1423

സമരവീര്യം ജ്വലിപ്പിച്ച മലപ്പുറം പട

സമരവീര്യം ജ്വലിപ്പിച്ച മലപ്പുറം പട

മലപ്പുറം പടപ്പാട്ടില്‍ ആകെ എഴുപത്തൊന്ന് ഗാനങ്ങളുണ്ട്. അതില്‍ പതിനൊന്ന് പാട്ടുകളാണ് കേരളത്തിലെ ഇസ്ലാം മത പ്രചാരണത്തെക്കുറിച്ച് പറയുന്നത്. പന്ത്രണ്ടാം പാട്ട് മുതല്‍ മലപ്പുറം പടയെക്കുറിച്ചുള്ള വിവരണങ്ങളാണ്. അക്കാലത്ത് സാമൂതിരിയാണ് മലബാറിലെ പ്രബല രാജാവ്. അദ്ദേഹത്തെ സഹായിക്കുന്ന സാമന്തന്മാരുടെ ഭരണപ്രദേശങ്ങളാണ് സ്വരൂപങ്ങള്‍. പ്രധാന സാമന്തന്മാരാണ് മങ്ങാട്ടച്ചന്‍, തിനയഞ്ചേരി ഇളയത്, തമ്മപണിക്കര്‍, പാറനമ്പി എന്നിങ്ങനെ സ്ഥാനപ്പേരുള്ളവര്‍. മലപ്പുറത്തെ പട നടക്കുമ്പോള്‍ ശങ്കര നമ്പിയാണ് പ്രദേശമുള്‍കൊള്ളുന്ന സ്വരൂപത്തിലെ സാമന്തന്‍. മുമ്പ് കോട്ടക്കലില്‍ വച്ച് വള്ളുവനാട് രാജാവിനെ തോല്പിക്കാന്‍ സഹായിച്ചതിന് നന്ദിയായി മുസ്ലിംകള്‍ക്ക് […]

തൊണ്ടിമുതലും സൈബര്‍ ചാരന്മാരും

തൊണ്ടിമുതലും സൈബര്‍ ചാരന്മാരും

ഗ്രെറ്റ ടൂള്‍കിറ്റിന്റെ പേരിലുള്ള കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ അട്ടിമറി പ്രവര്‍ത്തനം നടത്താനുള്ള കമ്പിപ്പാരയും നാടന്‍ ബോംബുമാണ് അതിലുള്ളതെന്നു തോന്നും. ഓണ്‍ലൈനില്‍ പങ്കുവെക്കാനും ഭേദഗതികള്‍ വരുത്താനും സാധിക്കുന്ന ഡിജിറ്റല്‍ ഡോക്യുമെന്റിനെയാണ് ടൂള്‍ കിറ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നം വിശകലനം ചെയ്യാനും പരിഹാരം കാണാനുമുള്ള വഴികളാണ് ടൂള്‍കിറ്റിലുണ്ടാവുക. ഇന്ത്യയിലെ കര്‍ഷക സമരത്തെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നും സമൂഹമാധ്യമങ്ങളില്‍ എങ്ങനെയൊക്കെ പ്രതിഷേധം സജീവമാക്കാമെന്നുമാണ് ഗ്രെറ്റ ടൂള്‍കിറ്റ് വിശദീകരിക്കുന്നത്. അതു പങ്കുവെച്ചതിനാണ് യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റു ചെയ്തത്. അതേ […]

കൃഷിഭൂമി വ്യവസായികള്‍ക്ക് നല്‍കിയതാരൊക്കെ?

കൃഷിഭൂമി വ്യവസായികള്‍ക്ക് നല്‍കിയതാരൊക്കെ?

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍, കൊവിഡ് പ്രതിസന്ധി മുതലെടുത്ത്, നരേന്ദ്രമോഡി സര്‍ക്കാര്‍ മാറ്റം വരുത്തുകയും അതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രംഗത്തെത്തുകയും ചെയ്തിട്ട് മാസങ്ങളായി. പുതിയ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം തുടരുന്നു. ഈ സമരത്തെ അട്ടിമറിക്കാനും അടിച്ചമര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കര്‍ഷകരുടെ വീര്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശിലും ഇതര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകള്‍ വിളിച്ചുചേര്‍ത്ത് സമരം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുകയുമാണ് കര്‍ഷകസംഘടനകള്‍. അവര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള […]