപ്രദേശ് പൊലീസ് ആ യുവാവിനെ അറസ്റ്റു ചെയ്തു. മതവിശ്വാസത്തെ അവഹേളിച്ചെന്ന കുറ്റം ചുമത്തി. തെളിവൊന്നുമില്ലാതിരുന്നിട്ടും ജാമ്യം നിഷേധിച്ച് ജയിലിലിട്ടു. ജനുവരി 28ന് ഇരുപത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ആ കലാകാരന്‍ കഴിഞ്ഞ 28 ദിവസമായി തടങ്കലിലാണ്. മധ്യപ്രദേശിനു പുറത്ത് ഉത്തര്‍പ്രദേശ് പൊലീസും മുനവ്വറിനെ കാത്തിരിക്കുകയാണ്. കൊടുംകുറ്റവാളിയൊന്നുമല്ല, മുനവ്വര്‍ ഫാറൂഖി. ആളുകൂടുന്നയിടങ്ങളില്‍ തമാശ പറയുകയാണ് ജോലി. സ്വാഭാവികമായും അതിനിടയില്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കളിയാക്കും. ജാതിയെയും മതത്തെയും […]